29.3 C
Kollam
Wednesday 14th October, 2026 | 05:04:38 PM
Home News National തര്‍ക്കത്തിനിടെ ഭാര്യ ഭര്‍ത്താവിന്റെ തലയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് അടിച്ചു…. പരിക്കേറ്റ ഭര്‍ത്താവ് മരിച്ചു

തര്‍ക്കത്തിനിടെ ഭാര്യ ഭര്‍ത്താവിന്റെ തലയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് അടിച്ചു…. പരിക്കേറ്റ ഭര്‍ത്താവ് മരിച്ചു

ഭുവനേശ്വര്‍: കുടുംബവഴക്കിനിടെ ഭാര്യയുടെ മര്‍ദ്ദനമേറ്റ ഭര്‍ത്താവ് മരിച്ചതായി റിപ്പോര്‍ട്ട്. ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭാര്യ ഭര്‍ത്താവിന്റെ തലയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൊബൈല്‍ കൊണ്ടുള്ള അടിയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവ് ചികിത്സയിലായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് അയച്ചു.
എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ബലാങ്കീര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തലയിലേറ്റ പരിക്കാണോ മരണത്തിലേയ്ക്ക് നയിച്ചതെന്ന കാര്യത്തില്‍ ഉള്‍പ്പടെ അന്വേഷണം നടത്തി വരികയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. അന്വേഷണത്തിന്റെയും പോസ്റ്റുമോര്‍ട്ടം പരിശോധനയുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.