Home Blog Page 411

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം; ഡോ. ​എം.​കെ.​റാ​മി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളിസു​പ്രീം​കോ​ട​തി

ക​ണ്ണൂ​ര്‍: അ​ഞ്ച​ര​ക്ക​ണ്ടി
ദ​ന്ത​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി നെടുമങ്ങാട് സ്വദേശി നി​തി​ന്‍ രാ​ജ്
ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി ഡോ.​എം.​കെ.​റാ​മി​ന് മു​ന്‍​കൂ​ര്‍
ജാ​മ്യം നി​ഷേ​ധി​ച്ച് സു​പ്രീം​കോ​ട​തി. റാ​മി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യു​ള്ള ഹൈ​ക്കോ​ട​തി
ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചു. ക്ലാ​സ് മു​റി​യി​ല്‍ വെ​ച്ച് നി​തി​ന്‍ രാ​ജ്
അ​ധി​ക്ഷേ​പി​ക്ക​പ്പെ​ട്ടു​വെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.‌

ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം​നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് എം ​കെ റാ​മി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളോ​ട് അ​ധ്യാ​പ​ക​ൻ ഇ​ങ്ങ​നെ ആ​ണോ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത് എ​ന്ന് റാ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ട് കോ​ട​തി ചോ​ദി​ച്ചു.

മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മു​ന്നി​ല്‍​വെ​ച്ചാ​ണ് അ​ധി​ക്ഷേ​പി​ച്ച​തെ​ന്ന് മൊ​ഴി​യു​ണ്ടെ​ന്നും അ​ധ്യാ​പ​ക​നെ​തി​രെ അ​ന്ന് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ല്‍ ന​ട​ക്കു​ക മ​റ്റൊ​ന്ന് ആ​കു​മാ​യി​രു​ന്നു​വെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സ​ഹ​പാ​ഠി​ക​ൾ​ക്ക് മു​ന്നി​ൽ​വെ​ച്ച് ഇ​ത്ത​ര​ത്തി​ൽ അ​ധി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന മാ​ന​സി​കാ​വ​സ്ഥ​യെ​പ്പ​റ്റി ചി​ന്തി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. മ​നു​ഷ്യ​ത്വ​ര​ഹി​തം എ​ന്ന വാ​ക്ക് മാ​ത്ര​മാ​ണ് മ​ന​സി​ൽ വ​രു​ന്ന​ത് എ​ന്നും കോ​ട​തി പ​റ​ഞ്ഞു.

അ​തേ​സ​മ​യം പ്ര​തി​യാ​യ ഡോ. ​റാം മൂ​ന്ന് മാ​സ​മാ​യി ഒ​ളി​വി​ലാ​ണെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു. നി​ല​വി​ൽ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു… സുഗതന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

കൊച്ചി: തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. കാപ്പാ കേസില്‍ തടവില്‍ കഴിയുകയാണ് സുഗതന്‍. നാളെ രാവിലെ 11 മണിക്ക് വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കാനും കോടതി നിര്‍ദേശം നല്‍കി. കേരളത്തില്‍ അപൂര്‍വ സംഭവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. പരിമിതമായി അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെയും കയറ്റും. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാര്‍ഡ് 20 ലെ കൗണ്‍സിലറായ സുഗതന്‍.
ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനെ കുറിച്ച് എന്താണ് നിലപാടെന്നും സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ലേല്‍ കോര്‍പ്പറേഷനില്‍ ഭരണം നഷ്ടപ്പെടുമോ എന്നും കോടതി സര്‍ക്കാറിനോട് ചോദിച്ചിരുന്നു. സുഗതനെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്ന കാര്യം അംഗീകരിക്കണം. തെരഞ്ഞെടുപ്പിനു മുന്‍പേ ഉള്‍പ്പെട്ട കേസുകളിലല്ലേ സുഗതനെതിരെ കാപ്പ ചുമത്തിയതെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. കോടതി നിര്‍ദ്ദേശിച്ചാല്‍ സൗകര്യം ഒരുക്കാം എന്ന് സര്‍ക്കാരും അറിയിച്ചു. കാപ്പ പ്രതിക്ക് ഭരണഘടനാപരമായി ഒരു അവകാശവും ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 9 മുതല്‍ കാപ്പ ചുമതി നാടുകടത്തപ്പെട്ട സുഗതന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

