Home Blog Page 414

കാട്ടാനയെ തുരത്തുന്നതിനിടയിൽ കൈയിലിരുന്ന് പടക്കംപൊട്ടി വനപാലകന് പരിക്ക്

മലപ്പുറം. നിലമ്പൂരിൽ കാട്ടാനയെ തുരത്തുന്നതിനിടയിൽ വനപാലകന് പരിക്ക്. ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ഹരികൃഷ്ണനാണ് പരിക്കേറ്റത്.

വള്ളുവശേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ പടക്കം പൊട്ടിച്ച് വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ പടക്കം കയ്യിൽ നിന്ന് പൊട്ടുകയായിരുന്നു.പരിക്കേറ്റ ഹരികൃഷ്ണനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി

കടക്ക് പുറത്ത് കാമ്പയിനുമായി കോൺഗ്രസ്

തിരുവനന്തപുരം.മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവെച്ച് കടക്ക് പുറത്ത് കാമ്പയിനുമായി കോൺഗ്രസ്.
ഡിജറ്റൽ മാധ്യമം വഴി നടത്തുന്ന കാമ്പയിൻെറ ഭാഗമായി സർക്കാരിനെതിരായ കുറ്റപത്രവും
പുറത്തിറക്കി.മുഖ്യമന്ത്രിയെ പുറത്താക്കാൻ ജനങ്ങൾക്ക് അവസരം നൽകുന്നതിനായി കടക്ക് പുറത്ത് എന്ന പേരിൽ വൈബ്സൈറ്റും ക്രമീകരിച്ചിട്ടുണ്ട്.

സി.പി.എം – ആർ.എസ്.എസ് ചർച്ച റിപോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ മുഖ്യമന്ത്രി പറഞ്ഞ വാചകമാണ് കടക്ക് പുറത്ത്. അധികാര ധാർഷ്ട്യത്തിൻെറ പ്രതീകമെന്ന നിലയിൽ ഇതിനെ പ്രചരണ വിഷയമാക്കുകയാണ്
കോൺഗ്രസ്.6ന് തുടങ്ങുന്ന യുഡിഎഫ് രാഷ്ട്രീയ പ്രചരണജാഥക്ക് മുന്നോടിയായാണ് കടക്ക് പുറത്ത് കാമ്പയിൻ സംഘടിപ്പിക്കുന്നത്.സർക്കാരിനെതിരായ കുറ്റപത്രത്തിനൊ പ്പം ജനങ്ങളുടെ പരാതികൾ ശേഖരിക്കുന്നതിന് വെബ് സൈറ്റ് , പാട്ടുകൾ, വീഡിയോകൾ എന്നിവ ഉൾപ്പെടുന്ന സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും പുറത്തിറക്കും.മുഖ്യമന്ത്രിയെ
പ്രതീകാത്മകമായി പുറത്താക്കുന്നതിനുളള സൌകര്യവും കടക്ക് പുറത്ത് .കോം എന്ന
പേരിലുളള വെബ് സൈറ്റിലുണ്ട്.

വിവിധ മേഖലകളിലെ സർക്കാരിൻ്റെ വീഴ്ച്ചകൾ തുറന്നു കാട്ടുന്നതാണ് കുറ്റപത്രം. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, അമ്പലക്കൊള്ള, ലഹരി ഉപയോ​ഗം, വന്യജീവി ആക്രമണങ്ങൾ, മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുറ്റപത്രത്തിൽ ഉയർത്തിക്കാട്ടുന്നത്.

