26.6 C
Kollam
Monday 21st September, 2026 | 09:09:55 PM
Home News Breaking News അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാന്‍ വിജയ്… മാന്ത്രിക സംഖ്യക്ക് അരികില്‍…

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാന്‍ വിജയ്… മാന്ത്രിക സംഖ്യക്ക് അരികില്‍…

ചെന്നൈ.അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാന്‍ വിജയ്, ഇടതുപാര്‍ട്ടികളും വി.സി.കെയും പിന്തുണക്കും. ഇതോടെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാജിക് നമ്പര്‍ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ഉറപ്പിച്ചു. ഇടതു പാര്‍ട്ടികള്‍ക്ക് തൊഴില്‍ വകുപ്പ് നല്‍കാമെന്ന ധാരണയില്‍ ടിവികെ നേതാക്കള്‍ എത്തി. ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തുകയായിരുന്നു. വിസികെയുടെ രണ്ട് എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷമാകും. വിസികെ നേതാവ് തിരുമാവളവനും മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിജയ് ഇന്ന് വീണ്ടും ഗവര്‍ണറെ കാണാന്‍ ലോക്ഭവനില്‍ എത്തും.

അടുത്ത മുഖ്യമന്ത്രി ആര്, രാഷ്ട്രപതി ഭരണം വരുമോ എന്നിങ്ങനെ കഴിഞ്ഞ നാല് ദിവസമായി ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കാത്തിരിക്കുകയാണ് തമിഴകം. വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് വെല്ലുവിളിയായിരുന്നു. അതേസമയം ടി വി കെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എംഎല്‍എമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സര്‍ക്കാര്‍ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അര്‍ലേക്കര്‍ ചോദിച്ചത്. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ ഡി എം കെ പിന്തുണയോടെ എ ഐ എ ഡി എം കെ സര്‍ക്കാരിനുള്ള ചര്‍ച്ചകളും സജീവമായിരുന്നു. കോണ്‍ഗ്രസിന് പിന്നാലെ സി പി എം, സി പി ഐ പാര്‍ട്ടികളുടെ പിന്തുണയും ഉറപ്പാക്കാന്‍ ടിവികെയ്ക്ക് കഴിഞ്ഞെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. വിസികെ കൂടി അനുകീല തീരുമാനം എടുത്താല്‍ 118 എന്ന മാന്ത്രിക സംഖ്യ തൊടാന്‍ ടിവികെയ്ക്ക് കഴിയും.