Home Blog Page 383

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മയക്കുമരുന്നുകൾ മോഷണം പോയി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മരുന്നുകൾ മോഷണം പോയി. ഉറങ്ങാൻ ഉപയോഗിക്കുന്ന മരുന്നുകളും ഇഞ്ചക്ഷനും അടക്കമാണ് നഷ്ടപ്പെട്ടത്. സൂപ്രണ്ട് പോലീസിൽ പരാതി നൽകി.


വെള്ളിയാഴ്ച രാത്രിയാണ് ഫാർമസിയിൽ നിന്നും പതിനാലാം വാർഡിലെ നഴ്സിംഗ് സ്റ്റേഷനിലേക്ക് കൊടുത്ത മരുന്നുകൾ കാണാതായത്.മോഷണം പോയതിൽ നാർകോട്ടിക് പരിധിയിൽ വരുന്ന ഉറക്ക ഗുളികകളും ഇൻജെക്ഷൻ മരുന്നുകളും ഉൾപ്പെടുന്നു. അതീവ സുരക്ഷയോടെ വയ്ക്കേണ്ട മരുന്നുകളാണ് നഷ്ടപ്പെട്ടത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാർ രോഗികളെ പരിചരിക്കാൻ പോയ സമയത്ത് ആയിരുന്നു മോഷണം. അന്ന് തന്നെ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസും വ്യക്തമാക്കി..പ്രതികളെ എത്രയും വേഗം കണ്ടെത്താൻ ആരോഗ്യവകുപ്പും നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടിഎടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പ്രതികരിച്ചു.

അച്ഛനെയും മകനെയും തട്ടികൊണ്ട് പോയി മർദ്ദിച്ച സംഭവം,പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നു

കിളിമാനൂരിൽ അച്ഛനെയും മകനെയും തട്ടികൊണ്ട് പോയി മർദ്ദിച്ച സംഭവം.പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സംശയം.അക്രമികൾ ഉപയോഗിച്ചതായി കരുതുന്ന ബൈക്ക് കുറവൻകുഴി-അടയമൺ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

അക്രമണം നടന്ന ദിവസം വീട്ടിൽനിന്ന് പാട്ട് കേട്ടിരുന്നതായി സമീപവാസികൾ.ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാനാകാമെന്ന് പൊലീസ് നിഗമനം

മദ്യ ലഹരിയിൽ സ്റ്റേഷനിൽ അതിക്രമം നടത്തിയ സി ഐ യെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം.മദ്യ ലഹരിയിൽ സ്റ്റേഷനിൽ അതിക്രമം നടത്തിയ സി ഐ യെ സസ്പെൻഡ് ചെയ്തു. SCRB CI യഹിയയെ ആണ് സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷനിൽ അതിക്രമിച്ചു കയറി സെല്ലിൽ ഉള്ള പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചിരുന്നു. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. പോലീസ് തടഞ്ഞതോടെ സെല്ലിന് മുന്നിൽ കിടന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

പോലീസ് പ്രിവന്റ്റീവ് അറസ്റ്റുചെയ്‌ത തൻ്റെ ബന്ധുക്കളെ വിട്ടുകിട്ടണമെന്നാവശ്യവുമായി വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് യഹിയ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസുകാർ തടഞ്ഞിട്ടും ഇയാൾ സെല്ലിനു മുൻപിൽ പേപ്പർവിരിച്ച് പ്രതികൾക്കൊപ്പം കിടന്നു. കുറച്ചുസമയത്തിനുശേഷം യഹിയ സെല്ലിനകത്തു കയറിക്കിടന്നുവെന്നും പോലീസ് പറയുന്നു. സെല്ലിൽനിന്നു പുറത്താക്കാൻ ശ്രമിച്ചപ്പോൾ പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് പോലീസ് യഹിയയെ കസ്റ്റഡിയിലെടുത്തത്.

ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിപ്പോൾ ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പോലീസ് ചുള്ളിമാനൂർ ഭാഗത്തുനടത്തിയ പരിശോധനയിൽ ചുള്ളിമാനൂർ സ്വദേശികളായ നാലുപേരെ മുൻകരുതലായി പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിൽ രണ്ടുപേർ യഹിയയുടെ അടുത്ത ബന്ധുക്കളായിരുന്നു. ഇവരെ വിട്ടുകിട്ടുന്നതിനായാണ് യഹിയ സ്റ്റേഷനിലെത്തി ബഹളംവെച്ചത്. ഇതിനുമുൻപും യഹിയയുടെ പേരിൽ ഒട്ടേറെ വകുപ്പുതല നടപടികൾ വന്നിട്ടുണ്ട്.