തൊണ്ടിമുതല്‍ തിരിമറി നടത്തിയ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി നടത്തിയ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ താല്‍ക്കാലിമായി മരവിപ്പിച്ചത്. ആന്റണി രാജുവിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി.
അതേസമയം കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന കീഴ്ക്കോടതി വിധി നിലനില്‍ക്കുമെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. നിയമസഭ സാമാജിക പദവിയില്‍ നിന്നും അയോഗ്യനാക്കിയ നടപടിയും തുടരുമെന്ന് സെഷന്‍സ് കോടതി അറിയിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 6 ന് തീരുമാനമെടുക്കും.
തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച് മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കേസിലാണ് മുന്‍ മന്ത്രിയും ഇടതു എംഎല്‍എയുമായിരുന്ന ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ഈ ശിക്ഷാവിധിക്കെതിരെയാണ് ആന്റണി രാജു സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ഗതാഗത നിരോധനം

കൊല്ലം: ചെമ്മന്തൂര്‍ നരിക്കല്‍ കോക്കാട് റോഡില്‍ കുതിരച്ചിറ സ്‌കൂളിന് സമീപമുള്ള കലുങ്ക് പുനര്‍നിര്‍മ്മാണം ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി നാല് മുതല്‍ രണ്ട് മാസത്തേക്ക് ഗതാഗതനിരോധനം ഏര്‍പ്പെടുത്തുമെന്ന് പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

കശുവണ്ടി മേഖലയിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ധാരണയായി

കൊല്ലം: സംസ്ഥാനത്തെ കശുവണ്ടി മേഖലയിലെ പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തെ സംബന്ധിച്ച് ഐആര്‍സി (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കമ്മിറ്റി) യോഗത്തില്‍ ധാരണയായി. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഐആര്‍സി യോഗത്തിലാണ് ശമ്പള പരിഷ്‌കരണം ധാരണയായത്.
പുതിയ ധാരണ പ്രകാരം ജീവനക്കാരുടെ നിലവിലുള്ള അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തുക. കാഷ്യൂ കോര്‍പ്പറേഷന്‍, കാപ്പെക്‌സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ശമ്പള പരിഷ്‌കരണം വൈകിയ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് നേരത്തെ ഇടക്കാല ആശ്വാസം അനുവദിച്ചിരുന്നു. ഈ ഇടക്കാല ആശ്വാസം നല്‍കിത്തുടങ്ങിയ തീയതി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും പുതിയ ശമ്പള പരിഷ്‌കരണം ഈ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുക.

യോഗത്തില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, എം.ഡി സുനില്‍ ജോണ്‍ കെ, കാപ്പെക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കര പിള്ള, വ്യവസായികളായ അബ്ദുല്‍ സലാം, രാജേഷ് കെ, ബാബു ഉമ്മന്‍, ജെയ്സണ്‍ ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.

തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് സി.ഐ.ടി.യു നേതാക്കളായ ബി. തുളസീധര കുറുപ്പ്, അഡ്വ: ജി. രാജു, ബി. സുജീന്ദ്രന്‍, എ.ഐ.ടി.യു.സി നേതാക്കളായ ജി. ബാബു, ജി. ലാലു, യു.ടി.യു.സിയില്‍ നിന്ന് എ. എ. അസീസ്, ഐ.എന്‍.ടി.യു.സി നേതാക്കളായ പി. മോഹന്‍ലാല്‍, കുന്നത്തൂര്‍ ഗോവിന്ദപിള്ള എന്നിവരും സന്നിഹിതരായിരുന്നു. സര്‍ക്കാര്‍ പ്രതിനിധികളായി കാഷ്യു സ്‌പെഷ്യല്‍ ഓഫീസര്‍ രമേഷ് ചന്ദ്രന്‍ ആര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി. പ്രമോദ്, റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ സുരേഷ് എം.എ എന്നിവരും പങ്കെടുത്തു.

