Home Blog Page 399

പ്രഥമ തീർത്ഥസ്വാമിസാഹിതീ പുരസ്കാരം ഡോ.സുരേഷ് മാധവിന്

കരുനാഗപ്പള്ളി. ശ്രീ നീലകണ്ഠ തീർഥപാദസ്വാമി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ തീർത്ഥസ്വാമി സാഹിതീ പുരസ്കാരം ഗവേഷകനും എഴുത്തുകാരനുമായ ഡോ.സുരേഷ് മാധവിന് ലഭിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ജൂലൈ 20 ന് കരുനാഗപ്പള്ളി പുതിയകാവ് ഋഷി മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് പ്രൊഫ.വി.മധുസൂദനൻ നായർ സമ്മാനിക്കും. ആത്മീയ ചരിത്ര ഗവേഷണരംഗത്തെ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം.

പ്രൊഫ. ടി.പി. ശങ്കരൻകുട്ടി നായർ , പ്രൊഫ.ജെ.ലളിത, ഡോ.സുകുമാർ കാനഡ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്. നിരവധി നവോത്ഥാന നായകരെ സംഘടനാ രംഗത്തേയ്ക്ക് നയിച്ച വേദഗുരു സദാനന്ദ സ്വാമികളുടെ ആദ്യത്തെ ആധികാരിക ജീവചരിത്രo എഴുതിയത് സുരേഷ് മാധവാണ്. ചട്ടമ്പിസ്വാമികൾ, ശ്രീ നാരായണ ഗുരു, അയ്യൻകാളി, തപസ്വി ഓമൽ, വാഗ്ഭടാനന്ദ ഗുരു തുടങ്ങിയ മഹാത്മാക്കളുടെ അപൂർവ രേഖകൾ പുറത്തു കൊണ്ടുവരാനും കഴിഞ്ഞു.

വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് 1926 ൽ ടി.കെ.മാധവൻ നടത്തിയ വിശദീകരണപ്രസംഗം കണ്ടെടുത്ത് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതും സുരേഷ് മാധവിന്റെ ഗവേഷണ രംഗത്തെ മികച്ച നേട്ടമാണ്. ഹരിവരാസനം പാട്ടിന്റെയും രാമ സന്ധ്യാനാമത്തിന്റെയും രചനാ രചിത്രം വെളിച്ചത്തു കൊണ്ടുവരാനും ഈ ഗവേഷകന് കഴിഞ്ഞു. പന്തളം എൻ.എസ്.എസ്. കോളേജിലെ മലയാള വിഭാഗം അധ്യാപകൻ കൂടിയായ ഡോ.സുരേഷ് മാധവിന്റെ ഗവേഷണ ഭൂമികയിൽ ചരിത്രം, തത്ത്വചിന്ത, സാഹിത്യം എന്നിവയ്ക്കാണ് സ്ഥാനം.

രാജ്യത്ത് ഇതാദ്യം, പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലെത്തും

ന്യൂഡൽഹി: പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച് പി സി എൽ) സ്വിഗ്ഗി ഇതു സംബന്ധിച്ച് കരാർ ഒപ്പിട്ടു. രാജ്യത്ത് ഇതാദ്യമായാണ് ഇ കൊമേഴ്സ് ആപ്പ് വഴി എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്നത്. എൽപിജി വിതരണ രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് ഈ കൂട്ടുകെട്ട് തുടക്കമിടുന്നത്. എച്ച്‌പി‌സി‌എൽ പുതുതായി വിപണിയിലെത്തിച്ച 10 കിലോഗ്രാം ഭാരമുള്ള ‘എച്ച്പി നവ്യ’ എന്ന എൽപിജി സിലിണ്ടറുകൾ വീടുകളിലേക്ക് എത്താൻ പോവുകയാണ്. തുടക്കത്തിൽ ബെംഗളൂരുവിലാണ് ഈ സേവനം ലഭ്യമാകുക. എച്ച്പി നവ്യയ്ക്ക് പുറമെ, 5 കിലോഗ്രാമിന്റെ എൽപിജി സിലിണ്ടറുകളും ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്യാൻ സാധിക്കും.

