കൊല്ലം: ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ കല്യാണ വിരുന്നിൽ കൂട്ടയടി. കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചയാണ് സംഭവം. രാവിലെ കല്യാണസമയത്ത് തുടങ്ങിയ പ്രശ്നമാണ് വൈകിട്ട് കൂട്ടയടിയിൽ കലാശിച്ചത്.
കല്യാണ വിരുന്നിനിടെ പെൺവീട്ടുകാർ ഐസ്ക്രീം ചോദിച്ചപ്പോൾ നൽകാത്തതിന് പിന്നാലെയാണ് അടി ഉണ്ടായത്. ഐസ്ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുവെന്ന് കാറ്ററിങ്ങുകാർ പറഞ്ഞതിന് പിന്നാലെ ബോക്സ് തുറന്ന് ഐസ്ക്രീം എടുക്കാൻ പെൺവീട്ടുകാർ ശ്രമിച്ചതോടെയാണ് അടി തുടങ്ങിയത്.
പ്രശ്നത്തിൽ നാട്ടുകാർ കൂടി ഇടപെട്ടതോടെ കൂട്ടയടിയായി. സംഭവത്തിൽ ഒരാളെ ഇരവിപുരം പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു. സംഭവത്തിൽ ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
കൊല്ലത്ത് കല്യാണ വിരുന്നിനിടെ പെൺവീട്ടുകാർ ഐസ്ക്രീം ചോദിച്ചപ്പോൾ നൽകിയില്ല…പിന്നാലെ നടന്നത് കൂട്ടയടി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹമാധ്യമത്തിൽ വധഭീഷണി , പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
കോഴിക്കോട് .പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹമാധ്യമത്തിൽ വധഭീഷണി മുഴക്കിയ സംഭവം. പ്രതിയെ കസ്റ്റഡിയിലെടുത്ത് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി പൊലീസ്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചത്
മലപ്പുറം ചെട്ടിപ്പടി കുപ്പിവളവിലെ കരിപ്പോട്ട് മിഥുനെതിരെയാണ് പൊലീസ് നടപടി. കേസെടുത്തത് മലപ്പുറം സൈബർ പൊലീസ് ഇന്നലെ രാത്രി 12.30ഓടെ പരപ്പനങ്ങാടി പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. മിഥുൻ ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു
ഫേസ്ബുക്ക് വീഡിയോയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിദ്വേഷ പ്രചരണം നടന്നു. വിദ്വേഷ പ്രചരണം നടത്തിയവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് പൊലീസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു
സൈബര്തട്ടിപ്പ്: ചാർട്ടേഡ് അക്കൗണ്ടന്റിന് നഷ്ടമായത് 21 കോടി രൂപ
ഗ്വാളിയോർ: ഉയർന്ന ലാഭം വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 70കാരനായ ചാർട്ടേഡ് അക്കൗണ്ടന്റിന് 21 കോടിയിലേറെ രൂപ നഷ്ടമായി. ആറുമാസത്തിനിടെ നൂറിലധികം തവണയായാണ് നാല് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം കൈമാറിയത്.
2025 ഡിസംബർ അവസാനവാരം ഒരു സ്ത്രീ നിക്ഷേപ ഉപദേശകയെന്ന പേരിൽ വാട്സാപ്പിലൂടെ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് തുടങ്ങിയത്. ആദ്യം ചെറിയ തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും അതിന് ലാഭം നൽകുകയും ചെയ്തു. ഇതോടെ വിശ്വാസം നേടിയെടുത്ത സംഘം വ്യാജ നിക്ഷേപ വെബ്സൈറ്റ് തയ്യാറാക്കി വലിയ ലാഭം ലഭിച്ചതായി കാണിച്ചു.
ഇത് വിശ്വസിച്ച അക്കൗണ്ടന്റ് ആറുമാസത്തിനിടെ 21 കോടിയിലേറെ രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സംഘം പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. പണം ലഭിക്കണമെങ്കിൽ കോടികൾ കൂടി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.