അമ്പിളി കൊലക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം പിഴയും

ആലപ്പുഴ: പള്ളിപ്പുറം തിരുനെല്ലൂര്‍ സര്‍വീസ് സഹകരണബാങ്കിലെ കലക്ഷന്‍ ഏജന്റായിരുന്ന അമ്പിളിയെ കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍ കോടതി പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയുംവിധിച്ചു. ഭര്‍ത്താവും ജലഗതാഗതവകുപ്പിലെ ജീവനക്കാരനുമായ പ്രതി രാജേഷ്‌കുമാര്‍ 2024 മെയ് 18ന് വൈകിട്ട് ആറിന് പള്ളിപ്പുറം – ചേര്‍ത്തല റോഡില്‍ പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപംവച്ച് കുത്തിക്കൊലപ്പെടുത്തുകയും അമ്പിളിയുടെ കൈവശം ഉണ്ടായിരുന്ന കലക്ഷന്‍ ബാഗ് തട്ടിയെടുക്കുകയുമായിരുന്നു.

ചേര്‍ത്തല ഇന്‍സ്പെക്ടര്‍ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്നുതന്നെ പ്രതിയെ പിടികൂടിയിരുന്നു. തെളിവെടുപ്പിനുശേഷം റിമാന്‍ഡ് ചെയ്യുകയായിരുന്നു.വിചാരണ കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രതി ഫയല്‍ചെയ്ത ജാമ്യഹര്‍ജികള്‍ തള്ളി. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് ഭാരതിയുടെ കോടതിയില്‍ നടന്ന വിചാരണയില്‍ പ്രോസിക്യൂഷന്‍ ദൃക്സാക്ഷികളെയും ശാസ്ത്രീയ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഹാജരാക്കി.

സിപിഒ മാത്യു പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് എ ശ്രീമോന്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

ക്രിമിനൽ കേസ് പ്രതികൾക്ക് അനധികൃത പരോൾ ,പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം.ക്രിമിനൽ കേസ് പ്രതികൾക്ക് അനധികൃത പരോൾ അനുവദിച്ചത് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. സർക്കാരിന് സൗകര്യമുള്ള വിഷയങ്ങൾ മാത്രമേ ചർച്ചക്ക് എടുക്കുകയുള്ളുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു.അടിയന്തര പ്രാധാന്യമില്ലാത്ത വിഷയം ആയതുകൊണ്ടാണ് നോട്ടീസ് ചർച്ചക്ക് എടുക്കാത്തതെന്ന് സ്പീക്കർ വിശദീകരിച്ചു.വിഷയ ദാരിദ്ര്യമാണ് പ്രതിപക്ഷത്തെ ഇത്തരം നോട്ടീസുകൾ നൽകാൻ പ്രേരിപ്പിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു.

പയ്യന്നൂരിൽ പോലീസിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിലെ പ്രതിക്ക് ഒരു മാസത്തിൽ പലതവണ പരോൾ അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ശൂന്യവേളയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
എന്നാൽ സ്പീക്കർ നോട്ടീസ് തള്ളി

സ്പീക്കറുടെ നിലപാടിനെ എതിർത്ത് പ്രതിപക്ഷം മുന്നോട്ടുവന്നു.

നോട്ടീസ് പരിഗണിക്കില്ലെന്ന സ്പീക്കറുടെ നിലപാടിനോട് ഭരണപക്ഷം യോജിച്ചു.
പ്രതിപക്ഷം ബാനറുകളും പ്ലക്കാഡുകളും ആയി നടുത്തളത്തിൽ ഇറങ്ങിയതോടെ സ്പീക്കർ നിലപാട് കടുപ്പിച്ചു.
ഇന്നെന്താ ചർച്ചയില്ലെ എന്ന തലക്കെട്ട് ആയിരുന്നു പ്രതിപക്ഷ ബാനറിൽ ഉണ്ടായിരുന്നത്. 50 മിനിറ്റോളം നടുത്തളത്തിൽ പ്രതിഷേധമുയർത്തിയ പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിച്ച് പുറത്തുപോയി

പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ സഭയിൽ ചർച്ച തുടരുകയാണ്

റോയ് സി.ജെ ആത്മഹത്യ ചെയ്യാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി സൂചന

