26.6 C
Kollam
Thursday 8th October, 2026 | 06:17:21 AM
Home News Kerala തെളിവ് ശേഖരിക്കാൻ റീ പോസ്റ്റുമോർട്ടം,വിദേശത്ത് കേസ് അട്ടിമറിക്കാൻ ശ്രമം എന്ന് പെൺകുട്ടിയുടെ കുടുംബം

തെളിവ് ശേഖരിക്കാൻ റീ പോസ്റ്റുമോർട്ടം,വിദേശത്ത് കേസ് അട്ടിമറിക്കാൻ ശ്രമം എന്ന് പെൺകുട്ടിയുടെ കുടുംബം

ആലപ്പുഴ. ഉസ്ബഖിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് റീ പോസ്റ്റ്മോർട്ടം നടക്കും

ഇന്ത്യയിൽ നിയമപരമായി കേസ് രജിസ്റ്റർ ചെയ്യുന്നതിനാണ് റീ പോസ്റ്റ്മോർട്ടം. പെൺകുട്ടിയുടെ മൃതദേഹം നേരത്തെ ഉസ്ബകിസ്ഥാനിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പ്രതി പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബം. ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ നിയമനടപടി സാധ്യമല്ലായിരുന്നു. ഈ സാഹചര്യം മറികടക്കാൻ ആണ് റീപോസ്റ്റ് മോർട്ടം. ഹരിപ്പാട് സ്വദേശി സാവരിയെയാണ് കൊല്ലപ്പെട്ടത്

പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം ആണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. വിദേശത്ത് കേസ് അട്ടിമറിക്കാൻ ശ്രമം എന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നുണ്ട്.