Home Blog Page 398

കേരളത്തിൽ 250 പുതിയ MBBS സീറ്റുകൾക്ക് കൂടി അംഗീകാരം

ന്യൂഡെല്‍ഹി.കേരളത്തിൽ 250 പുതിയ MBBS സീറ്റുകൾക്ക് കൂടി അംഗീകാരം. നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലാണ് സീറ്റുകൾ പുതുതായി അനുവദിച്ചത്. ദേശീയ മെഡിക്കൽ കമ്മീഷൻ്റെതാണ് തീരുമാനം

വയനാട് മൂപ്പൻസ് മെഡിക്കൽ കോളജിൽ 100 സീറ്റ് വർധിച്ചു. പെരിന്തൽമണ്ണ എം ഇ എസ്, കൊല്ലം അസീസിയ, തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളജുകളിൽ 50 വീതം സീറ്റുകൾ വർധിച്ചു. സംസ്ഥാനത്തെ മറ്റെല്ലാ മെഡിക്കൽ കോളജുകളിലും നിലവിലെ സീറ്റ് നില തുടരും

 ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രി വിഡി സതീശനെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ,വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെ എസ് യു നേതാവ്

തൃശൂർ: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രി വിഡി സതീശനെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കെസി വേണുഗോപാലാണ് അനുസ്മരണ ചടങ്ങിനെത്തുന്നത്. സോളാർ കേസിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കും. സത്യം എന്നായാലും പുറത്തുവരും. ചില ഭാഗത്തുനിന്ന് കുടുക്കാൻ ശ്രമങ്ങളുണ്ടായി. മാധ്യമങ്ങൾ സ്വയം വിമർശനത്തിന് തയ്യാറാകണമെന്നും മാധ്യമങ്ങൾ കുറ്റവിമുക്തമാക്കിയതും ചർച്ച ചെയ്യണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

മുഖ്യമന്ത്രി കെഎസ്‍യുവിനെ മോശമായിട്ടൊന്നും പറഞ്ഞില്ലെന്നും അത്തരം വ്യാഖ്യാനം വേണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. 

പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെ എസ് യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ. അധികാരത്തിൻ്റെ നാൽക്കാലിയിൽ കാലുറപ്പിച്ച് ഇരിക്കുന്നവർക്ക്, അതിലേക്കുള്ള പാതയൊരുക്കിയത് ഓരോ പ്രവർത്തകരുടെയും ചോരയും നീരും അധ്വാനവും വിയർപ്പും ആണെന്ന് ഗോകുൽ ഓർമിപ്പിച്ചു. പാലം കടക്കുന്നത് വരേ നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ എന്ന നിലപാട് ശരിയല്ല. ഈ പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം ചെയ്ത പ്രവർത്തകരെ പരിഗണിക്കാതെ താൻപൊരിമ കാണിക്കാൻ തീരുമാനിച്ചാൽ ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ ചരിത്രം ആവർത്തിക്കപ്പെടുമെന്നും കെ എസ് യു നേതാവ് കുറിച്ചു.

പ്ലീഡർ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയായ തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നാണ് വി ഡി സതീശൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഒരാൾ കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐ ആയിരുന്നുവെന്നും ഒരാൾ എബിവിപി ആയിരുന്നെന്നുമാണ് ആരോപണം ഉയർന്നത്. കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗം പരാതിപ്പെട്ടു എന്നാണ് വാർത്ത വന്നത്. തന്നോട് ആരും പരാതിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണം ഉയർന്ന രണ്ട് പേരുടേയും പേര് ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസ് ശുപാർശ ചെയ്ത ലിസ്റ്റിലുണ്ട്. പശ്ചാത്തലം കൂടി പരിശോധിച്ചാണ് നിയമനം നടത്തിയത്. എജിയോട് അഭിപ്രായം തേടി. അല്ലാതെ കോൺഗ്രസിന്റെ പോഷക സംഘടന തരുന്ന ലിസ്റ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നടത്താനാകില്ലല്ലോയെന്നും വി ഡി സതീശൻ ചോദിച്ചു. തിരുവനന്തപുരം ലോ കേളേജിലെ കെ എസ് .യു യൂണിറ്റ് കമ്മിറ്റിക്കൊന്നും പ്ലീഡർ നിയമനത്തിൽ ഒരു കാര്യവുമില്ലെന്നും മാധ്യമങ്ങൾ വെറുതെ ഊതിവീർപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ചെന്താമര,നിയമ സഹായ വേദിയുടെ കൗൺസിലിങ്ങ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും,ഇന്ന് വിധി

