ദാഹമടക്കാന്‍ വെള്ളമെന്ന് കരുതി യുവതി കുടിച്ചത് ആസിഡ്

ലഖ്നൗ: ദാഹമടക്കാന്‍ വെള്ളമെന്ന് കരുതി യുവതി കുടിച്ചത് ആസിഡ്. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തിയതാണ് യുവതിയും അമ്മയും. കടുത്ത ദാഹം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യുവതി ജ്വല്ലറി ജീവനക്കാരനോട് കുടിവെള്ളം ആവശ്യപ്പെട്ടു.തുടര്‍ന്ന് ജ്വല്ലറി ജീവനക്കാരന്‍ തൊട്ടടുത്തെ കടയില്‍ നിന്നും സീല്‍ ചെയ്ത കുപ്പിവെള്ളം വാങ്ങുകയും യുവതിക്ക് നല്‍കുകയുമായിരുന്നു. യുവതി ഇത് കുടിക്കുന്നതിന്റെയും വേദന സഹിക്കവയ്യാതെ പുറത്തേക്ക് ഓടി ദ്രാവകം തുപ്പാന്‍ ശ്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.കുപ്പി വാങ്ങിയ കടയുടെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. … Continue reading ദാഹമടക്കാന്‍ വെള്ളമെന്ന് കരുതി യുവതി കുടിച്ചത് ആസിഡ്