Also Read: കലൂർ സ്റ്റേഡിയത്തിനടുത്തെ ചായക്കടയിൽ നടന്നത്; വിവാഹാവശ്യത്തിനായെന്ന പേരിൽ വ്യാജസ്വർണം കാണിച്ച് തട്ടിപ്പ്: 2 പേർ പിടിയിൽ

നിലവിൽ ഗാർഹിക എൽപിജി കണക്ഷൻ ഇല്ലാത്തവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം എന്നതാണ് പ്രധാന പ്രത്യേകത. പഠനത്തിനോ ജോലിക്കോ ഒക്കെയായി വീട്ടിൽ നിന്ന് മാറി മറ്റൊരിടത്തു താമസിക്കുന്ന വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, ചെറിയ കുടുംബങ്ങൾ തുടങ്ങി വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് അവരുടെ താമസ സ്ഥലത്തേക്ക് സിലിണ്ടറുകൾ ലഭ്യമാകും. ഒരു ഫ്ലെക്സിബിൾ ഓപ്ഷനായിട്ടാണ് ഈ സേവനത്തെ എച്ച്‌പി‌സി‌എൽ അവതരിപ്പിക്കുന്നത്.

ഉപഭോക്താക്കൾക്ക് ഇൻസ്റ്റാമാർട്ട് ആപ്പ് വഴി സിലിണ്ടർ ഓർഡർ ചെയ്യാം. ആദ്യമായി വാങ്ങുന്നവർക്ക് ഇത് പുതിയ സിലിണ്ടർ പർച്ചേസ് ആയിട്ടായിരിക്കും ലഭിക്കുക. പിന്നീട് റീഫിൽ ഓർഡറുകൾക്കായി ഡെലിവറി സമയത്ത് ഒഴിഞ്ഞ സിലിണ്ടർ തിരികെ നൽകിയാൽ മതിയാകും. എച്ച്പിസിഎല്ലിന്റെ അംഗീകൃത ഡിസ്ട്രിബ്യൂട്ടർ ശൃംഖല വഴിയാണ് വിതരണം നടത്തുന്നത്. പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും സിലിണ്ടറുകൾ സുരക്ഷിതമായി വീടുകളിൽ എത്തിക്കുക. ആദ്യത്തെ ഓർഡറിന് തിരിച്ചറിയൽ രേഖാ പരിശോധന നിർബന്ധമാണ്.

പുതിയ സംരംഭത്ത കുറിച്ച് ഇൻസ്റ്റാമാർട്ട് സിഇഒ അമിതേഷ് ഝാ പറഞ്ഞത് ഇങ്ങനെയാണ്: “പലചരക്ക് സാധനങ്ങൾക്കുമപ്പുറം ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി ഇൻസ്റ്റാമാർട്ട് വളർന്നു കഴിഞ്ഞു. എച്ച്പിസിഎല്ലുമായി സഹകരിക്കുന്നതിലൂടെ, ഉപഭോക്താക്കൾ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ട് തന്നെ പാചകവാതക വിതരണം ഇൻസ്റ്റാമാർട്ടിലേക്ക് വ്യാപിപ്പിക്കുകയാണ്.” ഇൻസ്റ്റാമാർട്ട് പോലുള്ള വേഗതയേറിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന് എച്ച്പിസിഎൽ ഡയറക്ടർ (മാർക്കറ്റിംഗ്) അമിത് ഗാർഗ് പ്രതികരിച്ചു. അതേസമയം സിലിണ്ടറുകളുടെ വില ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.”

