Home Lifestyle Entertainment വാഴ-2, മോഹിനിയാട്ടം എന്നീ ചിത്രങ്ങള്‍ ഒടിടിയില്‍

വാഴ-2, മോഹിനിയാട്ടം എന്നീ ചിത്രങ്ങള്‍ ഒടിടിയില്‍

Advertisement

തിയേറ്ററുകളില്‍ വലിയ വിജയം നേടിയ വാഴ-2, മോഹിനിയാട്ടം എന്നീ ചിത്രങ്ങള്‍ ഒടിടിയില്‍. ഈ വര്‍ഷത്തെ ഏറ്റവും മികച്ച അഭിപ്രായം നേടിയ രണ്ട് ചിത്രങ്ങളാണ് ഇവ. സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനം നിര്‍വഹിച്ച ‘മോഹിനിയാട്ടം’ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം കാണാനാകും. ഡാര്‍ക്ക് ഹ്യൂമറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പിനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട്, ബേബി ജീന്‍, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍, സ്വാതി ദാസ് പ്രഭു, ദിവ്യ നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, ജിനില്‍, ജിവിന്‍, സന്തോഷ് ഗുരുവായൂര്‍, നിസ്താര്‍ സേട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Also Read:


മലയാള സിനിമയില്‍ പുതുചരിത്രം രചിച്ച വാഴ 2: ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസും ഒടിടിയിലെത്തിയിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുന്ന ചിത്രം, വേള്‍ഡ് വൈഡ് കളക്ഷനായി 200 കോടിയിലധികം രൂപ നേടിയിരുന്നു. നവാ?ഗതനായ സവിന്‍ സാ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം കാണാം.

Advertisement