Home News Kerala മുഖ്യമന്ത്രി വിഡി സതീശൻ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തു നിന്നുള്ള എംപിമാരുടെ യോഗം ഇന്ന്

മുഖ്യമന്ത്രി വിഡി സതീശൻ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തു നിന്നുള്ള എംപിമാരുടെ യോഗം ഇന്ന്

തിരുവനന്തപുരം.മുഖ്യമന്ത്രി വിഡി സതീശൻ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തു നിന്നുള്ള എംപിമാരുടെ യോഗം ഇന്ന് . പാർലമെന്റിന്റെ വര്ഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ആണ് യോഗം.. വി.ഡി സതീശൻ മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് എംപിമാരുടെ യോഗം വിളിക്കുന്നത്..കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി എംപിമാരോട് ആവശ്യപ്പെടും.

തടഞ്ഞു വച്ചിരിക്കുന്ന കേന്ദ്ര ഫണ്ടുകൾ കേരളത്തിന് നൽകുക, ജിഎസ്ടി വിഹിതം കൃത്യസമയത്ത് ലഭിക്കുന്നതിനുള്ള നടപടി എടുക്കുക, ഭരണ ഘടനാ ഭേതഗതി ബില് മണ്ഡല പുനര് നിര്ണ്ണയ ബില് വനിതാ സംവരണ നിർവഹണ ബില് എസ് സി ആർ എ ഭേദഗതി ബിൽ അടക്കമുള്ളവയിൽ കേരളത്തിൻറെ നിലപാട് അറിയിക്കുക തുടങ്ങിയവ ആകും പ്രധാന അജണ്ട

LEAVE A REPLY

Please enter your comment!
Please enter your name here