27.6 C
Kollam
Monday 21st September, 2026 | 06:54:49 PM
Home News Local ശൂരനാട് ഓസ്താമുക്കിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ടൂവീലർ യാത്രികൻ മരിച്ചു

ശൂരനാട് ഓസ്താമുക്കിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ടൂവീലർ യാത്രികൻ മരിച്ചു

ശാസ്താംകോട്ട: ശൂരനാട് ഓസ്താമുക്കിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ടൂവീലർ യാത്രികൻ മരിച്ചു. ശാസ്താംകോട്ട ആയിക്കുന്നം കൊളപ്പള്ളിൽ വീട്ടിൽ രാജീവ് (48) ആണ് മരിച്ചത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.

ഇന്ന് രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം നടന്നത്. ഓസ്താമുക്ക് ജംഗ്ഷന് സമീപം രാജീവ് സഞ്ചരിച്ചിരുന്ന ടൂവീലർ അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻതന്നെ ഇദ്ദേഹത്തെ ശാസ്താംകോട്ടയിലെ ആസ്റ്റർ മെഡിസിറ്റിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു

മൃതദേഹം ഇപ്പോൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.