തട്ടിപ്പാണെന്ന് മനസ്സിലായതോടെ ഇയാൾ ഗ്വാളിയോർ സൈബർ പൊലീസിൽ പരാതി നൽകി. ഇതുവരെ 1.75 കോടി രൂപ മരവിപ്പിക്കാൻ പൊലീസിന് കഴിഞ്ഞു. പണം എത്തിയ ബാങ്ക് അക്കൗണ്ടുകൾ, വാട്സാപ്പ് നമ്പറുകൾ, വ്യാജ വെബ്സൈറ്റ് എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ കൊല്ലത്ത് കല്യാണ വിരുന്നിൽ കൂട്ടയടി
കൊല്ലം. പള്ളിമുക്കിലെ ബി എസ് എ ഓഡിറ്റോറിയത്തിൽ ഇന്നലെയാണ് സംഭവം. രാവിലെ കല്യാണസമയത്ത് തുടങ്ങിയ പ്രശ്നമാണ് വൈകിട്ട് കൂട്ടയിടിയിൽ കലാശിച്ചത്. പെൺ വീട്ടുകാർ ഐസ്ക്രീം ചോദിച്ചപ്പോൾ നൽകാത്തതിന് പിന്നാലെയാണ് അടി ഉണ്ടായത്
പെൺ വീട്ടുകാർ ഐസ്ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുവെന്ന് കാറ്ററിംഗുകാർ പറഞ്ഞതിന് പിന്നാലെ ബോക്സ് തുറന്ന് ഐസ്ക്രീം എടുക്കാൻ പെൺ വീട്ടുകാർ ശ്രമിച്ചതോടെയാണ് അടി തുടങ്ങിയത്. പ്രശ്നത്തിൽ നാട്ടുകാർ കൂടി ഇടപെട്ടതോടെ അത് കൂട്ടയടിയായി.
സംഭവത്തിൽ ഒരാളെ ഇരവിപുരം പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു. സംഭവത്തിൽ ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല
സിഡിറ്റ് ഡയറക്ടർ നിയമന വിവാദം,ഡോ എം അബ്ദുൽ റഹ്മാന് കെ ടി ജലീലിന്റെ ആളല്ല, നിയമനത്തിൽ ഉറച്ച് ഐടി വകുപ്പ്
തിരുവനന്തപുരം. സിഡിറ്റ് ഡയറക്ടർ നിയമന വിവാദം.ഡോ എം അബ്ദുൽ റഹ്മാന്റെ നിയമനത്തിൽ ഉറച്ച് ഐടി വകുപ്പ്. നിയമനത്തിൽ മാറ്റം വരുത്തില്ലെന്നും വിശതീകരണം. ഡോ എം അബ്ദുൽ റഹ്മാൻ മുസ്ലീം ലീഗ് അനുഭാവി.
എംഎസ്എഫിൽ പ്രവർത്തിച്ചിരുന്നയാൾ. മന്ത്രി ഇ അഹമ്മദിന്റെ കാലത്ത് നിർണായക പദവി വഹിച്ചിരുന്നു, ഇടതുമായി വഴിവിട്ട ബന്ധങ്ങൾ ഇല്ല. നിയമനവുമായി മുന്നോട് പോകുമെന്ന തീരുമാനവുമായി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി
ഡോ എം അബ്ദുറഹ്മാൻ മുൻ മന്ത്രി കെടി ജലീലിന്റെ വിശ്വസ്തനും ഇടത് സഹകാരിയുമെന്നാണ് വിമർശനം. കേന്ദ്ര ഏജൻസിയുടെ അന്വേഷണവും നേരിട്ടെയാളെന്നും ആരോപണം. രാഷ്ട്രീയ സ്വാധീനത്താൽ അനർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റി എന്നും ആക്ഷേപവും ഉണ്ടായിരുന്നു
ജമാഅത്ത്കമ്മിറ്റി മെരിറ്റ്അവാർഡുകൾനൽകി വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു
മയ്യത്തുങ്കര. പോരുവഴി മയ്യത്തുംകര ഹനഫി മഹൽ മുസ്ലിംജമാഅത്തിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാവിഷയങ്ങളിലുംഎ പ്ലസ് നേടിയവിദ്യാർത്ഥിപ്രതിഭകളെയും, ഡി കെ ഐ എം വി. ബോർഡ് നടത്തിയ മദ്രസാപരീക്ഷയിലെറാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം, ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവനൽകി അനുമോദിച്ചു. ജമാഅത്ത് പ്രസിഡന്റ് അർത്തിയിൽ അൻസാരിയുടെഅധ്യക്ഷതയിൽ ചീഫ് ഇമാം ഹാഫിസ് അബ്ദുൽ സലാം മൗലവി ഉത്ഘാടനം നിർവഹിച്ചു.
