Home Blog Page 415

ബാങ്കോക്കില്‍ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ വെന്തുമരിച്ചു

തായ്‍ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ വെന്തുമരിച്ചു. ബാങ്കോക്കിലെ ചതുചക് ജില്ലയിലാണ് അപകടമുണ്ടായത്. തീപിടിത്തത്തിന് പിന്നാലെ രക്ഷപ്പെടാനുള്ള ശ്രമം നടക്കാതെ വന്നതോടെയാണ് വലിയ ദുരന്തമുണ്ടായത്. 63 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. കാണാതായവരുടെ എണ്ണത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അപകടത്തില്‍ പബ്ബ് പൂര്‍ണമായും കത്തിനശിച്ചു. 

Also Read:



ബാങ്കോക്കിലെ ‘നാ ലാഡ്‌പ്രോ’ (Na Ladprao) പബ്ബിൽ അർദ്ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്.

പബ്ബിന്റെ പിൻഭാഗത്തുള്ള ശുചിമുറികൾക്ക് സമീപമാണ് മിക്ക മൃതദേഹങ്ങളും കണ്ടെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 63 പേരെ നിലവില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 22 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീയണച്ചത്. 

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ വിധി ഇന്ന്

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ വിധി ഇന്ന്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. പോത്തുണ്ടി സ്വദേശിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷത്തോടടുക്കുമ്പോഴാണ് കേസിൽ വിധി വരുന്നത്.
2025 ജനുവരി 27നാണ് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് കേസ്. കൃത്യത്തിനുശേഷം വനമേഖലയിലേക്ക് കടന്ന പ്രതിക്കായി പൊലീസും നാട്ടുകാരും ചേർന്ന് രണ്ടു ദിവസം വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ജനുവരി 28ന് രാത്രി 11ഓടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽനിന്നാണ് ചെന്താമരയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Also Read:


കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ ഫെബ്രുവരി അഞ്ചിന് തെളിവെടുപ്പ് നടത്തി. തുടർന്ന് ഫെബ്രുവരി 18ന് ചെന്താമരയുടെ മുൻ കൊലക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. 2019ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിൽ ലഭിച്ച ജാമ്യത്തിലാണ് ഇയാൾ പുറത്തിറങ്ങിയിരുന്നത്. 2022ൽ ജാമ്യത്തിലിറങ്ങിയശേഷം വ്യവസ്ഥകൾ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.


മാർച്ച് മൂന്നിന് കേസിലെ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. മാർച്ച് 25ന് പൊലീസ് 480 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 132 സാക്ഷികൾ, മുപ്പതിലധികം രേഖകൾ, ഫൊറൻസിക് പരിശോധനാഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ എന്നിവയാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
ഫെബ്രുവരി 23 മുതൽ മെയ് ആറുവരെയായിരുന്നു വിചാരണ. കേസിൽ വിസ്തരിച്ച സാക്ഷികളിൽ നാലുപേർ കൂറുമാറി.

പാലക്കാട് ചിറ്റൂരിൽ നിന്ന് കാണാതായ 14 കാരനെ കണ്ടെത്തി

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ 14 കാരനായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി . ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായ കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെയാണ് തമിഴ്നാട് സലൂരിൽ നിന്നാണ് കണ്ടെത്തിയത്.രണ്ട് ദിവസം മുമ്പ് പുലര്‍ച്ചെ കുട്ടി 5.30 ന് വീട്ടില്‍ നിന്നും സൈക്കിളിലാണ് പുറത്തേക്ക് പോയത്. സൈക്കിളിൽ പാലക്കാട് ഭാഗത്തേക്ക് പോയി. ചന്ദ്രനഗർ വഴി കഞ്ചിക്കോട്ടേക്കാണ് കുട്ടി പോയതെന്നാണ് സിസിടിവി ദൃശ്യങ്ങൾ. പൊലീസും നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരച്ചിൽ തുടർന്നു. ഇതിനിടെ കുട്ടി സൈക്കിളില്‍ വാളയാറിന് സമീപത്ത് കൂടി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ചിറ്റൂര്‍ ബോയ്‌സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹരീഷ്. പോലീസാണ് കുട്ടിയെ കണ്ടെത്തിയ വിവരം ബന്ധുക്കളെ അറിയിച്ചത് .

മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ 17 കാരൻ കൂടി പിടിയിൽ

പാലക്കാട്‌: പാലക്കാട്‌ വടകരപ്പതിയിൽ മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കത്തിച്ച ശേഷം കുഴിച്ചു മൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ആട്ടയാമ്പതി സ്വദേശിയായ 17 കാരനെയാണ് പിടികൂടിയത്. കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉദയകുമാറിൻറെ സുഹൃത്താണ് ഇത്. കഴിഞ്ഞ 20 വർഷമായി ആട്ടയാമ്പതിയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സരസമ്മാളിനെ ജൂൺ 10 മുതലാണ് കാണാതായത്. മകൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച കൊഴിഞ്ഞാമ്പാറ പോലീസ് ആണ് ഒരു മാസതിനിപ്പുറം സംഭവം കൊലപാതകം ആണെന്ന് കണ്ടെത്തിയത്. അയൽവാസിയായ ഉദയകുമാറും സുഹൃത്തായ 17 കാരനും ചേർന്നാണ് കൊലപാതകം നടത്തിയത്.