ഗ്രൂപ്പ് പോര് സർക്കാരിന്റെയും പാർട്ടിയുടെയും മുഖം മോശമാക്കി,ആശങ്ക പരിഹരിക്കാൻ പാർട്ടി തല ഇടപെടലിന് നീക്കം

സർക്കാർ അഭിഭാഷക നിയമനത്തിൽ കെ എസ് യു ഉൾപ്പെടെ ഉന്നയിച്ച ആശങ്ക പരിഹരിക്കാൻ പാർട്ടി തല ഇടപെടലിന് നീക്കം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം രൂക്ഷമായതിനു പിന്നാലെയാണ് ഇത്തരമൊരു സാധ്യത തേടുന്നത്.അതിനിടെ പരസ്യ പ്രതികരണത്തിൽ നിയന്ത്രണമേർപ്പെടുത്തി KPCC മീഡിയ വിഭാഗം സർക്കുലർ ഇറക്കി

ഗ്രൂപ്പ് പോര് സർക്കാരിന്റെയും പാർട്ടിയുടെയും മുഖം മോശമാക്കി. തുടർന്നുപോയാൽ കാര്യങ്ങൾ കൈവിട്ടു പോകും.ഈ സാഹചര്യത്തിൽ KSU വിനെ കേൾക്കാൻ ഉള്ള അവസരം ഒരുക്കുകയാണ് KPCC. KPCC അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മിൽ ഇക്കാര്യത്തിൽ ആശയ വിനിമയം നടത്തി. ഇപ്പോഴുണ്ടായ പ്രശ്നങ്ങളിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളും അതൃപ്തിയിൽ ആണ്.

അതിനിടെ നേതാക്കളുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള പോര് പരസ്യ പ്രതികരണങ്ങളിലേക്ക് കൂടി കടന്നതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കെപിസിസി മീഡിയ വിഭാഗം സർക്കുലർ ഇറക്കി.വ്യക്തിപരമായ അഭിപ്രായങ്ങൾ ആരും പറയാൻ പാടില്ല. പാർട്ടി ലൈനും പാർട്ടി നിലപാടും മാത്രമേ പറയാൻ പാടുള്ളൂ. പറയുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ പാടില്ല. ആർക്കെങ്കിലും വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിൽ അത് സാമൂഹ്യ മാധ്യമത്തിലോ ചാനൽ ചർച്ചകളിലോ അല്ല പ്രകടിപ്പിക്കേണ്ടത്. അഭിപ്രായപ്രകടനങ്ങൾ പാർട്ടി ഫോറങ്ങളിൽ മാത്രം മതിയെന്നും സർക്കുലർ പറയുന്നു .

തലസ്ഥാനത്ത് ഹണി ട്രാപ്പ് 5 കോടി രൂപ തട്ടിയെടുത്തു

തിരുവനന്തപുരം. തലസ്ഥാനത്ത് ഹണി ട്രാപ്പ് 5 കോടി രൂപ തട്ടിയെടുത്തു. യുവതിയടക്കം അഞ്ചുപേർക്കെതിരെ കേസെടുത്ത് വഞ്ചിയൂർ പോലീസ്. അഞ്ചുകോടി രൂപയും ഫ്ലാറ്റും സ്വർണാഭരണങ്ങളും തട്ടിയെടുത്തു

നെയ്യാറ്റിൻകര സ്വദേശിനി റോഷ്നി സുരേഷ് സുഹൃത്തുക്കളായ ജിബിൻ , ഉണ്ണിമോൾ ജിബിൻ , അഭിഷേക് എന്നിവർക്കെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെലങ്കാന രംഗറെഡ്ഡി സ്വദേശിയാണ് ആദ്യ നൽകിയിരിക്കുന്നത്

ഭാര്യയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

കൊച്ചി: പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു. എറണാകുളം എളമക്കര സ്വദേശിനിയായ മറിയം പൈലി ആണ് മരിച്ചത്. 71 വയസായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

രാത്രിയിൽ വൈദ്യുതി മുടങ്ങിയപ്പോൾ മറിയം മെഴുകുതിരി കത്തിച്ചു. ഇതിനിടെ മെഴുകുതിരിയിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. വൃദ്ധ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. നിലവിളി കേട്ട് നാട്ടുകാരെത്തിയപ്പോൾ തീ ദേഹത്ത് പടർന്നിരുന്നു. സാരമായി പൊള്ളലേറ്റ മറിയത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറിയം പൈലിക്ക് 40 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മറിയം പൈലിയുടെ സംസ്കാരം നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തി.