പാലക്കാട് .നെൻമാറ ഇരട്ടക്കൊല കേസിൽ ജില്ലാ നിയമ സഹായ വേദിയുടെ കൗൺസിലിങ്ങ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. വിഡിയോ കോൺഫറൻസ് വഴി പ്രതി ചെന്താമരയെ ജില്ലാ അഡീ. സെഷൻസ് കോടതിയിൽ ഹാജരാക്കും. റിപ്പോർട്ട് സമർപ്പിച്ച ശേഷം നടക്കുന്ന വാദത്തിന് പിന്നാലേ ആകും ശിക്ഷാവിധി എന്ന് പറയുമെന്ന് കോടതി പ്രഖ്യാപിക്കുക. പ്രതി പുറത്തിറങ്ങിയാൽ സമൂഹത്തിന് ഭീഷണിയാകുമെന്നും മാനസാന്തരത്തിന് യാതൊരു സാധ്യതയിലെന്ന് തെളിഞ്ഞതായും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

പരാമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നാന്നാണ് ആവശ്യം. എന്നാൽ കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണ് ഉള്ളതെന്നും പ്രായം ഉൾപ്പെടെ പരിഗണിച്ച് വധശിക്ഷ ഒഴിവാക്കണം എന്നും പ്രതിഭാഗവും വാദിച്ചു. 20025 ജനുവരി 27 ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൽ ആണ് ഒന്നര വർഷത്തിന് ശേഷം കോടതി വിധി പറയാൻ ഒരുങ്ങുന്നത്

കുതിരപ്പന്തി കല്ലേലിൽ ജെ വിജയമ്മ അന്തരിച്ചു

തഴവ: കുതിരപ്പന്തി കല്ലേലിൽ ജെ.വിജയമ്മ (88) അന്തരിച്ചു. സംസ്കാരം: നാളെ (16.07.2026 വ്യാഴാഴ്ച)പകൽ 11 ന് വീട്ട് വളപ്പിൽ . ഭർത്താവ് പരേതനായ വി.വാസുദേവൻ പിള്ള (റിട്ട: അധ്യാപകൻ, എസ്.ആർ.വി .യു.പി.എസ്, ചങ്ങൻകുളങ്ങര). മക്കൾ : കെ.വി.രാധാകൃഷ്ണപിള്ള,(റിട്ട: മാനേജർ ഐ.എഫ്.സി.ഐ, ന്യൂഡൽഹി), വി. രമാദേവി (റിട്ട: പ്രധാനാധ്യാപിക , എച്ച്.എസ് .എസ് വയനകം ), കെ.വി.രാജശേഖരൻ (റിട്ട: അദ്ധ്യാപകൻ വി.വി. എച്ച്.എസ് .എസ് , താമരക്കുളം), വി.രാജി. മരുമക്കൾ : എൽ. ലത(റിട്ട: അധ്യാപിക, ഏയ്ഞ്ചൽസ് ആർക് സ്‌കൂൾ, കായംകുളം), പി.ബി.രാജൻപിള്ള(റിട്ട:പ്രധാനാധ്യാപകൻ,ബോയ്സ് എച്ച്.എസ് .എസ്, കരുനാഗപ്പള്ളി), വി.ജെ.റാണി, (റിട്ട: അദ്ധ്യാപിക, എസ്.എൻ. സെൻട്രൽ സ്കൂൾ, കായംകുളം), ജി.വിജയൻ(റിട്ട: ഹെൽത്ത് ഇൻസ്‌പെക്‌ടർ, ത്യക്കരുവ).

ശ്രീ വിദ്യാധിരാജ ആർട്സ് ആൻറ് സയൻസ് കോളേജിൽ ബികോം, എംകോം ബാച്ചുകളിലേക്ക് സീറ്റ് ഒഴിവ്

കരുനാഗപ്പള്ളി. തേവർകാവ് ശ്രീ വിദ്യാധിരാജ ആർട്സ് ആൻറ് സയൻസ് കോളേജിൽ ബി.കോം, എം.കോം ബാച്ചുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്‌ധപ്പെടണമെന്ന് HOD അറിയിച്ചു.
ഫോൺഃ9446900892

ലക്ഷദ്വീപ് യാത്രയ്ക്ക് ചിറകുവച്ചു, പത്തൊന്‍പതാം തീയതി മുതല്‍ പറന്നിങ്ങാം

കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്ക് ചിറകുവച്ചു. പത്തൊന്‍പതാം തീയതി മുതല്‍ നിങ്ങള്‍ക്ക് അവിടെ പറന്നിങ്ങാം, കൊച്ചിയില്‍ നിന്നുള്ള ലക്ഷദ്വീപ് സി പ്ലെയിന്‍ സര്‍വീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. തിങ്കളാഴ്ച മുതല്‍ സാധാരണ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.

