Home News Breaking News ആർ. സുഗതന് ഇടക്കാല ജാമ്യം

ആർ. സുഗതന് ഇടക്കാല ജാമ്യം

വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം. നഗരസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനാണ് ജാമ്യം അനുവദിച്ചത്. നെടുമങ്ങാട് കോടതിയാണ് ഇടക്കാല ജാമ്യം നൽകിയത്. ജൂലൈ 13 ന് വൈകിട്ട് അഞ്ച് മുതല്‍ ജൂലൈ 14 രാത്രി 9 മണി വരെയാണ് ഇളവ് അനുവദിച്ചത്. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.


സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ ബിജെപിയും സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.