ബംഗളുരു.കോൺഫിഡൻസ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ ആത്മഹത്യ ചെയ്യാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി സൂചന. റോയിയുടെ ഡയറിയിൽ നിന്ന് സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ചില വിവരങ്ങൾ പോലീസിന് കിട്ടിയതായും വിവരമുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധന മന്ത്രി നിർമ്മലാ സീതാരാമന് കത്തയച്ചു. പാർലമെൻറിൽ ഹൈബി ഈഡൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

നടന്നത് ആത്മഹത്യ എന്ന കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘവും സ്ഥിരീകരിക്കുന്ന്. എന്തിന് അത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഡയറിയിൽ നിന്ന് പോലീസിന് കിട്ടിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ . തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കമ്പനിയെ ഇനി നയിക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും എല്ലാം പോലീസ് കസ്റ്റഡിയിലുള്ള ഡയറിയിൽ എഴുതിയിട്ടുണ്ട് എന്നാണ് സൂചന. ആത്മഹത്യ കുറിപ്പിന്റെ സ്വഭാവം വിവരങ്ങൾക്ക് ഉണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. റോയ് എത്ര മണിക്ക് ചേമ്പറിൽ എത്തി എന്നതടക്കം കാര്യങ്ങളിൽ എസ് ഐ ടിക്ക് വ്യക്തത ലഭിക്കേണ്ടതുണ്ട്. സമയക്രമത്തെക്കുറിച്ച് ജീവനക്കാരും എംഡിയും കൊടുത്ത മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. ക്രൈം സീൻ റീക്രീയേഷൻ അടക്കമുള്ള ഘട്ടത്തിലേക്ക് അന്വേഷണസംഘം ഉടൻ കടക്കും.സംഭവ സമയത്തുണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് പൂർത്തിയായി.


ആദായ നികുതി വകുപ്പ് പ്രോട്ടോകോൾ പാലിച്ചില്ല എന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടത്. കേന്ദ്ര ധന മന്ത്രി നിർമലാ സീതാരാമന് കത്ത് നൽകി. പാർലമെന്റിലും വിഷയം ചർച്ചയാക്കാനാണ് കേരളത്തിൽ നിന്നുള്ള നേതാക്കളുടെ ശ്രമം.
അതേസമയം തിടുക്കപ്പെട്ട് എസ്ഐടി രൂപീകരിച്ചതിൽ കർണാടകയിൽ രാഷ്ട്രീയ വിവാദവും ആയിട്ടുണ്ട്. എന്തോ മറക്കാനായാണ് സർക്കാർ SIT രൂപീകരിച്ചതെന്ന് ആരോപണം ബിജെപി നേതാവ് യെദിയൂരപ്പയാണ് ഉയർത്തിയത്.

വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു

തൃശ്ശൂർ .മുള്ളൂർക്കര കൂട്ട ആത്മഹത്യാശ്രമം. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ സഹോദരിമാരിൽ രണ്ടാമത്തെയാളായ ജാനകിയാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഇളയ സഹോദരി സരോജിനി വെള്ളിയാഴ്ചയും മൂത്ത സഹോദരി ദേവകി ശനിയാഴ്ചയും മരണപ്പെട്ടിരുന്നു

വാർദ്ധക്യകാലത്തെ ഒറ്റപ്പെടലിനെയും നിരാശയെയും തുടർന്നാണ് മൂവരും കഴിഞ്ഞ വെള്ളിയാഴ്ച ജീവനൊടുക്കാൻ ശ്രമിച്ചത്

കക്കൂസ് കുഴിയിൽപ്പെട്ട് യുവാവ് മരിച്ചു

പാലക്കാട്.കക്കൂസ് കുഴിയിൽപ്പെട്ട് യുവാവ് മരിച്ചു. കോങ്ങാടാണ് സംഭവം. പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്. ആളൊഴിഞ്ഞ വീടിൻ്റെ കക്കൂസ് കുഴിയുടെ സ്ലാബ് തകർന്നാണ് അപകടം.

ഇന്നലെ മുതൽ സുനിത്തിനെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് മുതദേഹം കണ്ടത്