Home Blog Page 397

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും ഇടിവ് നേരിട്ടു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,125 രൂപയിലും പവന് 200 രൂപ താഴ്ന്ന് 1,05,080 രൂപയുമാണ് സ്വര്‍ണവില. രാജ്യാന്തരവില ഔണ്‍സിന് 12 ഡോളര്‍ കുറഞ്ഞ് 4035 ഡോളറില്‍ എത്തിയതാണ് കേരളത്തിലും ഇന്ന് വില കുറയാന്‍ ഇടയാക്കിയത്.


വിവിധ കാരറ്റുകളിലെ നിരക്ക്


18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,790 രൂപയും പവന് 86,320 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,410 രൂപയും പവന് 67,280 രൂപയുമാണ് നിരക്ക്. ഒന്‍പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,425 രൂപയും പവന് 43,400 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കും ഡയമണ്ട് ആഭരണങ്ങള്‍ക്കും പ്രധാനമായും 18 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഈ വിഭാഗത്തിലും ആവശ്യക്കാര്‍ വര്‍ധിച്ചേക്കാം.
സ്വർണത്തിലെ ഈ മാറ്റങ്ങള്‍ നിങ്ങള്‍ അറിയുന്നില്ലേ: യുവതലമുറ കാലത്തിനൊത്ത് മാറുന്നു, നേട്ടവും ഉണ്ടാക്കുന്നു
ജൂലൈ മാസത്തിന്റെ തുടക്കം മുതല്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് കാണാന്‍ സാധിക്കുന്നത്. ജൂലൈ 1-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,03,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വില കുതിച്ചുയര്‍ന്ന് ജൂലൈ 3-ന് പവന് 1,07,800 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. തുടര്‍ന്ന് ജൂലൈ 4 മുതല്‍ 6 വരെയുള്ള ദിവസങ്ങളില്‍ 1,07,600 രൂപ നിലവാരത്തില്‍ തുടര്‍ന്ന വില, പിന്നീട് ഘട്ടംഘട്ടമായി താഴേക്ക് ഇറങ്ങുകയായിരുന്നു.

പരാജയത്തിന്റെ കാരണം ഭരണവിരുദ്ധ വികാരമല്ല ,സിപിഐ ആണെന്ന് സി പി എം

കൊല്ലം.പരാജയത്തിന്റെ കാരണം ഭരണവിരുദ്ധ വികാരമല്ല ,സിപിഐ ആണെന്ന് സി പി എം കൊല്ലം ജില്ലാ നേതൃയോഗം.സിപിഐ ദുർബലമായതും വിഭാഗീയത ശക്തമായതുമാണ് പരാജയത്തിൻ്റെ കാരണമായെന്നും സി പി ഐ എം വിലയിരുത്തൽ.അതേസമയം
തെരഞ്ഞെടുപ്പിന് ശേഷം കൊല്ലത്ത് ഇടതുമുന്നണി യോഗം ചേർന്നിട്ടില്ല.

കൊല്ലം ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയത്തിൻ്റെ കാരണം സിപിഐ ആണെന്നാണ് സിപിഐ എമ്മിൻ്റെ പുതിയ കണ്ടെത്തൽ. 9 നിയമസഭ മണ്ഡലങ്ങളിലെയും തോൽവിക്ക് പ്രധാന കാരണം സിപിഐ മാത്രമാണ്. സിപിഐ ജില്ലയിൽ ദുർബലമായി പോയതും, സിപിഐയ്ക്ക് ഉള്ളിൽ വിഭാഗീയത ശക്തമായതും, എല്ലാം പരാജയത്തിൻ്റെ കാരണങ്ങളായി സി പി ഐ എം നിരീക്ഷിക്കുന്നു. കുണ്ടറയിലും, ചടയമംഗലത്തെയും തോൽവിയ്ക്ക് കാരണമായതും സിപിഐയിലെ നേതാക്കളുടെ പ്രശ്‌നങ്ങളാണെന്നും സിപിഐഎം വിലയിരുത്തുന്നു.


