26.7 C
Kollam
Saturday 17th October, 2026 | 02:29:23 PM
Home Lifestyle Health & Fitness വേദനയില്ലാതെ ഒരു ഓപ്പറേഷൻ നൽകുക മാത്രമല്ല അനേസ്തെഷ്യ ഡോക്ടർ ചെയ്യുന്നത്! അവരാണ് റിയൽ ഹീറോസ്

വേദനയില്ലാതെ ഒരു ഓപ്പറേഷൻ നൽകുക മാത്രമല്ല അനേസ്തെഷ്യ ഡോക്ടർ ചെയ്യുന്നത്! അവരാണ് റിയൽ ഹീറോസ്

World Anaesthesia Day

ഇന്ന് ലോക അനസ്തേഷ്യ ദിനമാണ്.ചരിത്രം: 1846 ഒക്ടോബർ 16-ന് ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ ഡോ. വില്യം ടി.ജി. മോർട്ടൺ ഈഥർ അനസ്തേഷ്യയുടെ ആദ്യത്തെ വിജയകരമായ പൊതുപ്രകടനം നടത്തിയതിന്റെ ഓർമ്മക്കായാണ് ഈ ദിനം ആചരിക്കുന്നത്. ഒരാളുടെ ജീവൻ നിലനിർത്തുന്നതിൽ അനസ്തേഷ്യ ഡോക്ടർമാരുടെ പങ്ക് വ്യക്തമാക്കുന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഡോക്ടർ വിദ്യ വിമൽ പങ്കിട്ട കുറിപ്പ്

ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ നന്ദിയുണ്ട് ഡോക്ടറെ നിങ്ങളു രക്ഷിച്ചല്ലോ എന്നു ഓപ്പറേഷൻ ചെയ്യുന്ന സർജനോടു എല്ലാവരും പറയും. പക്ഷേ അങ്ങനെ ഒരു സാഹചര്യം അനസ്തീഷ്യ ഡോക്ടറോട് നമ്മുടെ മയക്കു ഡോക്ടറോട് എത്ര പേര് പറയും. ആരും പറയില്ല മിക്കവാറും മറന്നു പോയി അല്ലെങ്കിൽ ഓർത്തില്ല. കർട്ടനു പിറകിൽ ഒരു ജീവൻ മുഴുവൻ ഒരു ശരീരം മുഴുവൻ ഏൽപ്പിച്ച് ഒരു ഓപ്പറേഷൻ യുദ്ധം ചെയ്യാനുള്ള സാഹചര്യമൊരുക്കി കൊടുക്കുന്ന അനസ്തേഷ്യ ഡോക്ടറെ നമ്മൾ മറന്നു പോകാറുണ്ട്. ഞങ്ങൾ ഒരുമിച്ച് പഠിച്ച കാലത്ത് നീ പീഡിയാട്രിക്സും ഞാൻ അനസ്തേഷ്യയും എടുക്കും. എന്നുപറഞ്ഞപ്പോൾ അന്ന് എല്ലാവരും ഒരു താര പരിവേഷം ഇപ്പോഴും നൽകുന്ന സർജറി വിഭാഗം വിമൽ എന്താണ് എടുക്കാത്തത് എന്ന് ചോദിച്ചപ്പോൾ, എനിക്ക് അതിന് ഒരു കുഴപ്പവുമില്ല എനിക്കിഷ്ടമാണ് ഈഅനേസ്തെഷ്യ വിഭാഗം എന്നാണ് പറഞ്ഞത്. പക്ഷേ പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എപ്പോഴെങ്കിലും ഒക്കെ രോഗികളുടെ അംഗീകാരം സ്നേഹം എനിക്ക് കിട്ടുമ്പോൾ അങ്ങനെയുള്ള സ്നേഹ സമ്മാനങ്ങൾ അംഗീകാരങ്ങൾ ഒന്നും തന്നെ ഒരു അനസ്തേഷ്യ ഡോക്ടർ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ആശുപത്രിയുടെ പരസ്യങ്ങളിൽ പോലും നിറഞ്ഞുനിൽക്കുന്നത് അവരായിരിക്കില്ല. പക്ഷേ യുദ്ധം ഓരോ ദിവസവും അവർ എത്ര ചെയ്യുന്നുണ്ടെന്ന് അവരിൽ ഒരാളുടെ പങ്കാളി എന്ന നിലയ്ക്ക് എനിക്കറിയാം. വേദനയില്ലാതെ ഒരു ഓപ്പറേഷൻ നൽകുക മാത്രമല്ല ഒരു അനേസ്തെഷ്യ ഡോക്ടർ ചെയ്യുന്നത് നിങ്ങളുടെ രക്തസമ്മർദ്ദം ശരീരത്തിന്റെ പ്രവർത്തനം ഒരു ഓപ്പറേഷൻ സമയത്ത് എല്ലാം നോർമലായി വച്ചാൽ മാത്രമേ സർജറിക്ക് ശേഷം നമുക്ക് സമാധാനത്തിൽ കണ്ണുതുറന്ന് എണീക്കാൻ കഴിയുകയുള്ളു.ഓപ്പറേഷൻ തീയേറ്ററിലെ സമ്മർദ്ദം മുഴുവൻ ഒപ്പം ചുമക്കുന്ന അംഗീകാരങ്ങളുടെ കൂമ്പാരങ്ങൾ ഇല്ലാതെ സർജറി കഴിയുമ്പോൾ എനിക്ക് എന്നെ നോക്കിയ അനസ്തേഷ്യ ഡോക്ടറെ കാണണമെന്ന് ഒന്ന് പറഞ്ഞു നോക്കൂ അവരുടെ മുഖത്ത് വിരിയുന്ന ചെറിയൊരു ചിരി നിങ്ങൾക്ക് കാണാം

LEAVE A REPLY

Please enter your comment!
Please enter your name here