സരസമ്മാൾ ധരിച്ചിരുന്ന രണ്ടു സ്വർണ മൂക്കുത്തികൾ കൈക്കലാക്കാൻ പ്രതികളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി വടിവാൾ വെച്ചു കൊലപ്പെടുത്തിയ ശേഷം വീട്ടിലെ ശുചി മുറിയിൽ വെച്ചു കത്തിക്കുകയായിരുന്നു. ശരീര അവശിഷ്ടങ്ങൾ വീടിനു പുറകു വശത്തു കുഴിച്ചിടുകയും ചെയ്തു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഉദയകുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ലഭിച്ച ശരീര അവശിഷ്ടങ്ങൾ വെച്ച് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു. അന്വേഷണത്തിൽ 17 കാരന്റെ പങ്കും പോലീസിന് വ്യക്തമായതോടെയാണ് പിടികൂടി ജുവനയിൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയത്. ഉദയകുമാർ തുടക്കം മുതൽ നൽകിയ മൊഴിയുടെ പൊരുത്തക്കേട് ഉള്ളതിനാൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

വിയറ്റ്നാമിലെ ബോട്ടപകടം: കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

കൊല്ലം : വിയറ്റ്നാമിലെ ബോട്ടപകടത്തിൽ മരിച്ച കൊട്ടാരക്കര ആവിക്കോട്ട് ഹൗസിൽ എ വി തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹം ചൊവ്വാഴ്‌ച നാട്ടിലെത്തിക്കും. തിങ്കൾ രാത്രി പത്തോടെ മുബൈ വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ അവിടെ നിന്ന്‌ തിരുവനന്തപുരം വിമാനത്താവളത്തിലും തുടർന്ന്‌ കൊട്ടാരക്കരയിലെ വസതിയിലും എത്തിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ നോർക്ക ഏകോപിപ്പിക്കും.

ശനി പകൽ 10.30നാണ് വിയറ്റ്നാമിലെ ഫു ക്വാക്ക് ദ്വീപിന് സമീപം ഇവർ ഉൾപ്പെടെ 32 ഇന്ത്യൻ സഞ്ചാരികളും നാല് ജീവനക്കാരുമായി പോയ ബോട്ടപകടത്തിൽപ്പെട്ടത്. ഹോൺ മേയ് റൂട്ട് എൻഗോയ് ദീപിൽനിന്ന് ആൻ തോയ് തുറമുഖത്തേക്ക് യാത്രതിരിച്ച യാത്രാബോട്ട് മിനിറ്റുകൾക്കകം മറിയുകയായിരുന്നു. കരയിൽനിന്ന്‌ 400 മീറ്റർ അകലെവച്ച്‌ കടൽ പ്രക്ഷുബ്ധമാകുകയും ശക്തമായ കാറ്റുവീശുകയും ചെയ്തതോടെ സ്പീഡ് ബോട്ട് കീഴ്‌മേൽ മറിയുകയായിരുന്നു. അപകടത്തിൽ രണ്ട്‌ മലയാളികളും 10 തമിഴ്‌നാട് സ്വദേശികളും മൂന്ന്‌ ആന്ധ്രാ സ്വദേശികളും ഉൾപ്പെടെയാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച വൈകുന്നേരത്തോടെ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു. ഇവിടെനിന്നാണ്‌ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്‌. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌.

അതേസമയം അപകടത്തിൽപ്പെട്ടവർക്ക് വൈദ്യസഹായം ലഭിക്കാൻ താമസിച്ചെന്ന ആരോപണമുണ്ട്. അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിന്റെ ക്യാപ്റ്റനെ വിയറ്റ്നാം പൊലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയാണ് ക്യാപ്റ്റൻ നുയെൻ ഹോങ് ഹായിനെ (57) കസ്റ്റഡിയിലെടുത്തത്.

ഭാരതീയ ജനതാപാര്‍ട്ടി മണ്ഡലം പഠന ശിബിരം മൈനാഗപ്പള്ളി വിദ്യാരംഭം സ്‌കൂളില്‍ നടന്നു

ശാസ്താംകോട്ട. ഭാരതീയ ജനതാപാര്‍ട്ടി മണ്ഡലം പഠന ശിബിരം മൈനാഗപ്പള്ളി വിദ്യാരംഭം സ്‌കൂളില്‍ നടന്നു സംസ്ഥാന സെക്രട്ടറി എഎസ് അഖില്‍ ഉദ്ഘാടനം ചെയ്തു.കര്‍ഷകമോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ.ജയസൂര്യ,ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ പ്രഭാരി ടി ആര്‍അജിത്കുമാര്‍ എന്നിവര്‍ വിവിധ ക്‌ളാസുകള്‍ നടത്തി.സമാപന സഭ യുവമോര്‍ച്ച സംസ്ഥാന മീഡിയ കണ്‍വീനര്‍ എസ് നന്ദു ഉദ്ഘാടനം ചെയ്തു.കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്‌റ് രാജി പ്രസാദ്, മണ്ഡലം പ്രസിഡന്‌റ് ധനേഷ് പുളിന്താനം, രാദാകൃഷ്ണന്‍,രാമചന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും,എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി

ന്യൂഡല്‍ഹി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവിടുത്തെ നിലവിലെ നേതൃത്വം സ്വയം ശുദ്ധീകരിക്കപ്പെടുകയോ അല്ലെങ്കില്‍ കാലം അവരെ തിരുത്തുകയോ ചെയ്യും. പഴയ രീതികള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഒന്നുകില്‍ ഇപ്പോള്‍ അവിടെ ഇരിക്കുന്നവര്‍ ശുദ്ധീകരിക്കണം. അല്ലെങ്കില്‍ സ്വയം ശുദ്ധീകരിക്കപ്പെടും. തെരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണം. ഡല്‍ഹിയിലേത് മികച്ച മാതൃകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

സുകുമാരന്‍ നായരുടെ പേരെടുത്ത് പറയാതെയാണ് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ വിമര്‍ശനം. താനാണ് എല്ലാം തീരുമാനിക്കുന്നത്, ഇന്നയാള്‍ വരണം, ഇന്നയാള്‍ വരണ്ട എന്ന് തീരുമാനിക്കാന്‍ തനിക്ക് അധികാരമുണ്ട് എന്ന ചിന്ത ആര്‍ക്കും പാടില്ലെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ പറഞ്ഞു. പെരുന്ന മന്നം സമാധിയില്‍ പുഷ്പ്പാര്‍ച്ചന നടത്താന്‍ അനുവദിക്കാതിരുന്ന സുകുമാരന്‍ നായരുടെ നടപടിയെയാണ് ഉപരാഷ്ട്രപതി വിമര്‍ശിച്ചത്. പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണ്ണര്‍ ആനന്ദബോസും ചടങ്ങില്‍ പങ്കെടുത്തു.

മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രത്തിന് കേരള കലാമണ്ഡലത്തിന്റെ അംഗീകാരം ലഭിക്കാൻ നടപടി സ്വീകരിക്കും,മന്ത്രി പി സി വിഷ്ണുനാഥ്

മൈനാഗപ്പള്ളി: മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രത്തിന് കേരള കലാമണ്ഡലത്തിന്റെ അംഗീകാരം ലഭിക്കാൻ നടപടി സ്വീകരിക്കുമെന്നും മണ്ണൂർക്കാവിലെ കഥകളിയേ സർക്കാർ ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
പതിനൊന്നാമത് മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തനത് കലകളുടെ സംരക്ഷണത്തിനായി സർക്കാർ പ്രത്യേക പദ്ധതികൾ ആരംഭിക്കുവെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്
രവിമൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. മണ്ണൂർക്കാവ് വനദുർഗ്ഗാ പുരസ്കാരം സംഗീതജ്ഞൻ കലാമണ്ഡലം വിനോദിന് മന്ത്രി സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ മുഖ്യ പ്രസംഗം നടത്തി.പി. രാജേന്ദ്രപ്രസാദ്,
ജില്ലാ പഞ്ചായത്തംഗം ദീപാചന്ദ്രൻ, സൗത്ത് ഇന്ത്യൻ വിനോദ്, സുധീർ ജേക്കബ്,ആർ. കമൽദാസ്,
വി.പ്രസന്നകുമാർ, ക്ഷേത്ര ഭരണസമിതി സെക്രട്ടറി സുരേഷ് ചാമവിള, വി. ആർ.സനിൽചന്ദ്രൻ,
റ്റി.സുരേന്ദ്രൻ പിള്ള,
ഡി.ഗുരുദാസൻ,വി. രാജീവ്‌, ജയകൃഷ്ണൻ കാളിയെഴത്ത് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കഥകളി വേഷം വിഭാഗത്തിലെ 10വിദ്യാർത്ഥികളുടെ അരങ്ങേറ്റം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉത്ഘാടനം ചെയ്തു.
തുടർന്ന് അദ്ദേഹം വിദ്യാർത്ഥികളെ ആദരിച്ചു.

കോവൂര്‍ കാട്ടുവിളപുത്തന്‍വീട്ടില്‍ വിജയകുമാര്‍ നിര്യാതനായി

മൈനാഗപ്പള്ളി. കോവൂര്‍ കാട്ടുവിളപുത്തന്‍വീട്ടില്‍ വിജയകുമാര്‍ (49)നിര്യാതനായി. ഭാര്യ.മഞ്ജു. മക്കള്‍. അര്‍ജുന്‍ വി നായര്‍,അദ്വൈത് വി നായര്‍. സഞ്ചയനം 16ന് രാവിലെ

കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു

ആലപ്പുഴ: കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവ് കുത്തേറ്റുമരിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ പുന്നക്കല്‍ വീട്ടില്‍ മനീഷ് (29)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് 5:30 മംഗലത്തുള്ള വാടകവീട്ടിലാണ് സംഭവം. മനീഷിന്റെ ബന്ധുവായ യുവാവാണ് കുത്തിയത്. കൊലനടത്തിയശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.