ചുരുക്കത്തിൽ പറഞ്ഞാൽ ജില്ലയിലെ ഇടതുമുന്നണിയ്ക്ക് ഏറ്റ തോൽവിയ്ക്ക് പ്രധാന കാരണക്കാർ സിപിഐ മാത്രമെന്ന് വിശദീകരിക്കുകയാണ് സിപിഐ എം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന സിപിഐഎം ജില്ലാ നേതൃത്വം യോഗത്തിലാണ് ഈ വിചിത്ര വിലയിരുത്തലെന്നതാണ് ഏറെ ശ്രദ്ധേയം. കുന്നത്തൂരും, ചവറയിലും , കരുനാഗപ്പള്ളിയിലും ചില സംഘടനപരമായ പോരായ്മകൾ തങ്ങൾക്ക് ഉണ്ടായെന്ന് മാത്രമാണ് തെരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിൽ ഉള്ളത്.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിവ്യൂ റിപ്പോർട്ടിലും കൊല്ലത്തെ സിപിഐയ്ക്ക് വിമർശനമുണ്ട്. മുന്നണി ഐക്യം ശക്തിപ്പെടുത്തേണ്ടത് അനിവാര്യതയെന്ന് സി പി ഐ എം നേതൃയോഗത്തിൽ നിർദ്ദേശം ഉയർന്നു. പക്ഷേ ജില്ലയിൽ ഇടതുമുന്നണി യോഗം കൊല്ലത്ത് ചേർന്നത് തെരഞ്ഞെടുപ്പിന് മുൻപ് മാത്രമാണെന്ന് സി പി ഐ നേതാക്കൾ ഓർമ്മപ്പെടുത്തുന്നു. സിപിഐഎം വിമർശനങ്ങളിൽ സിപിഐയുടെ പ്രതികരണം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.

ഹൈക്കോടതിയിലെ ഗവ. പ്ലീഡർ നിയമനം, മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ്,കെഎസ് യു സംസ്ഥാന അധ്യക്ഷന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച് സതീശന്‍

തിരുവനന്തപുരം.ഹൈക്കോടതിയിലെ ഗവ. പ്ലീഡർ നിയമനം. മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ്. ലോയേഴ്സ് കോൺഗ്രസിൻ്റെ പട്ടികയിൽ നിന്നാണ് നിയമനം എന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി. വിവാദ നിയമനങ്ങൾ നിർദ്ദേശിച്ചത് സ്റ്റേറ്റ് അറ്റോർണി അനൂപ് വി നായർ

പട്ടികയിൽ ഇല്ലാത്ത പേരുകൾ നിർദ്ദേശിച്ചിട്ട് പഴി ലോയേഴ്സ് കോൺഗ്രസിന്. വഴിവിട്ട നിയമങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ല. ലോയേഴ്സ് കോൺഗ്രസിൻ്റെ പട്ടികയ്ക്ക് ശരിയായ പരിഗണന നൽകിയില്ല. നിയമനം നേടിയ യുഡിഎഫ് അനുഭാവികൾ അല്ലാത്തവരുടെ പേര് വെളിപ്പെടുത്തും

ഗവ. പ്ലീഡർ നിയമനം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ നിരന്തരം ശ്രമിച്ചു. കൂടിക്കാഴ്ചയ്ക്ക് നിരന്തരം അവസരം നിഷേധിച്ചു എന്നും ലോയേഴ്സ് കോൺഗ്രസ്. സർക്കാർ അഭിഭാഷക നിയമനത്തിലെ പരാതി അറിയിക്കാൻ മുഖ്യമന്ത്രിയെ കാണാനെത്തിയ KSU സംസ്ഥാന അധ്യക്ഷന് ഇതുവരെ സമയം അനുവദിച്ചില്ല. ഇന്നലെ മുതൽ മുഖ്യമന്ത്രിയുടെ സമയം ചോദിക്കുകയാണ് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. അതിനിടെ KSU തന്നോട് ഒരു പരാതിയും പറഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടെ വാദം പൊളിയുകയാണ്. ഇക്കഴിഞ്ഞ പത്താം തീയതി KSU മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.തിരുവനന്തപുരം ലോ കോളേജ് മുൻ യൂണിയൻ ഭാരവാഹികളും പരാതി നൽകി. തന്നോട് ആരും പരാതി പറഞ്ഞിട്ടില്ല എന്നും ലോ കോളേജ് കെഎസ്‌യു യൂണിയൻ അല്ല സർക്കാർ അഭിഭാഷകരെ നിയമിക്കുന്നതെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; രണ്ട് വയോധികർക്ക് പരിക്കേറ്റു

തൃശൂ6ര്‍.ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; രണ്ട് വയോധികർക്ക് പരിക്കേറ്റു.67 വയസ്സുള്ള അംബിക, 76 വയസ്സുള്ള കുട്ടപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയായിരുന്നു സംഭവം.

ഇവരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിലവിൽ ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

ഇടുക്കിയില്‍ സിപിഎം നേതൃത്വത്തിലുള്ള സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേട് പുറത്ത്

ഇടുക്കി. സിപിഎം നേതൃത്വത്തിലുള്ള സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേട് പുറത്ത്. തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിലാണ് 10.42 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് പുറത്തുവന്നത് 2020- 25 ലെ ഓഡിറ്റ് റിപ്പോർട്ടിലൂടെ. സീനിയർ കോപ്പറേറ്റീവ് ഇൻസ്പെക്ടറുടെ പരാതിയിൽ ബാങ്ക് മുൻ പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരും അടക്കം 13 പേർക്കെതിരെ കേസ്

പണം തട്ടിയത് ഏറെയും വ്യാജ സ്വാശ്രയ സംഘങ്ങളുടെ പേരിൽ. പാർട്ടി പത്രത്തിന്റെ പേരിലും പണം തട്ടിയെന്ന് പരാതി. തട്ടിപ്പുകാർക്ക് കുടപിടിച്ച് ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ ഒരു വിഭാഗം ജീവനക്കാരും

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ പരാക്രമം,ഡ്രൈവർമാർക്കെതിരെ നടപടി

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ പരാക്രമം. ഡ്രൈവർമാർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. മൂന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കൂടുതൽ ഡ്രൈവർമാർക്ക് നോട്ടീസ്

നടപടി ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ. ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ ബസിടിച്ച് മരിച്ചതിലും നടപടി. റോഡിൽ തമ്മിലടിച്ച ജീവനക്കാരുടെ ലൈസൻസും സസ്പെൻഡ് ചെയ്യും. മിന്നൽ പരിശോധനകൾ തുടരാൻ നിർദേശം

ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കുന്നതായും കണ്ടെത്തൽ

കണ്ണൂരിൽ ആറ് സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പിലേക്ക്

കണ്ണൂരിൽ ആറ് സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പിലേക്ക്. കരാറിൽ ഒപ്പ് വെക്കാമെന്ന് കൊയിലി ആശുപത്രി മാനേജ്മെൻറ് ഇന്നലെ നഴ്സുമാർക്ക് ഉറപ്പു നൽകിയിരുന്നു .ഇന്ന് രാവിലെ 11 മണിക്ക് ആശുപത്രി പ്രതിനിധികൾ ലേബർ ഓഫീസിൽ എത്തും. കരാറിൽ ഒപ്പ് വെക്കുന്നത് വരെ സമരം തുടരുമെന്നാണ് ഐഎൻഎയുടെ നിലപാട്. കഴിഞ്ഞ ദിവസം 5 ആശുപത്രികൾ കരാറിൽ ഒപ്പുവച്ചപ്പോൾ കൊയിലി ആശുപത്രി മാത്രമാണ് ചർച്ചകളിൽ പങ്കെടുക്കാതെ വിട്ടു നിന്നത്.

കേരളത്തിൽ 250 പുതിയ MBBS സീറ്റുകൾക്ക് കൂടി അംഗീകാരം

ന്യൂഡെല്‍ഹി.കേരളത്തിൽ 250 പുതിയ MBBS സീറ്റുകൾക്ക് കൂടി അംഗീകാരം. നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലാണ് സീറ്റുകൾ പുതുതായി അനുവദിച്ചത്. ദേശീയ മെഡിക്കൽ കമ്മീഷൻ്റെതാണ് തീരുമാനം

വയനാട് മൂപ്പൻസ് മെഡിക്കൽ കോളജിൽ 100 സീറ്റ് വർധിച്ചു. പെരിന്തൽമണ്ണ എം ഇ എസ്, കൊല്ലം അസീസിയ, തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളജുകളിൽ 50 വീതം സീറ്റുകൾ വർധിച്ചു. സംസ്ഥാനത്തെ മറ്റെല്ലാ മെഡിക്കൽ കോളജുകളിലും നിലവിലെ സീറ്റ് നില തുടരും

 ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രി വിഡി സതീശനെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ,വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെ എസ് യു നേതാവ്

തൃശൂർ: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രി വിഡി സതീശനെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കെസി വേണുഗോപാലാണ് അനുസ്മരണ ചടങ്ങിനെത്തുന്നത്. സോളാർ കേസിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കും. സത്യം എന്നായാലും പുറത്തുവരും. ചില ഭാഗത്തുനിന്ന് കുടുക്കാൻ ശ്രമങ്ങളുണ്ടായി. മാധ്യമങ്ങൾ സ്വയം വിമർശനത്തിന് തയ്യാറാകണമെന്നും മാധ്യമങ്ങൾ കുറ്റവിമുക്തമാക്കിയതും ചർച്ച ചെയ്യണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

മുഖ്യമന്ത്രി കെഎസ്‍യുവിനെ മോശമായിട്ടൊന്നും പറഞ്ഞില്ലെന്നും അത്തരം വ്യാഖ്യാനം വേണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. 

പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെ എസ് യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ. അധികാരത്തിൻ്റെ നാൽക്കാലിയിൽ കാലുറപ്പിച്ച് ഇരിക്കുന്നവർക്ക്, അതിലേക്കുള്ള പാതയൊരുക്കിയത് ഓരോ പ്രവർത്തകരുടെയും ചോരയും നീരും അധ്വാനവും വിയർപ്പും ആണെന്ന് ഗോകുൽ ഓർമിപ്പിച്ചു. പാലം കടക്കുന്നത് വരേ നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ എന്ന നിലപാട് ശരിയല്ല. ഈ പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം ചെയ്ത പ്രവർത്തകരെ പരിഗണിക്കാതെ താൻപൊരിമ കാണിക്കാൻ തീരുമാനിച്ചാൽ ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ ചരിത്രം ആവർത്തിക്കപ്പെടുമെന്നും കെ എസ് യു നേതാവ് കുറിച്ചു.

പ്ലീഡർ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയായ തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നാണ് വി ഡി സതീശൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഒരാൾ കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐ ആയിരുന്നുവെന്നും ഒരാൾ എബിവിപി ആയിരുന്നെന്നുമാണ് ആരോപണം ഉയർന്നത്. കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗം പരാതിപ്പെട്ടു എന്നാണ് വാർത്ത വന്നത്. തന്നോട് ആരും പരാതിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണം ഉയർന്ന രണ്ട് പേരുടേയും പേര് ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസ് ശുപാർശ ചെയ്ത ലിസ്റ്റിലുണ്ട്. പശ്ചാത്തലം കൂടി പരിശോധിച്ചാണ് നിയമനം നടത്തിയത്. എജിയോട് അഭിപ്രായം തേടി. അല്ലാതെ കോൺഗ്രസിന്റെ പോഷക സംഘടന തരുന്ന ലിസ്റ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നടത്താനാകില്ലല്ലോയെന്നും വി ഡി സതീശൻ ചോദിച്ചു. തിരുവനന്തപുരം ലോ കേളേജിലെ കെ എസ് .യു യൂണിറ്റ് കമ്മിറ്റിക്കൊന്നും പ്ലീഡർ നിയമനത്തിൽ ഒരു കാര്യവുമില്ലെന്നും മാധ്യമങ്ങൾ വെറുതെ ഊതിവീർപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ചെന്താമര,നിയമ സഹായ വേദിയുടെ കൗൺസിലിങ്ങ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും,ഇന്ന് വിധി

പാലക്കാട് .നെൻമാറ ഇരട്ടക്കൊല കേസിൽ ജില്ലാ നിയമ സഹായ വേദിയുടെ കൗൺസിലിങ്ങ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. വിഡിയോ കോൺഫറൻസ് വഴി പ്രതി ചെന്താമരയെ ജില്ലാ അഡീ. സെഷൻസ് കോടതിയിൽ ഹാജരാക്കും. റിപ്പോർട്ട് സമർപ്പിച്ച ശേഷം നടക്കുന്ന വാദത്തിന് പിന്നാലേ ആകും ശിക്ഷാവിധി എന്ന് പറയുമെന്ന് കോടതി പ്രഖ്യാപിക്കുക. പ്രതി പുറത്തിറങ്ങിയാൽ സമൂഹത്തിന് ഭീഷണിയാകുമെന്നും മാനസാന്തരത്തിന് യാതൊരു സാധ്യതയിലെന്ന് തെളിഞ്ഞതായും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

പരാമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നാന്നാണ് ആവശ്യം. എന്നാൽ കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണ് ഉള്ളതെന്നും പ്രായം ഉൾപ്പെടെ പരിഗണിച്ച് വധശിക്ഷ ഒഴിവാക്കണം എന്നും പ്രതിഭാഗവും വാദിച്ചു. 20025 ജനുവരി 27 ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൽ ആണ് ഒന്നര വർഷത്തിന് ശേഷം കോടതി വിധി പറയാൻ ഒരുങ്ങുന്നത്