Home Blog Page 439

13 കാരിയുടെ വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ കൂടൽ എസ് ഐക്കെതിരെ നടപടി

പത്തനംതിട്ട. 13 കാരിയുടെ വ്യാജ പരാതി ; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ച എന്ന പരാതിയിൽ നടപടി.കൂടൽ എസ് ഐ ജയ്മോഹനെ സ്ഥലംമാറ്റി. സ്ഥലംമാറ്റം DHQ ലേക്ക്

സി.ഐക്കെതിരായ നടപടി ഡിഐജി ഉടൻ തീരുമാനിക്കും. കോന്നി സിഐയാണ് കൂടൽ സ്റ്റേഷന്റെ ചുമതല നിർവഹിച്ചിരുന്നത്. അച്ചടക്ക നടപടി ശുപാർശ ചെയ്തുള്ള റിപ്പോർട്ട് എസ്പി ഡിഐജിക്ക് നൽകി. വകുപ്പുതല അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 13കാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്നാണ് ആറുപേരെ കസ്റ്റഡിയിലെടുത്തത്

ഇതിൽ ഹൃദ്രോഗിയായ 20കാരനെ പോലീസ് മർദ്ദിച്ച എന്ന പരാതി ആഭ്യന്തരമന്ത്രിക്ക് ഉൾപ്പെടെ കുടുംബം നൽകിയിരുന്നു

അർജന്റീന വിജയാഹ്ലാദപ്രകടനത്തിനിടെ കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു

കൊല്ലം. കരിക്കോട് ടി.കെ .എം കോളേജ് ജംഗ്ഷന് സമീപം അർജന്റീന-ഈജിപ്റ്റ് മത്സരവിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയാണ് ഓടിക്കൊണ്ടിരുന്ന ബൈക്കിനാണ് തീപിടിച്ചത്
കിളികൊല്ലൂർ സ്വദേശി എസ്.അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തിയത്.


ബൈക്ക് അമിതമായി ആക്സിലറേറ്റ് ചെയ്താണ് ബൈക്കിന് തീ പിടിക്കാൻ കാരണമെന്ന് ഫയർഫോഴ്സ് . ബൈക്കിനുള്ളിൽ നിന്ന് സ്പാർക്ക് കണ്ടതോടെ ഉടമ വണ്ടി റോഡരികിൽ നിർത്തിയതോടെ വലിയ അപകടം ഒഴിവായി.

ഒരു മാസം കൊണ്ട് പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ കണക്കുകൾ അറിയാമോ, ഞെട്ടരുത്

തിരുവനന്തപുരം. ഓപ്പറേഷൻ തൂഫാനിൽ സംസ്ഥാനത്തെ ഏറ്റവും അധികം പിടിച്ചെടുത്തത് കഞ്ചാവ്.
ഒരു മാസത്തിനിടിയിൽ 20 പോലീസ് ജില്ലകളിൽ നിന്നായി 439.645 കിലോ കഞ്ചാവും 3.877 കി ലോ എംഡിഎംഎയും പിടികൂടി.5997 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 6439 പേരെയും അറസ്റ്റ് ചെയ്തു.

ഓപ്പറേഷൻ തൂഫാനിൻ ഒരു മാസം കൊണ്ട് പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ കണക്കുകൾ പുറത്ത് വരുമ്പോൾ അത് ഏവരെയും അമ്പരപ്പെടുത്തുന്നതാണ്. 20 പോലീസ് ജില്ലകളിൽ നിന്ന് പിടിച്ചെടുത്ത ലഹരി വസ്‌തുക്കളിലധികവും കഞ്ചാവാണെന്നതാണ് പോലീസ് നൽകുന്ന വിവരം.ഒരു മാസത്തിനിടിയിൽ 20 പോലീസ് ജില്ലകളിൽ നിന്നായി 439.645 കിലോ കഞ്ചാവാണ് ഓപ്പറേഷൻ തൂഫാനിലൂടെ പിടികൂടിയത്. ഇതിൽ ഏറ്റവും കൂടുതൽ കഞ്ചാവ് പിടികൂടിയത് എറണാകുളം റൂറലിൽ നിന്നാണ് 102.772 കിലോ ഗ്രാം .കഞ്ചാവ് വേട്ടയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് കണ്ണൂർ റൂറലാണ്.
കണ്ണൂർ റൂറലിൽ നിന്ന് 40.178 കിലോ കഞ്ചാവ് പിടികൂടിയത് മുന്നാം സ്ഥാനത്ത് നിൽക്കുന്ന തൃശ്ശൂർ സിറ്റിയിൽ നിന്ന് 37.361 കിലോ കഞ്ചാവും പോലീസ് പിടികൂടി.

