27.5 C
Kollam
Wednesday 24th June, 2026 | 10:10:34 AM
Home News Local ട്രെയിനില്‍ അപ്പൂപ്പനൊപ്പം ഉറങ്ങി കിടന്ന 6 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചയാൾ പിടിയിൽ

ട്രെയിനില്‍ അപ്പൂപ്പനൊപ്പം ഉറങ്ങി കിടന്ന 6 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചയാൾ പിടിയിൽ

Advertisement

6 വയസ്സുകാരിക്ക് ട്രെയിനില്‍ വച്ച് ക്രൂരപീഢനം
പ്രതി കൊല്ലം സ്വദേശി സാനീഷ് (40) പിടിയില്‍

അപ്പൂപ്പനൊപ്പം ഉറങ്ങി കിടന്ന പെണ്‍കുട്ടിയ പ്രതി എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
പ്രതിയെ പുനലൂര്‍ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു

കേരളത്തിലെ എട്വത്വ പള്ളിയിലേക്ക് തീര്‍ത്ഥാടന യാത്രയ്ക്ക് ശേഷം തിരിച്ച് ട്രെയിനില്‍ തിരുവല്ലയില്‍ നിന്നും തെങ്കാശിയിലേക്ക് പോകുകയായരുന്ന ആറ് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയാണ് പീഢിപ്പിക്കപ്പെട്ടത്.

തമിഴ്‌നാട് സ്വദേശിയായ അപ്പൂപ്പനൊപ്പമായിരുന്നു പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. രാത്രി ഒന്നര മണിക്ക് അപ്പൂപ്പനൊപ്പം ട്രയിനില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി അപ്പൂപ്പന്‍ അറിയാതെ എടുത്തുകൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

യാത്രക്കാരിയായ സ്ത്രീ സംഭവം കാണുകയും മൊബൈലില്‍ വീഡിയോ ചിത്രീകരിക്കുകയും തുടര്‍ന്ന് റയില്‍വെ പോലീസില്‍ അറിയിക്കുകയും ചെയ്യുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് പുനലൂര്‍ റയില്‍വെ പോലീസ് എസ്‌ഐ പികെ പ്രദീപിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൊല്ലം അയത്തില്‍ സ്വദേശിയായ 40 വയസ്സുള്ള സാനീഷ് മുമ്പും പല കുറ്റ കൃത്യങ്ങളിലും പ്രതിയാണ്.

Advertisement