രാജ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ഏക സീ പ്ലെയിന്‍ സര്‍വീസാണു കൊച്ചിയില്‍ നിന്നു ലക്ഷദ്വീപിലേക്ക് ആരംഭിക്കുന്നത്. കനേഡിയന്‍ നിര്‍മിത ‘വൈക്കിങ് ഡിഎച്ച്‌സി6400 ട്വിന്‍ ഓട്ടര്‍’ വിമാനമാണു സര്‍വീസിനായി ഉപയോഗിക്കുന്നത്. ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സീ പ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.

ലക്ഷദ്വീപിലെ അഗത്തി, കടമത്ത്, കല്‍പ്പേനി, കവരത്തി, കില്‍ത്താന്‍ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് പരീക്ഷണപ്പറക്കല്‍ നടത്തുന്നത്. സ്‌കൈഹോപ്പ് വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. 20പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനമാണ് സര്‍വീസ് നടത്തുക. 45-50 മിനിറ്റാണ് യാത്രാസമയം. സ്‌കൈഹോപ്പിന് കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കും കുമരകത്തേക്കും സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. സിയാലാണ് സാധ്യതാപഠനം നടത്തിയത്.

കേന്ദ്ര സര്‍ക്കാരിന്റെ ‘ജനദ്രോഹ നയങ്ങള്‍’ക്കെതിരെ സമരം,പ്രത്യേക ട്രെയിന്‍ വാടകയ്ക്കെടുത്ത് സിപിഐ, 9ലക്ഷം അഡ്വാന്‍സ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ‘ജനദ്രോഹ നയങ്ങള്‍’ക്കെതിരെ ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ട്രെയിന്‍ വാടകയ്ക്കെടുത്ത് സിപിഐ സംസ്ഥാന നേതൃത്വം. കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും രാജ്യ തലസ്ഥാനത്ത് എത്തിക്കുന്നതിനായാണ് റെയില്‍വേയില്‍ നിന്ന് പ്രത്യേക ട്രെയിന്‍ (സ്‌പെഷ്യല്‍ ചാര്‍ട്ടര്‍ ട്രെയിന്‍) ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനായുള്ള പ്രാഥമിക തുകയായി 9 ലക്ഷം രൂപ സിപിഐ നേതൃത്വം റെയില്‍വേയ്ക്ക് അഡ്വാന്‍സ് നല്‍കിക്കഴിഞ്ഞു.

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനും ജനവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐ ഡല്‍ഹിയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് വലിയ തോതില്‍ പ്രവര്‍ത്തകരെ ഡല്‍ഹിയില്‍ എത്തിക്കുക എന്നത് ട്രെയിനുകളിലെ തിരക്ക് കാരണം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ട്രെയിന്‍ മുഴുവനായി വാടകയ്ക്കെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. കേരളത്തിലെ പ്രധാന സ്റ്റേഷനുകളില്‍ നിന്ന് പ്രവര്‍ത്തകരെ സ്വീകരിച്ച് ട്രെയിന്‍ ഡല്‍ഹിയിലേക്ക് തിരിക്കും. ട്രെയിന്‍ സര്‍വീസിനായുള്ള ആകെ തുകയുടെ ആദ്യ ഗഡുവായാണ് ഒന്‍പത് ലക്ഷം രൂപ റെയില്‍വേയ്ക്ക് കൈമാറിയിട്ടുള്ളത്. യാത്രക്കാരുടെ എണ്ണവും കോച്ചുകളുടെ എണ്ണവും കണക്കാക്കി ബാക്കി തുക പിന്നീട് റെയില്‍വേ നിശ്ചയിക്കും.