പിടികൂടിയതിൽ ഹൈബ്രിഡ് കഞ്ചാവ് അടക്കം ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഒരു മാസത്തിനിടയിൽ വിവിധ പോലീസ് ജില്ലകളിൽ നിന്നായി കോടികൾ വിലമതിക്കുന്ന എം ഡി എം എ യും പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്.3.877 കിലോ എംഡിഎംഎയാണ് തൂഫാൻ്റെ ഭാഗമായി പിടികൂടി.മലപ്പുറത്ത് നിന്നാണ് ഏറ്റവും അധികം എം ഡി എം എ പിടികൂടിയത്. 1.121കിലോഗ്രാം എം ഡി എം എ യാണ് മലപ്പുറത്ത് നിന്ന് പിടികൂടിയത്. കൊച്ചി സിറ്റിയിലാണ് രണ്ടാമതായി ഏറ്റവുമധികം എം ഡി എം എ പിടികൂടിയത്. 574 ഗ്രാം എം ഡി എം എയാണ് കൊച്ചി സിറ്റിയിൽ നിന്ന് പിടിച്ചത്.
5997 കേസുകൾ തൂഫാൻ്റെ ഭാഗമായി രജിസ്റ്റർ ചെയ്തപ്പോൾ 6439 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

തുരങ്കപാതാനിർമാണത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്

വയനാട്. തുരങ്കപാതാനിർമാണത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ട്യൂമാസ് എന്ന ഏജൻസിയും‌ തയ്യാറാക്കിയ റിപ്പോർട്ട്‌ ആണ് പുറത്തുവന്നത്. തുരങ്കമുഖത്തേക്കെത്താൻ മണ്ണെടുത്തതിലും കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റ് നിർമിച്ചതിലുമുള്ള വീഴ്ചകൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.


തുരങ്കപാതയുടെ നിർമാണത്തിലുള്ള അപകടസാധ്യതകൾ പഠിക്കാനാണ് കൊങ്കൺ റെയിൽ കോർപ്പറേഷൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെയും ട്യൂമാസ് എന്ന ടർക്കിഷ് ഏജൻസിയെയും നിയോഗിച്ചത്. ഏജൻസികൾ നടത്തിയ പഠനത്തിൽ ഇടതുഭാഗത്തെ ചെരിവിൽ വലിയ വിള്ളലുകൾ കണ്ടെത്തി. ചരിവിന് ഗുരുതര അസ്ഥിരതയുണ്ടെന്നും മഴ കനത്താൽ മണ്ണിടിച്ചിൽ ഉണ്ടാകാമെന്ന മുന്നറിയിപ്പും നൽകി. ചെരിവിന്റെ ഡിസൈനും മോഡലിങ്ങും പുനഃപരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മൺസൂൺ കാലത്ത് തുടർച്ചയായ നിരീക്ഷണം വേണമെന്നും ചെരിവിന് താഴെയുള്ള ജോലികൾ നിർത്തിവെക്കണമെന്നും ഏജൻസികൾ നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ ഇതൊന്നും നടപ്പായില്ല. ഈ ചെരിവിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണ് കൂട്ടിയിട്ടതിന് സമീപം കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റ് നിർമിച്ചതിലും വീഴ്ചയുണ്ടെന്ന് ഏജൻസികൾ കണ്ടെത്തിയിരുന്നു. ചരിവിന് സമീപത്തെ ആർഎംസി പ്ലാന്റിന്റെ പ്രവർത്തനവും ഭാരവാഹന ഗതാഗതവും മണ്ണിടിച്ചിൽ സാധ്യത വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും പ്രവർത്തനം തുടർന്നു. പ്ലാന്റ് സുരക്ഷിത അകലത്തേക്ക് മാറ്റണമെന്ന നിർദേശം പാലിക്കപ്പെട്ടില്ല. ജൂൺ 14ന് തന്നെ ഏജൻസികൾ കൊങ്കൺ റെയിൽ കോർപ്പറേഷന് റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു. എന്നിട്ടും പിഴവുകൾ കണ്ടില്ലെന്ന് നടിച്ച് ജോലി തുടർന്ന ദിലീപ് ബിൽഡ് കോണിന്റെ അമിത ആത്മവിശ്വാസമാണ് അപകടത്തിന്റെ വ്യാപ്തി ഇത്രയും വർധിപ്പിച്ചത് എന്ന് വ്യക്തമാക്കുകയാണ് പുറത്തുവരുന്ന തെളിവുകൾ.