ജമാഅത്ത് ജനറൽസെക്രട്ടറി അയന്തിയിൽ ശിഹാബ്,ട്രഷറർ ഷാജി കല്ലടക്കാന്റെ വിള,വൈസ് പ്രസിഡന്റ് റിഷാദ്.ആർ സി, ജോയിന്റ് സെക്രട്ടറി ഷാജി ചിറയിൽ,ഭാരവാഹികളായ ഷെഫീഖ് അർത്തിയിൽ, പോരുവഴി ജലീൽ, അർത്തിയിൽ സമീർ, ഹക്കിംപുതുവിള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, കരീംമൊദീന്റയ്യം, സലാം പുതുവിള, അയൂബ് ചിറയിൽ, അസിസ്റ്റന്റ് ഇമാം സജീർ മൗലവി അൽഖാസ്മി,ഫൈസൽ മന്നാനി,അമീൻ മൗലവി,സുനീർ മൗലവി, എന്നിവർ സംസാരിച്ചു.
മയക്കുമരുന്ന്, എൻഡിപിഎസ് ആക്ട്: ഭേദഗതി ആവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കാൻ കേരളം
തിരുവനന്തപുരം. എൻഡിപിഎസ് നിയമത്തിൽ അടിയന്തര ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. കേരളത്തിൽനിന്നുള്ള എംപി മാരും വിഷയം പാർലമെൻറിൽ അവതരിപ്പിക്കും.
ചെറിയ അളവിൽ സംസ്ഥാനത്തേക്ക് വൻമാഫിയ സംഘങ്ങൾ ലഹരി കടത്തുന്നതോടെയാണ് പുതിയ നീക്കം. നിലവിൽ നിയമപ്രകാരം ചെറിയ അളവിൽ ലഹരിവസ്തുക്കളുമായി പിടിക്കപ്പെടുന്നവർക്ക്
വേഗത്തിൽ ജാമ്യം ലഭിക്കുന്ന അവസ്ഥയുണ്ട്
ഇത് ഒഴിവാക്കാൻ കൂടിയാണ് നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെടുന്നത്
പ്രിയദർശിനി സൗജന്യയാത്ര,സ്വകാര്യ ബസുകളുടെ ആശങ്കപരിഹരിക്കുമോ, ഗതാഗത മന്ത്രിയുടെ ചര്ച്ച ഇന്ന്
തിരുവനന്തപുരം. പ്രിയദർശിനി സൗജന്യയാത്ര,സ്വകാര്യ ബസുകളുടെ ആശങ്ക
പരിഹരിക്കാൻ ഗതാഗത മന്ത്രി സിപി ജോണ്
മന്ത്രി തല ചർച്ച ഇന്ന്.രാവിലെ 10 മണിക്ക് ഗതാഗത കമ്മീഷണറുടെ ഓഫീസിൽ ചർച്ച നടക്കും.ബസുടമകളുമായാണ് ചർച്ച നടത്തുന്നത്.പ്രിയദർശിനി പദ്ധതി സ്വകാര്യ ബസുകളിൽ നടപ്പാക്കി ആ പണം സർക്കാർ നൽകണമെന്നാണ് സ്വകാര്യ ബസ്സുടമകളുടെ ആവശ്യം. ഡീസൽ സബ്സിഡി അനുവദിക്കണം. വിദ്യാർഥികളുടെ കൺസഷൻ ബസ് ചാർജ് വർധന ഉണ്ടാകണം
എന്നീ ആവശ്യങ്ങളും ബസ്സുടമകൾക്ക് ഉണ്ട്
നവകേരള രക്ഷാപ്രവര്ത്തനം റിപ്പോര്ട്ട് ഇന്ന് സര്ക്കാരിന്, എഡിജിപി എം ആര് അജിത്കുമാറിനെ സര്ക്കാര് എന്തുചെയ്യുമെന്ന് ഇന്നറിയാം
തിരുവനന്തപുരം: നവകേരള സദസ്സിനിടെ ആലപ്പുഴയില് പിണറായി വിജയന്റെ ഗണ്മാന് ഉള്പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര് കെ എസ് യു- യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ മര്ദ്ദിച്ച രക്ഷാപ്രവര്ത്തന കേസില് ഡിജിപി റവാഡ ചന്ദ്രശേഖര് ഇന്ന് സര്ക്കാരിന് ശുപാര്ശ സമര്പ്പിച്ചേക്കും. കേസ് അട്ടിമറിക്കാന് ശ്രമിച്ചെന്ന എഡിജിപി എം ആര് അജിത് കുമാറിനെതിരായ എസ്ഐടി റിപ്പോര്ട്ടിന്മേലാണ് ഡിജിപി ശുപാര്ശ സമര്പ്പിക്കുക. എംആര് അജിത് കുമാറിന്റെ വിശദീകരണവും റിപ്പോര്ട്ടില് ഉള്പ്പെടുത്തും.