റോൾസ് റോയ്സിൽ എത്തി യമാലിന് ഹെയർകട്ട്; വീഡിയോ വൈറൽ

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയ്‌ക്കെതിരായ പോരാട്ടത്തിന് മുന്നോടിയായി സ്പാനിഷ് യുവതാരം Lamine Yamal പുതിയ ഹെയർസ്റ്റൈലുമായി കളത്തിലിറങ്ങും. മത്സരങ്ങൾക്ക് മുമ്പ് താരങ്ങൾ ലുക്ക് മാറ്റുന്നത് പതിവാണെങ്കിലും, യമാലിന്റെ ഹെയർകട്ടിനായി ഹെയർ സ്റ്റൈലിസ്റ്റ് റോൾസ് റോയ്സ് കാറിൽ എത്തിയതാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
അമേരിക്കയിലെ പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റായ 22-കാരൻ ബ്രയാൻ ഗ്വാർഡാഡോയാണ് സ്പാനിഷ് ടീമിലെ താരങ്ങളുടെ ഹെയർകട്ടിന് നേതൃത്വം നൽകുന്നത്. വെള്ളിയാഴ്ച ടീം ഹോട്ടലിലെത്തിയ അദ്ദേഹം ആഡംബര വാഹനമായ റോൾസ് റോയ്സിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് വൈറലായത്.
പുറത്തുവന്ന വീഡിയോയിൽ ബ്രയാൻ ഗ്വാർഡാഡോ റോൾസ് റോയ്സിൽ നിന്ന് ഇറങ്ങുന്നതും തുടർന്ന് യമാലിന് ഹെയർകട്ട് ചെയ്യുന്നതുമാണ് കാണുന്നത്. ഹെയർകട്ടിന് ശേഷം യമാലിന്റെ ഒപ്പോടുകൂടിയ ജഴ്‌സിയും ബ്രയാൻ സമ്മാനമായി ഏറ്റുവാങ്ങി.

https://x.com/it_Rutie/status/2078036583735873856?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2078036583735873856%7Ctwgr%5Ef7b41f9e3c031e8f33903e41201413046f8e18a4%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fsports-news%2Ffifa-world-cup-2026%2Flamine-yamals-barber-arrives-in-rolls-royce-to-give-him-new-look
https://x.com/it_Rutie/status/2078036583735873856?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2078036583735873856%7Ctwgr%5Ef7b41f9e3c031e8f33903e41201413046f8e18a4%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fsports-news%2Ffifa-world-cup-2026%2Flamine-yamals-barber-arrives-in-rolls-royce-to-give-him-new-look

‘ഈ വര്‍ഷങ്ങളിലെല്ലാം സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം നമ്മള്‍ നേടിയ കിരീടങ്ങള്‍ മാത്രമല്ല, നമ്മള്‍ ഒരുമിച്ച് പിന്നിട്ട ആ യാത്ര തന്നെയാണ്’

ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫൈനലില്‍ സ്‌പെയിനെ നേരിടാന്‍ ഒരുങ്ങുന്നതിനിടെ, സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ വികാരനിര്‍ഭര സന്ദേശം. ഇന്‍സ്റ്റഗ്രാമില്‍ ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മെസ്സി കുറിച്ച വാക്കുകള്‍, താരം ലോകകപ്പിനു പിന്നാലെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുകയാണോ എന്ന ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് അര്‍ജന്റീനയെ നയിക്കുന്ന മെസി, മത്സരത്തിന് മുന്നോടിയായി സഹതാരങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാനും ഈ കുറിപ്പിലൂടെ ശ്രമിച്ചിട്ടുണ്ട്.


