28.1 C
Kollam
Friday 16th October, 2026 | 02:08:48 PM
Home News Breaking News നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചയും (ഒക്ടോബർ 19) പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇതോടെ ഞായർ ഉൾപ്പെടെ 4 ദിവസങ്ങളിൽ സർക്കാർ ഓഫിസുകൾക്ക് അവധിയായിരിക്കും. അവധിയുള്ള ദിവസങ്ങൾ: ഒക്ടോബർ 18, 19, 20, 21.

എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here