Home News Breaking News പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹമാധ്യമത്തിൽ വധഭീഷണി , പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹമാധ്യമത്തിൽ വധഭീഷണി , പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട് .പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹമാധ്യമത്തിൽ വധഭീഷണി മുഴക്കിയ സംഭവം. പ്രതിയെ കസ്റ്റഡിയിലെടുത്ത് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി പൊലീസ്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചത്

മലപ്പുറം ചെട്ടിപ്പടി കുപ്പിവളവിലെ കരിപ്പോട്ട് മിഥുനെതിരെയാണ് പൊലീസ് നടപടി. കേസെടുത്തത് മലപ്പുറം സൈബർ പൊലീസ് ഇന്നലെ രാത്രി 12.30ഓടെ പരപ്പനങ്ങാടി പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. മിഥുൻ ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു

ഫേസ്ബുക്ക് വീഡിയോയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിദ്വേഷ പ്രചരണം നടന്നു. വിദ്വേഷ പ്രചരണം നടത്തിയവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് പൊലീസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു