Home News Breaking News സ്വർണവിലയിൽ ബ്രേക്ക്; പവന് 1.08 ലക്ഷം രൂപ

സ്വർണവിലയിൽ ബ്രേക്ക്; പവന് 1.08 ലക്ഷം രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 1,08,120 രൂപയായി. ഇന്നലെ പവന് 600 രൂപയുടെ കുറവുണ്ടായിരുന്നു. ഗ്രാമിന് 13,515 രൂപയാണ് ഇന്നത്തെ വില.

ആഗോള വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങളടക്കം വിവിധ ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.

പണപ്പെരുപ്പം ഉയർന്നതോടെ പലിശനിരക്ക് വർധിപ്പിക്കാൻ യുഎസ് ഫെഡറൽ റിസർവ് തയ്യാറായേക്കുമെന്ന റിപ്പോർട്ടുകളും സ്വർണവിപണിയെ സ്വാധീനിക്കുന്നു. പലിശനിരക്ക് ഉയരുന്നത് പലിശ ലഭിക്കാത്ത സ്വർണത്തിന്റെ ആകർഷണം കുറയ്ക്കാൻ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here