മിനറല്‍ വാട്ടര്‍ കുപ്പിയിൽ നിറച്ച് വാറ്റുചാരായം വില്‍പന; റാന്നിയിൽ രണ്ടുപേര്‍ പിടിയില്‍

പത്തനംതിട്ട: പെട്ടിക്കടയില്‍ മിനറല്‍ വാട്ടര്‍ കുപ്പിയില്‍ വാറ്റുചാരായം നിറച്ച് വില്‍പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍.പത്തനംതിട്ട റാന്നിയിലാണ് സംഭവം. പുതുശ്ശേരിമല സ്വദേശി ജസ്റ്റിന്‍ തോമസ്, സഹായി ബിജീഷ് എന്നിവരാണ് അറസ്റ്റിലായത്. യഥാര്‍ത്ഥ മിനറല്‍ വാട്ടര്‍ കുപ്പി എന്ന വ്യാജേനയാണ് പെട്ടിക്കടയില്‍ വാറ്റ് ചാരായം വില്‍പന നടത്തിയിരുന്നത്. റാന്നി പൊലീസ് 23 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി. ഒപ്പം 48.1 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.

തര്‍ക്കത്തിനിടെ ഭാര്യ ഭര്‍ത്താവിന്റെ തലയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് അടിച്ചു…. പരിക്കേറ്റ ഭര്‍ത്താവ് മരിച്ചു

ഭുവനേശ്വര്‍: കുടുംബവഴക്കിനിടെ ഭാര്യയുടെ മര്‍ദ്ദനമേറ്റ ഭര്‍ത്താവ് മരിച്ചതായി റിപ്പോര്‍ട്ട്. ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭാര്യ ഭര്‍ത്താവിന്റെ തലയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൊബൈല്‍ കൊണ്ടുള്ള അടിയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവ് ചികിത്സയിലായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് അയച്ചു.
എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ബലാങ്കീര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തലയിലേറ്റ പരിക്കാണോ മരണത്തിലേയ്ക്ക് നയിച്ചതെന്ന കാര്യത്തില്‍ ഉള്‍പ്പടെ അന്വേഷണം നടത്തി വരികയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. അന്വേഷണത്തിന്റെയും പോസ്റ്റുമോര്‍ട്ടം പരിശോധനയുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഗര്‍ഭിണിയായ ഭാര്യ നാട്ടില്‍ ജീവനൊടുക്കി, ഗള്‍ഫില്‍ നിന്നും മടങ്ങിയ ഭര്‍ത്താവ് ബംഗളൂരുവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍… ദുരൂഹത

ആലപ്പുഴ: ഗര്‍ഭിണിയായ ഭാര്യയും വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഭര്‍ത്താവും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. എടത്വ കൊടുപ്പുന്നം പുത്തന്‍വീട്ടില്‍ പി.എസ്. സനുക്കുട്ടന്‍ (30), ഭാര്യ മാവേലിക്കര ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മ (27) എന്നിവരെയാണ് രണ്ട് ദിവസത്തെ വ്യത്യാസത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹരീഷ്മയെ രണ്ടു ദിവസം മുന്‍പാണ് മാവേലിക്കരയിലെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരീഷ്മയുടെ മരണവിവരമറിഞ്ഞതോടെ ഖത്തറില്‍ ജോലി ചെയ്തിരുന്ന സനുക്കുട്ടന്‍ ഉടന്‍ തന്നെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ദോഹയില്‍ നിന്ന് ബംഗളൂരു വഴി നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്നാണ് അദ്ദേഹം വീട്ടുകാരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് സഹോദരനും ബന്ധുക്കളും വിമാനത്താവളത്തില്‍ കാത്തുനിന്നെങ്കിലും സനുക്കുട്ടന്‍ എത്തിയില്ല. ഫോണില്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
സംശയം തോന്നിയ ബന്ധുക്കള്‍ ബംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സനുക്കുട്ടന്‍ അവിടെ വിമാനമിറങ്ങിയതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബംഗളൂരുവിലുള്ള മലയാളി അസോസിയേഷന്റെ സഹായത്തോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ ഒരു ലോഡ്ജ് മുറിയില്‍ സനുക്കുട്ടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഹരീഷ്മയുടെ മൃതദേഹം നേരത്തെ മാവേലിക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചിരുന്നു.
നാലുമാസം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഒരു മാസം മുന്‍പാണ് സനുക്കുട്ടന്‍ ദോഹയിലേക്ക് പോയത്. ഗര്‍ഭിണിയായിരുന്ന ഹരീഷ്മയുടെ മരണവും, വിവരം അറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ സനുക്കുട്ടന്‍ ബംഗളൂരുവില്‍ ഇറങ്ങി ലോഡ്ജില്‍ താമസിച്ചതും തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടതും ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്.
ദമ്പതികള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നും, സനുക്കുട്ടന്‍ എന്തുകൊണ്ടാണ് നെടുമ്പാശേരിയിലേക്ക് യാത്ര തുടരാതെ ബംഗളൂരുവില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചതെന്നുമാണ് പൊലീസ് പരിശോധിക്കുന്നത്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഫഹദ് ഫാസിലിനെ നായകനായി എത്തുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റര്‍ടെയിനര്‍ ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ ടീസര്‍ പുറത്ത്

