27 C
Kollam
Friday 4th September, 2026 | 07:42:00 AM
Home News Kerala പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

കൊച്ചി: പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു. എറണാകുളം എളമക്കര സ്വദേശിനിയായ മറിയം പൈലി ആണ് മരിച്ചത്. 71 വയസായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

രാത്രിയിൽ വൈദ്യുതി മുടങ്ങിയപ്പോൾ മറിയം മെഴുകുതിരി കത്തിച്ചു. ഇതിനിടെ മെഴുകുതിരിയിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. വൃദ്ധ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. നിലവിളി കേട്ട് നാട്ടുകാരെത്തിയപ്പോൾ തീ ദേഹത്ത് പടർന്നിരുന്നു. സാരമായി പൊള്ളലേറ്റ മറിയത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറിയം പൈലിക്ക് 40 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മറിയം പൈലിയുടെ സംസ്കാരം നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തി.