എസ് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എസ്ഐടി റിപ്പോര്ട്ട് സമര്പ്പിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഡിജിപി റിപ്പോര്ട്ട് നല്കുന്നത്. റിപ്പോര്ട്ടില് ഡിജിപി നിയമോപദേശം തേടിയിരുന്നു. എഡിജിപി അജിത് കുമാറിനെ യുഡിഎഫ് സര്ക്കാരും സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമായ പശ്ചാത്തലത്തിലാണ് റിപ്പോര്ട്ട് നല്കുന്നത്. എംആര് അജിത് കുമാറിനെതിരായ നടപടി വൈകുന്നതില് യൂത്ത് കോണ്ഗ്രസും കെ സി വേണുഗോപാല് എംപിയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
എം ആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനാണ് നടപടി വൈകിപ്പിക്കുന്നതെന്നാണ് കോൺഗ്രസിനുള്ളിൽ ഉയർന്ന ആരോപണം. അജിത് കുമാറിനെ സംരക്ഷിക്കേണ്ടെന്നും നടപടിവേണമെന്നുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും നിലപാട്. കേസ് അട്ടിമറിക്കാൻ അന്ന് ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന അജിത് കുമാർ ഇടപെട്ടു എന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിയെന്ന മൊഴിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി. 23-നാണ് പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. രക്ഷാപ്രവർത്തനം കൂടാതെ തൃശ്ശൂർ പൂരം കലക്കൽ, ആർ.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളിൽ കോൺഗ്രസ് എഡിജിപി അജിത് കുമാറിനെതിരെ അന്ന് രംഗത്തെത്തിയിരുന്നു. ഫയർഫോഴ്സ് മേധാവി ഡിജിപി നിതിൻ അഗർവാൾ 31-ന് വിരമിക്കുകയാണ്. അതോടെ ഡിജിപി പദവിയിലേക്ക് അജിത് കുമാർ പരിഗണിക്കപ്പെടും. എന്നാൽ, ‘രക്ഷാപ്രവർത്തന’ക്കേസിൽ നടപടിയുണ്ടായാൽ സ്ഥാനക്കയറ്റം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. നിലവിൽ ബെവ്കോ എംഡിയായാണ് എം ആർ അജിത് കുമാർ പ്രവർത്തിക്കുന്നത്.
ആരും രക്ഷപ്പെടുത്തരുത്, ശക്തമായ തീരുമാനത്തോടെ ആത്മാഹുതി,കുടുംബത്തിന്റെ കൂട്ട ആത്മഹത്യാശ്രമം, അച്ഛനും മകളും മരിച്ചു
തൃശൂര്: കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാലുപേര് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛനും മകളും മരിച്ചു. ഭാര്യയും മകനും ചികിത്സയിലാണ്. കുന്നംകുളം സ്വദേശി സിബി ( 50), മകള് അലീന ( 18) എന്നിവരാണ് മരിച്ചത്.
സിബിയുടെ ഭാര്യ ബീന, മകന് ആദിത്യന് ( 17) എന്നിവര് ഗുരുതരാവസ്ഥയില് ചികിത്സയിലാണ്. ഗള്ഫില് ജോലി ചെയ്തിരുന്ന സിബി, ജോലി നഷ്ടപ്പെട്ടതിനെത്തുടര്ന്നാണ് നാട്ടില് തിരിച്ചെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
കിണറ്റില് നിന്നാണ് സിബിയുടെ മൃതദേഹം പുറത്തെടുത്തത്. മരിച്ച മകളുടെയും സിബിയുടേയും കുന്നംകുളം താലൂക്ക് ആശുപത്രിയിലാണ്. വിഷം കഴിച്ചശേഷം സിബി കിണറ്റില് ചാടുകയായിരുന്നു. മകള് വിഷം കഴിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു.




