തിരുവനന്തപുരം: ഫഹദ് ഫാസിലിനെ നായകനാക്കി ബാഹുബലിയുടെ നിര്‍മാണകമ്പനിയായ ആര്‍ക്കാ മീഡിയാ വര്‍ക്ക്‌സ് ഒരുക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റര്‍ടെയിനര്‍ ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്.
പ്രേമലുവിന്റെ വിജയകരമായ വിതരണത്തിലൂടെ നിര്‍മാണരംഗത്തേക്ക് എത്തിയ എസ് എസ് കാര്‍ത്തികേയ, ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവര്‍ ചേര്‍ന്നാണ് ഷോവിങ് ബിസിനസ്സ് ബാനറിലും ആര്‍ക്കാ മീഡിയാ വര്‍ക്‌സിന്റെയും സഹകരണത്തോടെ ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ശശാങ്ക് യെലേട്ടി അണ് സംവിധാനം. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.സെപ്റ്റംബര്‍ 11 ചിത്രം റിലീസ് ചെയ്യും.
എസ് എസ് രാജമൗലിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക. രമ രാജമൗലിയാണ് ചിത്രത്തിനുവേണ്ടി വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന ആദ്യത്തെ തെലുഗു ചിത്രം കൂടിയാണിത്. പുഷ്പ എന്ന ചിത്രത്തിലൂടെ ഫഹദിന് ലഭിച്ച ജനപ്രീതി തെലുഗുവില്‍ അദ്ദേഹത്തിന്റെ താരമൂല്യം വര്‍ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രങ്ങള്‍ എല്ലാം തന്നെ തെലുങ്കില്‍ ഡബ്ബ് ചെയ്തു പുറത്തിറങ്ങിയിട്ടുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയും ഉണ്ട്.

വിമർശനത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങള്‍, സുകുമാരൻ നായര്‍,

കോട്ടയം.എൻഎസ്എസ് നേതൃത്വത്തിനെതിരായ ഉപരാഷ്ട്രപതിയുടെയും സുരേഷ് ഗോപിയുടെയും വിമർശനത്തിന് അതേ നാണയത്തിൽ മറുപടി നൽകി ജി.സുകുമാരൻ നായർ. ഇരുവരുടെയും വിമർശനത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് പ്രതികരണം. മന്നം സമാധിയിൽ പ്രവേശന വിലക്കില്ലെന്നും
നായയുമായുള്ള പരിശോധന അംഗീകരിക്കില്ലെന്നുമായിരുന്നു മറുപടി.