‘ഈ വര്‍ഷങ്ങളിലെല്ലാം സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം നമ്മള്‍ നേടിയ കിരീടങ്ങള്‍ മാത്രമല്ല, നമ്മള്‍ ഒരുമിച്ച് പിന്നിട്ട ആ യാത്ര തന്നെയാണ്. ഈ സംഘത്തോടൊപ്പം ഓരോ ദിവസവും പങ്കിടുക, ഒരുമിച്ച് പോരാടുക, പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ച് എഴുന്നേല്‍ക്കുക, ഓരോ ചുവടും ആസ്വദിക്കുക… ഇതൊക്കെയാണ് പ്രധാനം. ഈ ടീമിനെ ഒരു കുടുംബമായി നിലനിര്‍ത്താന്‍ ദിവസവും അധ്വാനിക്കുന്ന എന്റെ സഹതാരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും എല്ലാ ജീവനക്കാര്‍ക്കും നന്ദി. നാളെ എന്തുതന്നെ സംഭവിച്ചാലും, ആര്‍ക്കും ഒരിക്കലും മായ്ക്കാനാകാത്ത, ആരും മറക്കാത്ത ഒരു ചരിത്രം ഇതിനോടകം തന്നെ നാം എഴുതിക്കഴിഞ്ഞു. വാമോസ് അര്‍ജന്റീന’ -മെസി കുറിച്ചു.

ഫിഫ ലോകകപ്പ് ഫൈനൽ… നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിലാണ് ആവേശത്തിലാണ് ഫുട്ബോൾ പ്രേമികൾ. ഞായറാഴ്ച അർധരാത്രിക്ക് ശേഷം നടക്കുന്ന ഈ ചരിത്ര മത്സരം പുലർച്ചെ വരെ നീളുമെന്നതിനാൽ, കുട്ടികളുടെ കായിക ആവേശത്തിന് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സർക്കാർ. ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം കുട്ടികൾ ക്ഷീണിതരായി സ്കൂളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനായി തിങ്കളാഴ്ച ജില്ലയിലെ സ്കൂളുകൾക്ക് മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളേജ് ഉൾപ്പെടെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

അ​യോ​ധ്യ​ രാ​മ​ക്ഷേ​ത്ര​ കൊള്ള: പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം നാളെ സു​പ്രീം​കോ​ട​തി​യി​ൽ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചേ​ക്കും

ന്യൂഡൽഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ ല​ഭി​ച്ച സം​ഭാ​വ​ന ത​ട്ടി​യെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ൽ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചേ​ക്കും.അ​തി​നി​ടെ കേ​സി​ലെ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ പേ​രി​ലേ​ക്കു നീ​ളു​ന്ന​താ​യി സൂ​ച​ന. എ​ട്ടു​പേ​രു​ ടെ അ​റ​സ്റ്റോ​ടെ മ​ന്ദ​ഗ​തി​യി​ലാ​യ അ​ന്വേ​ഷ​ണം ക്ഷേ​ത്ര​ത്തി​ലെ ദൈ​നം​ദി​ന ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്ന മു​ഴു​വ​ൻ പേ​രി​ലേ​ക്കും വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സം​ഭാ​വ​ന​യാ​യി ല​ഭി​ക്കു​ന്ന പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ന് അ​മ്പ​തോ​ളം പേ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ​യും അ​വ​രു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രു​ടെ​യും ശു​പാ​ർ​ശ​യി​ലാ​ണു ഭൂ​രി​ഭാ​ഗ​വും ജോ​ലി​ക്ക് ക​യ​റി​യ​ത്. അ​റ​സ്റ്റി​ലാ​യ എ​ട്ടു പേ​രി​ൽ ആ​റു​പേ​രു​ടെ​യും പ​ങ്ക് തെ​ളി​യി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​താ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.ഇ​വ​രു​ടെ മു​ൻ​കാ​ല പ​ശ്ചാ​ത്ത​ല​വും ജോ​ലി ല​ഭി​ച്ച​ശേ​ഷ​മു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഒ​രു​ങ്ങു​ന്ന​ത്.

മു​തി​ർ​ന്ന ഏ​താ​നും ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളെ​ക്കു​റി​ച്ചും സം​ശ​യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക്ഷേ​ത്രം നി​ർ​മാ​ണ​ത്തി​നി​ടെ ഇ​വ​ർ ന​ട​ത്തി​യ സാ​മ്പത്തി​ക ഇ​ട​പാ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കു​മെ​ന്നും ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.