കൊല്ലം.കല്ലുംതാഴത്ത് റയിൽവേ മേൽപ്പാലത്തിലേയ്ക്കുള്ള ഗതാഗതം തടസ്സപ്പെട്ടിട്ട് മാസങ്ങൾ പിന്നിടുന്നു. പഴയപാലമെങ്കിലും അടിയന്തിരമായി തുറക്കാൻ അധികാരികൾ തയ്യാറാകുന്നില്ല. നഗരമധ്യത്തിലെ ഈ തടസം അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെങ്കിലും ജനത്തിന്‍റെ ആശങ്ക ഏറ്റുകയാണ്.
ഗതാഗതം തടസ്സപ്പെട്ടതിൻ്റെ പേരിൽ നിരവധി മരണങ്ങളാണ് അറിഞ്ഞും അറിയാതെയും സംഭവിച്ചുകൊണ്ടിരിക്കുന്നത് .പാൽക്കുളങ്ങരയിൽ വിദ്യാർത്ഥി ടിപ്പറിനടിയിൽപ്പെട്ട ദാരുണ സംഭവമടക്കം അപകടത്തിൽപ്പെടുന്നവരെയും ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് വന്നവരെ വേണ്ട സജ്ജീകരണങ്ങളുമുള്ള ആശുപത്രികളിൽ എത്തിക്കാൻ സാധിക്കാതെ മരണമടയുന്നതടക്കം നിരവധി മരണങ്ങളാണ് സംഭവിക്കുന്നത്. ഗൗരവം മനസ്സിലായിട്ടും മെല്ലെ പോക്കാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഗതാഗതത്തിന് തുറന്ന് തരാമെന്ന് പറഞ്ഞ തീയതികളെല്ലാം കഴിഞ്ഞു. എം.പിയുടേതടക്കം അധികാരികളുടെ മുമ്പിലേക്ക് ജനങ്ങൾ പ്രതിഷേധവുമായി ഇറങ്ങുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണമുണ്ട്.
. ഹൈവേ നിർമ്മാണത്തിൻ്റെ ജില്ലയിലെ ഏറ്റവും വലിയ കെടുതി നേരിടുന്ന മേഖലയായി ഈ നഗര മധ്യം മാറിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. ഇടുങഅങിയ റോഡില്‍ പാല്‍ക്കുളങ്ങര ക്ഷേത്രത്തിന് നസമീപം വെട്ടിയിട്ട മരച്ചില്ലകള്‍ പോലും നീക്കം ചെയ്ത് അപകടമൊഴിവാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ല.ലവല്‍ക്രോസുള്ള ഇതുവഴി കുറുക്കുവഴി തേടുന്നവര്‍ മൂന്നു ലൈനുകളിലെ ട്രയിന്‍ തിരക്കാണ് നേരിടുന്നത്. സ്കൂള്‍ർ ഓഫിസ് സമയങ്ങളില്‍ ഇവിടെ യുദ്ധക്കളമാണ്.കരാർ എടുത്തിരിക്കുന്ന നിർമ്മാണ കമ്പനി ഒരു സഹകരണവുമില്ലാതെ തദ്ദേശീയരായ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് ആക്ഷേപമുണ്ട്.

