കലൂർ സ്റ്റേഡിയത്തിനടുത്തെ ചായക്കടയിൽ നടന്നത്; വിവാഹാവശ്യത്തിനായെന്ന പേരിൽ വ്യാജസ്വർണം കാണിച്ച് തട്ടിപ്പ്: 2 പേർ പിടിയിൽ

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള കോഫി ഷോപ്പിൽ വച്ച് പരിചയപ്പെട്ട ദമ്പതിമാരിൽ നിന്ന് വ്യാജ സ്വർണ്ണം നൽകി ആറ് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ അന്തർസംസ്ഥാന തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക മൈസൂരു സ്വദേശികളായ അർജുൻ (30), വിനോദ് (23) എന്നിവരാണ് കന്യാകുമാരിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടിയിലായത്. രാജസ്ഥാനിൽ നിന്നും മൈസൂരുവിലെത്തി താമസിക്കുന്ന സംഘമാണ് തട്ടിപ്പിന് പിന്നിൽ. മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്ന പരാതിക്കാരിയെയും ഭർത്താവിനെയുമാണ് ഇവർ കെണിയിൽ വീഴ്ത്തിയത്.

Also Read: ലാബുകളിലെ വരുമാനമൊന്നും ബാങ്കിൽ അടച്ചില്ല; തിരുവനന്തപുരം മെഡി. കോളേജിലും വികസന സൊസൈറ്റിയിലും ​ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

മൈസൂരിൽ ഭൂമി ഖനനം ചെയ്തപ്പോൾ ലഭിച്ച സ്വർണ്ണം തങ്ങളുടെ കൈവശമുണ്ടെന്നും ഇത് വിൽക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ഒരു സ്ത്രീയുൾപ്പെടെയുള്ള മൂന്നംഗ സംഘം ദമ്പതികളെ സമീപിച്ചത്. ഇരകൾക്ക് വിശ്വാസം വരാനായി ആദ്യം യഥാർത്ഥ സ്വർണ്ണത്തിന്റെ സാമ്പിൾ നൽകി. സഹോദരിയുടെ വിവാഹ ആവശ്യത്തിന് പണം അടിയന്തരമായി വേണമെന്ന് വിശ്വസിപ്പിച്ച്, മുൻകൂറായി ആറ് ലക്ഷം രൂപ ആവശ്യപ്പെട്ടു. ബാക്കി തുക സ്വർണ്ണം വിറ്റ ശേഷം നൽകിയാൽ മതിയെന്നും പറഞ്ഞു. എന്നാൽ അഡ്വാൻസ് കൈപ്പറ്റിയ ശേഷം പ്രതികൾ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് മുങ്ങി.

പറ്റിക്കപ്പെട്ടെന്ന് മനസ്സിലായ ദമ്പതികൾ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എറണാകുളം എസിപി സുരേഷ് കെ.ജി, പാലാരിവട്ടം ഇൻസ്പെക്ടർ അനൂപ് എ. എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മിഥുൻ മോഹൻ, എഎസ്ഐ സിഘോഷ് പി.വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് എൻ.എ, ദീപേഷ് കെ.പി എന്നിവരടങ്ങിയ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കന്യാകുമാരിയിൽ നിന്ന് പൊക്കിയത്. പ്രതികളിൽ നിന്ന് തട്ടിപ്പിനായി സൂക്ഷിച്ചിരുന്ന വ്യാജ സ്വർണ്ണവും മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. കേരളത്തിലെ വടക്കാഞ്ചേരി, ഷൊർണ്ണൂർ എന്നിവിടങ്ങളിലും കർണാടക, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ സംഘം സമാനമായ രീതിയിൽ നിരവധി പേരെ കബളിപ്പിച്ചിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി. ഒളിവിൽ പോയ സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ലാബുകളിലെ വരുമാനമൊന്നും ബാങ്കിൽ അടച്ചില്ല; തിരുവനന്തപുരം മെഡി. കോളേജിലും വികസന സൊസൈറ്റിയിലും ​ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആശുപത്രി വികസന സൊസൈറ്റിയിലും നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2021-ലെ ഓഡിറ്റ് റിപ്പോർട്ടിലാണ് 46 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയത്. ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത് വന്നു