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു

മലപ്പുറം. ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനായുള്ള തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നു. മമ്പാട് സ്വദേശി യാശിഖിന് വേണ്ടിയാണ് തിരച്ചിൽ നടത്തുന്നത്.
ചൊവ്വാഴ്ച ഒഴുക്കിൽപ്പെട്ട യുവാവിനായി ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
മമ്പാട് മുതൽ വാഴക്കാട് വരെയുള്ള ഭാഗങ്ങളിൽ ഇന്ന് വ്യാപക പരിശോധന നടത്തുന്നത്. ശക്തമായ ഒഴുക്കാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. ഒഴുകിയെത്തിയ മരം പിടിക്കുന്നതിനിടെയാണ് യാശിഖ് ഒഴുക്കിൽപെട്ടത്. ഒപ്പമുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടിരുന്നു.

ട്രെയിനിന്റെ വീലിൽ നിന്നും പുക

കായംകുളം.വീലിൽ നിന്നും പുക, എറണാകുളം കായംകുളം മെമു ട്രെയിൻ പിടിച്ചിട്ടു.കായംകുളം നടക്കാവ് റെയിൽവേ ഗേറ്റിന് സമീപത്താണ് ട്രെയിൻ നിർത്തിയത്.പുക ഉയരുന്നത് യാത്രക്കാർ ശ്രദ്ധയിൽ പെടുത്തതിനെ തുടർന്നാണ് ട്രെയിൻ നിർത്തിയത്

വീൽ ജാം ആയതാണ് പുക ഉയരാൻ കാരണം എന്ന സംശയം

വാൽപ്പാറയിൽ കനത്ത മഴയിൽ ജനജീവിതം ദുസഹം

തൃശ്ശൂർ .തമിഴ്നാട് അതിർത്തി ഗ്രാമമായ വാൽപ്പാറയിൽ കനത്ത മഴയിൽ ജനജീവിതം ദുസഹം.ചിന്നക്കല്ലാർ മേഖലയിൽ 18 സെൻറീമീറ്റർ മഴ രേഖപ്പെടുത്തി.വാൽപ്പാറയിലെ വിവിധ എസ്റ്റേറ്റുകളിൽ രണ്ടുദിവസമായി ശക്തമായ മഴയാണ്.നദികളിൽ വെള്ളം ഉയർന്നതോടെ കനത്ത ആശങ്കയിലാണ് പ്രദേശവാസികൾ

ഷോളയാർ ഡാമിൽ 105 മില്ലി മീറ്റർ മഴപെയ്തു.ജലനിരപ്പ് ഉയർന്നാൽ ഡാമിലെ ഷട്ടറുകൾ തുറക്കും.പലയിടങ്ങളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശം

ആർ. സുഗതന് ഇടക്കാല ജാമ്യം

വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം. നഗരസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനാണ് ജാമ്യം അനുവദിച്ചത്. നെടുമങ്ങാട് കോടതിയാണ് ഇടക്കാല ജാമ്യം നൽകിയത്. ജൂലൈ 13 ന് വൈകിട്ട് അഞ്ച് മുതല്‍ ജൂലൈ 14 രാത്രി 9 മണി വരെയാണ് ഇളവ് അനുവദിച്ചത്. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.


സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ ബിജെപിയും സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.

ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞു, ഉടൻ പൊളിക്കണമെന്ന് നഗര സഭ

കൊച്ചി. ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവം,കെട്ടിടം അടിയന്തരമായി പൊളിച്ചു നീക്കാൻ നോട്ടീസ് നൽകി കൊച്ചി കോർപ്പറേഷൻ. 24 മണിക്കൂറിനകം പൊളിച്ചു നീക്കാൻ നിർദ്ദേശം

അല്ലാത്തപക്ഷം കോർപ്പറേഷൻ പൊളിച്ചു നീക്കി, ഉടമയിൽ നിന്ന് പണം ഈടാക്കുമെന്നും നോട്ടീസിൽ പറയുന്നു.

 കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ വിലയിരുത്തല്‍. ബാങ്ക് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് ഈ കെട്ടിടം ചരിഞ്ഞ് നില്‍ക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള സ്വകാര്യ കമ്പനിയാണ് വീടുയര്‍ത്താന്‍ ശ്രമിച്ചത്. ജാക്കിയുടെ ലിവര്‍ തെറ്റിയതാണ് വിനയായത്.

കഴിഞ്ഞ കുറേകാലമായി ആള്‍ത്താമസമില്ലാത്ത കെട്ടിടമാണിത്. മഴക്കാലത്ത് താഴത്തെ നിലയിലേക്ക് വെള്ളം കയറുന്ന സാഹചര്യമുള്ളതിനാല്‍ അത് പരിഹരിക്കാനാണ് ചെന്നൈ കമ്പനിയെ കരാര്‍ ഏല്‍പ്പിക്കുന്നത്. കെട്ടിടം നാലടിയോളം ഉയര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ ചെറിയൊരു പാകപിഴയാണ് അപകടകരമായ രീതിയില്‍ കെട്ടിടം ചരിയാന്‍ ഇടയാക്കിയത്. കെട്ടിടം പഴയപടി നേരെയാക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് ഫയര്‍ഫോഴ്‌സ് വ്യക്തമാക്കിയെങ്കിലും ഇന്ന് പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷം മാത്രമേ തുടര്‍ നടപടികളിലേക്ക് കടക്കുകയുള്ളു എന്നാണ് കമ്പനി അധികൃതര്‍ പ്രതികരിക്കുന്നത്. താഴത്തെ നിലയാകെ തകർന്നിട്ടുണ്ട്. അടിത്തറ ഇളകിയ നിലയിലുമാണ്. മഴ കനക്കുന്ന സാഹചര്യമായതിനാലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ക്രൂരമർദ്ദനത്തിൽ യുവാവിന്റെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ കുത്തി കയറി,ഗുരുതരനിലയില്‍

ചെങ്ങന്നൂർ.നടവഴി വൃത്തിയാക്കുന്ന തർക്കം. ക്രൂരമർദ്ദനത്തിൽ യുവാവിന്റെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ കുത്തി കയറി

പെണ്ണുക്കര ആലിൻചുവട് ജംഗ്ഷനിലാണ് സംഭവം. മർദ്ദനമേറ്റ പ്രശാന്ത് വെന്റിലേറ്ററിൽ.കമ്പി വടി കൊണ്ടുള്ള അടിയിൽ തലയിൽ 13 സ്റ്റിച്ചിട്ടു. നിലത്ത് കിടത്തി നെഞ്ചിൽ ചവിട്ടിയതിനെത്തുടർന്നാണ് വാരിയെല്ല് ഒടിഞ്ഞത്. സംഭവത്തിൽ അയൽവാസികളായ സനൽകുമാർ സുദർശൻ അനിൽകുമാർ എന്നിവർ ഒളിവിൽ

പ്രശാന്ത് അതീവ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