നിങ്ങളാണ് എല്ലാമെന്ന് വിചാരിക്കരുത്. മന്നം സമാധിയിലേക്ക് ഇന്നയാൾ വരരുതെന്ന് നിങ്ങൾക്ക് നിലപാടെടുക്കാനാകില്ല. ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി പറഞ്ഞത് ഇങ്ങനെ. പെരുന്ന ശുദ്ധീകരിക്കുമെന്ന് സുരേഷ് ഗോപിയും പറഞ്ഞു വെച്ചു. നേരത്തേ ഇരുവർക്കും NSS ആസ്ഥാനത്തേക്ക് പ്രവേശനം നിഷേധിച്ചതിനെ ചൊല്ലിയായിരുന്നു വിമർശനം. മണിക്കൂറുകൾ വ്യത്യാസത്തിൽ മറുപടിയുമായി സുകുമാരൻ നായർ രംഗത്തെത്തി

ഇരുവരുടെയും വിമർശനത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളെന്നാണ് സുകുമാരൻ നായരുടെ പക്ഷം. മറുപടി അർഹിക്കുന്നില്ല. മന്നം സമാധിയിലേക്ക് ആർക്കും വരാം. പ്രോട്ടോക്കോൾ പാലിക്കണം എന്നു മാത്രം. നായയുമായിട്ടുള്ള പരിശോധന അംഗീകരിക്കാനാവില്ലെന്നത് കൊണ്ടാണ് ഉപരാഷ്ട്രപതിയോട് എതിർപ്പ് പറഞ്ഞത്. ബജറ്റ് യോഗത്തിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സുരേഷ് ഗോപിയെ എതിർത്തത്. അല്ലാതെ പ്രത്യേക താൽപര്യങ്ങളില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

ഉപരാഷ്ട്രപതിക്ക് പ്രവേശനം നിഷേധിച്ചെന്ന പേരിൽ സുകുമാരൻ നായർക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. വാക്പോരും സജീവമായി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്യ ഏറ്റുമുട്ടൽ വേണ്ടെന്നായിരുന്നു നേതാക്കളുടെ നേരത്തെയുള്ള നയം. നിലവിൽ ഉപരാഷ്ട്രപതി തന്നെ വിമർശിച്ചെത്തിയതോടെ നില മാറുന്നെന്ന് വ്യക്തം. വിഷയത്തിൽ സംസ്ഥാന ബിജെപി നേതാക്കൾ പ്രതികരിച്ചിട്ടില്ല

മുഖ്യമന്ത്രി VD സതീശനുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഉപരാഷ്ട്രപതിയോടും കേന്ദ്ര സഹമന്ത്രിയോടും കൂടി കൊമ്പുകോർക്കുന്നത് അനുചിതമാകുമെന്ന വിലയിരുത്തൽ ഉണ്ട് സുകുമാരൻ നായർക്ക്. ശ്രദ്ധയോടെയാണ് നീക്കങ്ങൾ

ചാനലിലൂടെ നഗ്നദൃശ്യങ്ങളും അശ്ലീല ഉള്ളടക്കവും പങ്കുവെച്ചു, യൂട്യൂബര്‍ തൊപ്പിയുടെ അക്കൗണ്ട് നീക്കം ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങളടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചിരിപ്പിച്ച യൂട്യൂബര്‍ തൊപ്പിയുടെ അക്കൗണ്ട് നീക്കം ചെയ്തു. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ നടപടി. ഒളിവിലുള്ള തൊപ്പി മുനകൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു.


കൗമാരക്കാരടക്കം പതിനായിരകണക്കിന് ഫോളോവേഴ്സുള്ള തൊപ്പിയെന്ന മുഹമ്മദ് നിഹാദിന്റെ അക്കൗണ്ടാണ് പൊലീസ് പൂട്ടിച്ചത്. ചാനലിലൂടെ നഗ്നദൃശ്യങ്ങളും അശ്ലീല ഉള്ളടക്കവും പങ്കുവെച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തത്. സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം, ലഹരിയുപയോഗത്തെ പ്രോത്സാഹിപ്പിക്കല്‍ അങ്ങനെ കൗമാരക്കാരെ കുറ്റകൃത്യത്തിന് പ്രോത്സാഹിപപ്പിക്കുന്ന ഉള്ളടക്കങ്ങളാണ് തൊപ്പി പ്രചരിപ്പിച്ചിരുന്നത്. വിവിധ സ്റ്റേഷനുകളില്‍ ഇത് സംബന്ധിച്ച് പരാതി എത്തിയതോടെയാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. തൊപ്പിയോടൊപ്പം ഒരുകൂട്ടം സുഹൃത്തുക്കളും ചേര്‍ന്നാണ് കണ്ടന്റുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തൊപ്പി ഗ്യാങില്‍ അടിപൊട്ടി. ഇതിന് പിന്നാലെ വാടകവീട് കേന്ദ്രീകരിച്ച് നടക്കുന്ന ഇടപാടുകള്‍ സുഹൃത്തുക്കള്‍ തന്നെ പുറത്ത് പറഞ്ഞു.