ഓഗസ്റ്റ് 29ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന പ്രത്യേക ട്രെയിന്‍ 31ന് ഡല്‍ഹിയിലെത്തും. സെപ്റ്റംബര്‍ 1ന് നടക്കുന്ന പ്രതിഷേധത്തിന് ശേഷം സെപ്റ്റംബര്‍ 2ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട്് 4ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി വോളന്റിയര്‍മാരും കര്‍ഷക-തൊഴിലാളി സംഘടനകളിലെ പ്രതിനിധികളും പ്രത്യേക ട്രെയിനില്‍ ഡല്‍ഹിയിലേക്ക് തിരിക്കും. മുന്‍കാലങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ സമാനമായ രീതിയില്‍ ട്രെയിന്‍ ബുക്ക് ചെയ്ത് പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഐയുടെ നീക്കം വലിയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നോക്കിക്കാണുന്നത്.

അടികൊള്ളാന്‍ മാത്രമോ ചെണ്ട.., പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച എ.ഡി തോമസ് എംഎൽഎയും അജയ് ജ്യൂവൽ കുര്യാക്കോസും ഇന്ന് മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും കാണും

ആലപ്പുഴ. നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച എ.ഡി തോമസ് എംഎൽഎയും അജയ് ജ്യൂവൽ കുര്യാക്കോസും ഇന്ന് മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും കാണും. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ തുടർനടപടികൾ വൈകുന്ന സാഹചര്യത്തിലാണ് ഇരുവരും സർക്കാരിനെ സമീപിക്കുന്നത്.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെടും. എഡിജിപി എം ആര്‍ അജിത്കുമാറിന് സ്ഥാനക്കയറ്റം ലഭിക്കുന്നതിനും നടപടി ഒഴിവാക്കുന്നതിനും മുഖ്യമന്ത്രിയും വിശിഷ്യ ആഭ്യന്ത്രമന്ത്രിയും കളിക്കുന്നതായ ആരോപണം മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇത് വലിയ തരത്തില്‍ മാധ്യമ പൊതുജന ചര്‍ച്ചയിലേക്കു തിരിഞ്ഞു കഴിഞ്ഞു. ഇടതു സര്‍ക്കാരിനു വേണ്ടി നീതിയുക്തമല്ലാത്ത നൂറുകണക്കിന് നടപടികള്‍ നീക്കിയ എഡിജിപിയെ സംരക്ഷിക്കുന്നത് സര്‍ക്കാരിന്‍റെ പ്രതിഛായ തകര്‍ക്കുമെന്നും ടിപി ചന്ദ്രശേഖരന്‍ കേസിലും സോളര്‍ കേസിലും നടത്തിയപോലെ തിരിമറി നടത്തി ഉന്നതരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെന്ന് ആണ് ആക്ഷേപം.

സംഭവത്തിൽ എസ്.ഐ.ടി കഴിഞ്ഞ മാസം 23ന് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖറിന് അന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെ ആഭ്യന്തര വകുപ്പിന് ഡിജിപി ഈ റിപ്പോർട്ട് കൈമാറിയിട്ടില്ല. റിപ്പോർട്ടിലെ ചില സാങ്കേതിക കാര്യങ്ങളിലും കണ്ടെത്തലുകളിലും കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണസംഘത്തോട് ഡിജിപി ആവശ്യപ്പെട്ടതയാണ് വിവരം.

അന്വേഷണ സംഘത്തിൽ നിന്ന് ഈ വിശദാംശങ്ങൾ ലഭിച്ച ശേഷം റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറുകയുള്ളു എന്നാണ് ഡിജിപിയുടെ നിലപാട്. റിപ്പോർട്ട് വൈകിപ്പിക്കുന്നത് കുറ്റക്കാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് പരാതിക്കാർ നേരിട്ട് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണാൻ തീരുമാനിച്ചത്.

എ.വി.എൻ.എല്ലിൽ 1213 അവസരം, ഇന്ത്യൻ ആർമിയിലേക്ക് എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എ.വി.എൻ.എല്ലിലെ (ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ്) വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 1213 ഒഴിവുകളുണ്ട്.

ഇതിൽ 1005 ഒഴിവ് ഐ.ടി.ഐ.യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന ജൂനിയർ ടെക്‌നീഷ്യൻ തസ്തികയിലാണ്. കമ്പനിയുടെ വിവിധ യൂണിറ്റ്/ ഓഫീസുകളിലേക്കുള്ള കരാർ നിയമനമാണിത്.

