26.4 C
Kollam
Friday 16th October, 2026 | 05:10:56 PM
Home News Kerala ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയെന്ന് സൂചന

ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയെന്ന് സൂചന

കോഴിക്കോട്: മലയാളി ദമ്പതികളെ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്ലം (30), ഭാര്യയും മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനിയുമായ ഫർഹാന (28) എന്നിവരാണ് മരിച്ചത്.

ഗുരുഗ്രാം സെക്ടർ 68ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് കഴിഞ്ഞ ദിവസം ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫർഹാനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അസ്ലം ജീവനൊടുക്കിയതാണെന്നാണ് ഗുരുഗ്രാം പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. എന്നാൽ മരണകാരണത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന അസ്ലം ഏതാനും മാസം മുൻപാണ് ഭാര്യയ്ക്കൊപ്പം ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ഇവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷമേ വ്യക്തമാകൂവെന്ന് ബാദ്ഷാപുർ പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഡൽഹി സദർ ബസാറിലെ മോർച്ചറിയിലേക്ക് മാറ്റി. ഡൽഹിയിലെത്തിയ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ടുനൽകുമെന്നാണ് വിവരം.

നാരകശ്ശേരി മുഹമ്മദ് ബാഖവി–നഫീസ ദമ്പതികളുടെ മകനാണ് അസ്ലം. സഹോദരങ്ങൾ: ഉവൈസ്, റംല. അബ്ദുറഹ്മാൻ–പരേതയായ ജമീല ദമ്പതികളുടെ മകളാണ് ഫർഹാന. സഹോദരങ്ങൾ: ഫൗസിയ, ഫൈസൽ.

LEAVE A REPLY

Please enter your comment!
Please enter your name here