26.8 C
Kollam
Thursday 8th October, 2026 | 08:11:01 AM
Home News Local ശൂരനാട്ട് ദേശീയപാതയുടെ ഇരുവശങ്ങളിലും നിൽക്കുന്ന കൂറ്റൻ മരങ്ങൾ യാത്രക്കാരുടെ ജീവനു ഭീഷണി

ശൂരനാട്ട് ദേശീയപാതയുടെ ഇരുവശങ്ങളിലും നിൽക്കുന്ന കൂറ്റൻ മരങ്ങൾ യാത്രക്കാരുടെ ജീവനു ഭീഷണി

ശൂരനാട്.ചക്കുവള്ളിയിൽ നിന്ന് താമരക്കുളം വരെയുള്ള കൊല്ലം തേനി ദേശീയപാതയുടെ ഇരുവശങ്ങളിലും നിൽക്കുന്ന കൂറ്റൻ മരങ്ങൾ യാത്രക്കാരുടെ ജീവനു വലിയ ഭീഷണിയായി മാറി.

ഈ റോഡിൽ ദിവസേന നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. മരണസംഖ്യയും ആശങ്കാജനകമാണ്. കഴിഞ്ഞ ദിവസം രാത്രി ഏകദേശം 8 മണിയോടെ ഉണ്ടായ അപകടത്തിൽ, മതിയായ തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ ഒരു വാഹനം മരത്തിൽ ഇടിച്ച് തലകീഴായി മറിഞ്ഞു.

റോഡിനോട് ചേർന്നുനിൽക്കുന്ന അപകടഭീഷണിയുള്ള ഈ വൻമരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റുകയോ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയോ വേണം. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും മതിയായ ലൈറ്റിംഗ് സംവിധാനവും സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.

യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ അഭ്യർഥിച്ചു. (കടപ്പാട് fb)