Also Read: അടുത്ത വര്‍ഷം എംബിബിഎസ് പ്രവേശനം ലക്ഷ്യം; ഹരിപ്പാട് മെഡിക്കൽ കോളേജിന് ആക്കം കൂട്ടി, എതിർപ്പൊഴിവാക്കി പിന്തുണച്ച് സിപിഎമ്മും

എച്ച്എംസി ലാബ്, എംആർഐ സ്കാൻ, അൾട്രാസൗണ്ട് സ്കാൻ എന്നിവയുടെ വരുമാനം ബാങ്കിൽ അടയ്ക്കാതെയാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്. കരാറുകാർക്ക് നൽകിയ തുകയിലും നികുതിവെട്ടിപ്പ് നടന്നു. 2019 മുതൽ 2021 വരെയുള്ള കാലയളവിൽ സിടി സ്കാൻ ഡിവിഷനിൽ മാത്രം മൂന്നരലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നതായും ലെഡ്ജറിൽ കൃത്രിമം കാട്ടിയും പണം കവർന്നതായും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ആശുപത്രി വികസന സമിതിയുമായി ബന്ധപ്പെട്ട് ഇതേ കാലയളവിൽ 36 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ ആ​രോ​ഗ്യമന്ത്രിയുടെ കത്തിന് പിന്നാലെ ആഭ്യന്തരവകുപ്പും വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ്.

അടുത്ത വര്‍ഷം എംബിബിഎസ് പ്രവേശനം ലക്ഷ്യം; ഹരിപ്പാട് മെഡിക്കൽ കോളേജിന് ആക്കം കൂട്ടി, എതിർപ്പൊഴിവാക്കി പിന്തുണച്ച് സിപിഎമ്മും

ആലപ്പുഴ: ബജറ്റില്‍ പണം നീക്കിവച്ചതിനു പിന്നാലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മെഡിക്കല്‍ കോളേജിനായുളള നടപടികള്‍ വേഗത്തിലാക്കി. അടുത്ത വര്‍ഷം എംബിബിഎസ് പ്രവേശനം തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിനിടെ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി മാത്രമാണ് ഇക്കുറി താന്‍ മന്ത്രിയായതെന്ന് ഹരിപ്പാട്ടെ പൊതുവേദിയില്‍ രമേശ് ചെന്നിത്തല വെളിപ്പെടുത്തിയതും ശ്രദ്ധേയമായി.

Also Read: പെണ്‍കുട്ടിയുടെ പൈജാമയുടെ വള്ളി വലിക്കുന്നതും മാറിടത്തില്‍ സ്പര്‍ശിക്കുന്നതും ബലാത്സംഗ ശ്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നു പട്ന ഹൈക്കോടതി, കേസെടുത്ത് സുപ്രിംകോടതി

പത്താണ്ട് മുമ്പ് കല്ലിടല്‍ വരെ നടന്നിടത്തു വച്ച് നിന്നു പോയ ഹരിപ്പാട് മെഡിക്കല്‍ കോളേജ് ഇക്കുറി നടപ്പാക്കിയേ പിന്‍മാറൂ എന്ന വാശിയിലാണ് ഹരിപ്പാട് എംഎല്‍എ കൂടിയായ ആഭ്യന്തരമന്ത്രി. ആഗസ്റ്റ് 1ന് ആരോഗ്യമന്ത്രി പദ്ധതി പ്രദേശം സന്ദര്‍ശിക്കും. തുടര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയെ മദര്‍ ഹോസ്പിറ്റലാക്കി വാടക കെട്ടിടത്തില്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങിക്കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കും മറ്റ് അനുമതികളിലേക്കും കടക്കാനാണ് നീക്കം.