Also Read: മഴക്കാലത്ത് യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകുന്നത് എന്തുകൊണ്ട്? കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

ഇന്ത്യൻ ആർമിയിലേക്ക് എൻജിനീയറിങ് ബിരുദധാരികളുടെ തെരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ എൻജിനീയറിങ് വിഷയങ്ങളിൽ നിന്നായി 350 പുരുഷന്മാർക്കും 31 വനിതകൾക്കുമാണ് അവസരം. കൂടാതെ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ബിരുദയോഗ്യതയുള്ളവർക്കായി അപ്രന്റീസ്ഷിപ്പിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

കേരളത്തിലെ 33 ഒഴിവുൾപ്പെടെ ആകെ 750 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

മഴക്കാലത്ത് യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകുന്നത് എന്തുകൊണ്ട്? കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

ഉയർന്ന ഈർപ്പവും നനഞ്ഞ അന്തരീക്ഷവും പലവിധ അണുബാധകൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിനാൽ മഴക്കാലം പലപ്പോഴും ബുദ്ധിമുട്ടേറിയ ഒന്നാകാറുണ്ട്. ഈ സമയത്ത് വിവിധ തരത്തിലുള്ള ഇൻഫെക്ഷനുകളും അസ്വസ്ഥതകളും വരാറുണ്ട്. അതിലൊന്നാണ് യൂറിനറി ഇൻഫെക്ഷൻ.

മഴക്കാലത്ത് യൂറിനറി ഇൻഫെക്ഷൻ വരുന്നതിന്റെ കാരണം

അമിതമായ ഈർപ്പം, അമിതമായി വിയർക്കുക, കൂടുതൽ നേരം നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുക എന്നിവ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുന്നു. ഇതിനൊപ്പം തന്നെ മഴക്കാലത്തെ നമ്മുടെ ചില ജീവിതശൈലികളും യൂറിനറി ഇൻഫെക്ഷൻ വരൻ കാരണമാകാറുണ്ട്. മഴക്കാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. തണുപ്പുള്ളതും മഴയുള്ളതുമായ കാലാവസ്ഥയിൽ ആളുകൾക്ക് അത്രയായി ദാഹം തോന്നാറില്ല. അതിനാൽ വെള്ളം കുടിക്കുന്നത് കുറയും. ഇത് മൂത്രത്തിന്റെ സാന്ദ്രത വർദ്ധിക്കുന്നതിനും ഇടയ്ക്കിടെ മൂത്രമൊഴിക്കാത്ത അവസ്ഥയിലേക്കും നയിക്കുന്നു. ഇത് മൂത്രനാളിയിൽ ബാക്ടീരിയകൾ താങ്ങി നിൽക്കുന്നതിന് കാരണമാകും.

സ്ത്രീകളിലാണോ പുരുഷന്മാരിലാണോ യൂറിനറി ഇൻഫെക്ഷൻ കൂടുതൽ കാണപ്പെടുന്നത്?

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് യൂറിനറി ഇൻഫെക്ഷൻ കൂടുതൽ കാണപ്പെടുന്നത്. സ്ത്രീകളിൽ മൂത്രനാളി ചെറുതായതിനാൽ ബാക്ടീരിയകൾക്ക് ബ്ലാഡറിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കും. പ്രമേഹം, വൃക്കയിലെ കല്ല്, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ള പുരുഷന്മാർക്കും ഇതിനുള്ള സാധ്യത കൂടുതലാണ്.

മഴക്കാലത്ത് യൂറിനറി ഇൻഫെക്ഷൻ എങ്ങനെ പ്രതിരോധിക്കാം?

  1. മൂത്രനാളിയിൽ നിന്ന് ബാക്ടീരിയകളെ പുറന്തള്ളാൻ ധാരാളം വെള്ളം കുടിക്കുക.
  2. കൂടുതൽ സമയം മൂത്രം ഒഴിക്കാതെ പിടിച്ചുവെക്കരുത്, ഇത് ബാക്ടീരിയകൾ പെരുകാൻ കാരണമാകും.
  3. നനഞ്ഞ വസ്ത്രങ്ങൾ എത്രയും വേഗം മാറ്റുക.
  4. വൃത്തിയുള്ള കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുക.
  5. വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക.
  6. പ്രമേഹമുള്ളവരാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ നിലനിർത്തുക. ഉയർന്ന പഞ്ചസാരയുടെ അളവ് ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.
  7. സ്വയം ചികിത്സയും ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ഒഴിവാക്കുക. അതേസമയം അണുബാധ വീണ്ടും ഉണ്ടാകാതിരിക്കാനും ആന്റിബയോട്ടിക് റെസിസ്റ്റൻസ് തടയുന്നതിനും കൃത്യമായ ആന്റിബയോട്ടിക് ഉപയോഗം അനിവാര്യമാണ്.