25.5 C
Kollam
Friday 4th September, 2026 | 06:47:09 AM
Home News Breaking News ഫിഫ ലോകകപ്പ് ഫൈനൽ… നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫിഫ ലോകകപ്പ് ഫൈനൽ… നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിലാണ് ആവേശത്തിലാണ് ഫുട്ബോൾ പ്രേമികൾ. ഞായറാഴ്ച അർധരാത്രിക്ക് ശേഷം നടക്കുന്ന ഈ ചരിത്ര മത്സരം പുലർച്ചെ വരെ നീളുമെന്നതിനാൽ, കുട്ടികളുടെ കായിക ആവേശത്തിന് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സർക്കാർ. ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം കുട്ടികൾ ക്ഷീണിതരായി സ്കൂളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനായി തിങ്കളാഴ്ച ജില്ലയിലെ സ്കൂളുകൾക്ക് മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളേജ് ഉൾപ്പെടെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.