പദ്ധതി പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി തന്നെ എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും സര്‍ക്കാര്‍ മേഖലയിലായിരിക്കും മെഡിക്കല്‍ കോളേജെന്ന രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനു പിന്നാലെ സിപിഎമ്മും എതിര്‍പ്പ് അവസാനിപ്പിച്ച മട്ടിലാണ്. മെഡിക്കല്‍ കോളേജിനായി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി കൊണ്ടുവന്ന പ്രമേയത്തെ സിപിഎം അംഗങ്ങള്‍ പിന്തുണച്ചു. പഴയ എതിര്‍പ്പിനെല്ലാം കാരണക്കാരന്‍ ജി സുധാകരനായിരുന്നെന്നാണ് ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ പഴി.

ഇംഗ്ലണ്ടിനെ തകർത്ത് അർജൻ്റീന ഫൈനലിൽ

അറ്റ്ലാന്റ: ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് ഫൈനലിൽ. തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത്. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ കാളി പരുക്കൻ ആവാൻ തുടങ്ങി. എന്നാൽ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. വലതുവോങ്കി നിന്നുള്ള മോർഗൻ റോജസിന്റെ മികസിച്ചൊരു ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാർട്ടിനെസിനെയും മറികടന്ന് അർജന്റീനയുടെ വലകുലുക്കി.

ഗോൾ നേടിയ ശേഷം പൂർണ്ണമായും പ്രതിരോധത്തിലേക്കിറങ്ങുന്ന ഇംഗ്ലണ്ട് നിരയെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. സ്‌ട്രൈക്കറായി കളിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌ൻ അടക്കം പ്രതിരോധത്തിലേക്കിറങ്ങുന്ന കാഴ്ചയാണ് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ കണ്ടത്. അർജന്റീനയുടെ ഗോൾ എന്നുറപ്പിച്ച രണ്ട് അവസരങ്ങൾ ജോർദാൻ പിക്ക്‌ഫോർഡ് രക്ഷപ്പെടുത്തിയതും അർജന്റീനയ്ക്ക്
അർജന്റീനയുടെ ഗോൾ എന്നുറപ്പിച്ച രണ്ട് അവസരങ്ങൾ ജോർദാൻ പിക്ക്‌ഫോർഡ് രക്ഷപ്പെടുത്തിയതും അർജന്റീനയ്ക്ക് വിനയായി.
എന്നാൽ കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന സമനില ഗോൾ കണ്ടെത്തി. പോസ്റ്റിലേക്ക് നിരന്തരം ഷോട്ടുകൾ ഉതിർത്തുകൊണ്ടിരുന്ന എൻസോയുടെ ഗോളിന് തൊട്ടുമുൻപുള്ള ഷോട്ട് ജോർദാൻ പിക്ക്‌ഫോർഡ് തട്ടിയകറ്റിയെങ്കിലും മെസ്സി എടുത്ത കോർണറിൽ നിന്നും മികച്ചൊരു ലോങ്ങ് റേഞ്ചറിലൂടെ എൻസോ വലകുലുക്കി. കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മെസിയുടെ ഗംഭീരമായൊരു ക്രോസിൽ നിന്നും ലൗത്താരോ മാർട്ടിനസ് അർജന്റീനയ്ക്കായി വിജയഗോൾ നേടി. ഇനി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ജൂൺ 19 ന് അർജന്റീന സ്പെയിനിനെ നേരിടും.

പ്രായപൂർത്തിയാവാത്ത മലയാളി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അസമിലും നാഗാലാൻഡിലുമെത്തിച്ച രണ്ടുപേർ പിടിയിൽ

പ്രായപൂർത്തിയാവാത്ത മലയാളി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അസമിലും നാഗാലാൻഡിലുമെത്തിച്ച രണ്ടുപേർ പിടിയിൽ. മലപ്പുറം എടപ്പാളില്‍ നിന്നാണ് 17 കാരിയെ പ്രണയം  നടിച്ച് അസമിലേക്ക്  തട്ടിക്കൊണ്ട് പോയത്. അസംകാരനടക്കം  2 പേരാണ് പിടിയിലായത്. അസം ഉറിയംഘട്ട് ഉദയ് ഗോകോയി, ചങ്ങരംകുളം സ്വദേശി മുഹമ്മദ് ഷഹീർ എന്നിവരാണ് അറസ്റ്റിലായത്. 

