25.3 C
Kollam
Thursday 15th October, 2026 | 11:13:02 PM
Home News Breaking News ഇടുക്കിയില്‍ സിപിഎം നേതൃത്വത്തിലുള്ള സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേട് പുറത്ത്

ഇടുക്കിയില്‍ സിപിഎം നേതൃത്വത്തിലുള്ള സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേട് പുറത്ത്

ഇടുക്കി. സിപിഎം നേതൃത്വത്തിലുള്ള സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേട് പുറത്ത്. തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിലാണ് 10.42 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് പുറത്തുവന്നത് 2020- 25 ലെ ഓഡിറ്റ് റിപ്പോർട്ടിലൂടെ. സീനിയർ കോപ്പറേറ്റീവ് ഇൻസ്പെക്ടറുടെ പരാതിയിൽ ബാങ്ക് മുൻ പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരും അടക്കം 13 പേർക്കെതിരെ കേസ്

പണം തട്ടിയത് ഏറെയും വ്യാജ സ്വാശ്രയ സംഘങ്ങളുടെ പേരിൽ. പാർട്ടി പത്രത്തിന്റെ പേരിലും പണം തട്ടിയെന്ന് പരാതി. തട്ടിപ്പുകാർക്ക് കുടപിടിച്ച് ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ ഒരു വിഭാഗം ജീവനക്കാരും