വീട്ടില്‍ ലഹരിമരുന്ന് സൂക്ഷിക്കുന്നുണ്ടെന്നും ഉപയോഗിക്കുന്നുണ്ടെന്നും വെളിപ്പെടുത്തല്‍. ഇതിന് മറുപടിയെന്ന നിലയിലാണി് സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ തൊപ്പി പുറത്തുവിട്ടത്. പോക്സോ വകുപ്പടക്കം ചുമത്താന്‍ കഴിയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്. അഭിഭാഷകനായ ശ്രീജിത് പെരുമനയുടെ പരാതിയിലാണ് എറണാകുളം റൂറല്‍ പൊലീസിന്റെ അന്വേഷണ പുരോഗമിക്കുന്നത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ തൊപ്പി മൂന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. തൊപ്പിയുടെ അപേക്ഷയെ ശക്തമായി എതിര്‍ക്കുകയാണ് പ്രോസിക്യൂഷന്‍. തൊപ്പിയുടേത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. സമാനകുറ്റത്യം തൊപ്പി തുടര്‍ച്ചയായി ആവര്‍ത്തിക്കുകയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ബിജെപി കൗണ്‍സിലര്‍ ആർ. സുഗതൻ്റെ സത്യപ്രതിജ്ഞയ്ക്ക് ജയിലില്‍ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം.ബിജെപി കൗണ്‍സിലര്‍ ആർ. സുഗതൻ്റെ സത്യപ്രതിജ്ഞയ്ക്ക് ജയിലില്‍ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. സുഗതനെ ജയിലിന് പുറത്തേക്ക് വിടുന്നതില്‍ സര്‍ക്കാര്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് കോടതിയുടെ നിലപാട്. സുഗതന്‍ കരുതല്‍ തടങ്കലിലാണെന്നും ഭരണഘടന പ്രകാരം കരുതല്‍ തടങ്കലില്‍ ഉള്ളവരെ പുറത്തുവിടാനാവില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് നിലപാടെടുത്തു.

കരുതൽ തടവിലുള്ള പ്രതിയെ ഇത്തരം ആവശ്യങ്ങൾക്ക് പുറത്തിറങ്ങാൻ അനുവദിക്കുന്നതിന് ഭരണഘടനാപരമായ ബാധ്യതയില്ലെന്നും കോടതി പറയുകയാണെങ്കിൽ ജയിലിനകത്ത് സൗകര്യങ്ങൾ ഒരുക്കാം എന്നുമാണ് സർക്കാർ നിലപാട്. സത്യപ്രതിജ്ഞ എല്ലാവരും കാണുന്നതിന് ജയിലില്‍ മാധ്യമങ്ങളെയും അനുവദിക്കണമെന്നും കോടതി പറഞ്ഞു. സുഗതൻ്റെ ഹരജിയിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹൈക്കോടതി വിധി പറയും.

വൻ രാസലഹരി വേട്ട,സ്റ്റെപ്പിനി ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് അര കിലോയ്ക്കടുത്ത് എംഡിഎംഎ

മലപ്പുറം. കുറ്റിപ്പുറത്ത് വൻ രാസലഹരി വേട്ട. വാഹനത്തിന്റെ സ്റ്റപ്പിനി ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് അര കിലോയ്ക്കടുത്ത് എംഡിഎംഎ. 493.16 ഗ്രാം എംഡിഎംഎയും 8 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസ് പിടിച്ചെടുത്തു. തിരൂർ കൂട്ടായി സ്വദേശി മുഫാസിർ അറസ്റ്റിലായി.

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തിക്കൊണ്ടുവന്നതാണെന്ന് പോലീസ് അറിയിച്ചു. ഏകദേശം 25 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നും കടത്തിന് ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ ഡാൻസാഫ് ടീമും കുറ്റിപ്പുറം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.