 ചങ്ങരംകുളം പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രതിയുടെ  നാട്ടിലെത്തിയപ്പോഴാണ് ഭാര്യയും മക്കളുമുള്ള വിവരം പെൺകുട്ടി അറിയുന്നത്. മദ്യം നൽകി പെൺകുട്ടിയെ ഉപദ്രവിച്ചതായും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിന്തുടർന്നെത്തിയാണ് കേരള പൊലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയതും പ്രതികളെ പിടികൂടിയതും.

സെന്‍സസ് 2027: പകുതിയോളം വീടുകളില്‍ വിവരശേഖരണം കഴിഞ്ഞു- ജില്ലാ കളക്ടര്‍

ജില്ലയില്‍ 42.19 ശതമാനം  വീടുകളില്‍  സെന്‍സസ് വിവരശേഖരണം പൂര്‍ത്തിയായി എന്ന് പ്രിന്‍സിപല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ആനി ജൂല തോമസ്. 25 ശതമാനത്തില്‍ താഴെയുള്ള വില്ലേജുകളില്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ചാര്‍ജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 

എന്യൂമറേറ്റര്‍മാര്‍ ശേഖരിക്കുന്നവിവരങ്ങള്‍ സൂപര്‍വൈസര്‍മാര്‍ പരിശോധിച്ച് കൃത്യത ഉറപ്പാക്കണം, ഇതിനുശേഷംമാത്രമാണ് പോര്‍ട്ടലില്‍സമര്‍പിക്കേണ്ടത്. ജൂലൈ 20നുള്ളില്‍ വിവരങ്ങള്‍ ചാര്‍ജ് ഓഫീസര്‍മാര്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. വിവരശേഖരണപ്രക്രിയ വേഗത്തിലാക്കി നിശ്ചിതസമയക്രമത്തിന് അനുസൃതമായി പൂര്‍ത്തീകരണത്തിലേക്കെത്താന്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടേയും സഹകരണം അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു. ഓണ്‍ലൈന്‍ യോഗങ്ങള്‍ നടത്തിയാണ് സെന്‍സസിന്റെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നത്. എ.ഡി.എം ഉള്‍പ്പടെ ഇതര ജില്ലാതല ചുമതലയുള്ള ഉദ്യോഗസ്ഥരും അവലോകനത്തിന് നേതൃത്വം നല്‍കുന്നു.

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം,ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ

കണ്ണൂര്‍. പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത് കുറ്റകരമായ അനാസ്ഥ

കുട്ടിക്ക് ജനറൽ അനസ്തേഷ്യ നൽകേണ്ടിയിരുന്നില്ല എന്ന് വിലയിരുത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇക്കാര്യങ്ങൾ വ്യക്തം. രാവിലെ 10.15നു ചികിത്സ തേടി എത്തിയ കുട്ടിക്ക് അനസ്തീഷ്യ നൽകിയത് വൈകിട്ട് 4.15നു. അനസ്തേഷ്യ നൽകിയ ആശുപത്രിയിൽ മതിയായ സൗകര്യം ഉണ്ടായിരുന്നൊ എന്ന് സംശയം

ഡോക്ടർമാർക്ക് എതിരെ അന്വേഷണം നടത്തി പോലീസിന് നടപടി എടുക്കാമെന്നും വിലയിരുത്തൽ. മെഡിക്കൽ ബോർഡ്‌ റിപ്പോർട്ട്‌ മൂന്നു ദിവസത്തിനകം പോലീസിന് കൈമാറും. മെഡിക്കൽ ബോർഡ് യോഗത്തിൽ ഡി എം ഓ യും സർക്കാർ പ്ലീഡറും തമ്മിൽ തർക്കം

കൂടുതൽ അംഗങ്ങളെ യോഗത്തിൽ പങ്കെടുപ്പിക്കാൻ dmo അനുമതി നൽകിയത് പ്ലീഡർ എതിർത്തു