Home Blog Page 384

അ​യോ​ധ്യ​ രാ​മ​ക്ഷേ​ത്ര​ കൊള്ള: പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം നാളെ സു​പ്രീം​കോ​ട​തി​യി​ൽ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചേ​ക്കും

ന്യൂഡൽഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ ല​ഭി​ച്ച സം​ഭാ​വ​ന ത​ട്ടി​യെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ൽ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചേ​ക്കും.അ​തി​നി​ടെ കേ​സി​ലെ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ പേ​രി​ലേ​ക്കു നീ​ളു​ന്ന​താ​യി സൂ​ച​ന. എ​ട്ടു​പേ​രു​ ടെ അ​റ​സ്റ്റോ​ടെ മ​ന്ദ​ഗ​തി​യി​ലാ​യ അ​ന്വേ​ഷ​ണം ക്ഷേ​ത്ര​ത്തി​ലെ ദൈ​നം​ദി​ന ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്ന മു​ഴു​വ​ൻ പേ​രി​ലേ​ക്കും വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സം​ഭാ​വ​ന​യാ​യി ല​ഭി​ക്കു​ന്ന പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ന് അ​മ്പ​തോ​ളം പേ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ​യും അ​വ​രു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രു​ടെ​യും ശു​പാ​ർ​ശ​യി​ലാ​ണു ഭൂ​രി​ഭാ​ഗ​വും ജോ​ലി​ക്ക് ക​യ​റി​യ​ത്. അ​റ​സ്റ്റി​ലാ​യ എ​ട്ടു പേ​രി​ൽ ആ​റു​പേ​രു​ടെ​യും പ​ങ്ക് തെ​ളി​യി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​താ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.ഇ​വ​രു​ടെ മു​ൻ​കാ​ല പ​ശ്ചാ​ത്ത​ല​വും ജോ​ലി ല​ഭി​ച്ച​ശേ​ഷ​മു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഒ​രു​ങ്ങു​ന്ന​ത്.

മു​തി​ർ​ന്ന ഏ​താ​നും ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളെ​ക്കു​റി​ച്ചും സം​ശ​യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക്ഷേ​ത്രം നി​ർ​മാ​ണ​ത്തി​നി​ടെ ഇ​വ​ർ ന​ട​ത്തി​യ സാ​മ്പത്തി​ക ഇ​ട​പാ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കു​മെ​ന്നും ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

PSC ചോദ്യപേപ്പർ മാറിയ സംഭവം,ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യും

ആലപ്പുഴ.ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യും, PSC ചോദ്യപേപ്പർ മാറിയ സംഭവം. പരീക്ഷാകേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യും. പി എസ് സി ആസ്ഥാനത്തെ ഡെപ്യൂട്ടി സൂപ്രണ്ടിനെയാണ് സസ്പെൻഡ് ചെയ്യുക

ചോദ്യപേപ്പർ പൊട്ടിക്കുന്ന സമയത്ത് ഉദ്യോഗസ്ഥൻ സ്ഥലത്തില്ലായിരുന്നു എന്ന് കണ്ടെത്തൽ.

ആലപ്പുഴയിൽ പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പർ മാറിനൽകിയ സംഭവത്തിലാണ് പിഎസ്‌സി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുക . ഇൻവിജിലേറ്റർമാർ ചോദ്യപേപ്പർ പൊട്ടിക്കുന്ന സമയത്ത് ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഇല്ലായിരുന്നു എന്ന് കണ്ടെത്തി. ഗുരുതരമായ വീഴ്ചയിൽ സ്കൂൾ പ്രിൻസിപ്പളിനോടും വിശദീകരണം തേടിയിട്ടുണ്ട്

വിവിധ ബോർഡ് കോർപ്പറേഷനുകളിലേക്ക് നടന്ന പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായ പി എസ് സി പരീക്ഷയുടെ ചോദ്യപേപ്പർ ആണ് ഇന്നലെ മാറി നൽകിയത്.ഉച്ചയ്ക്കുശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലത്തെ പരീക്ഷയിൽ വിതരണം ചെയ്യുകയായിരുന്നു.ഈ സംഭവത്തിലാണ് പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല വഹിച്ച പി എസ് സി ഉദ്യോഗസ്ഥന് ഗുരുതര വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയത്.പിഎസ്‌സി ആസ്ഥാനത്തുനിന്നുള്ള ഡെപ്യൂട്ടി സൂപ്രണ്ട് ആയിരുന്നു പരീക്ഷ നടന്ന ലജനത് സ്കൂളിലെ ചുമതല. ഈ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യും.റദ്ദാക്കിയ പരീക്ഷ നടത്തുന്നതിന് മാത്രം മൂന്നു കോടി രൂപയിലേറെയാണ് പിഎസ്സി ചിലവഴിച്ചത്.ഈ പൈസയുടെ നഷ്ടം എങ്ങനെ നികത്തും എന്നതിൽ പിഎസ്സിക്കും വ്യക്തതയില്ല.പരീക്ഷ നടന്ന ലജനത്ത് സ്കൂളിലെ പ്രിൻസിപ്പളിനോടും സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.

അണ്ഡാശയ ക്യാൻസർ ; ഈ തുടക്ക ലക്ഷണങ്ങൾ സ്ത്രീകൾ ഒരിക്കലും അവഗണിക്കരുത്

അണ്ഡാശയം, ഫാലോപ്യൻ ട്യൂബുകൾ അല്ലെങ്കിൽ പെരിറ്റോണിയം എന്നിവിടങ്ങളിൽ അസാധാരണമായ കോശങ്ങൾ വളരുന്ന അവസ്ഥയാണ് അണ്ഡാശയ ക്യാൻസർ. സ്ത്രീകളുടെ ഉദരത്തിന്റെ താഴത്തെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബദാം ആകൃതിയിലുള്ള അവയവങ്ങളാണ് അണ്ഡാശയങ്ങൾ. ഇവ അണ്ഡങ്ങളും സ്ത്രീ ഹോർമോണുകളും ഉത്പാദിപ്പിക്കുന്നു.

പ്രായം, പാരമ്പര്യം, വണ്ണം, ജീവിതശൈലി എന്നിവയെല്ലാം അണ്ഡാശയ ക്യാൻസറിനുള്ള സാധ്യതയെ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്

Also Read: ലോകകപ്പ് ഫൈനൽ, നാളെ അവധിയുണ്ടാകുമോ?, ഒടുവിൽ നിലപാട് വ്യക്തമാക്കി കായികമന്ത്രി ഒ.ജെ. ജനീഷ്

അണ്ഡാശയ ക്യാൻസർ സാധാരണയായി 50 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഇത് കണ്ടുവരുന്നത്. പ്രായം, പാരമ്പര്യം, വണ്ണം, ജീവിതശൈലി എന്നിവയെല്ലാം അണ്ഡാശയ ക്യാൻസറിനുള്ള സാധ്യതയെ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. അണ്ഡാശയ അർബുദം മൂത്രാശയം, ഗർഭാശയം) നേരിട്ട് വ്യാപിക്കുന്നതിലൂടെയോ ലിംഫറ്റിക് സിസ്റ്റം വഴിയോ പടരുന്നു.

എപ്പോഴും മൂത്രം ഒഴിക്കാൻ തോന്നുന്നതും, ആർത്തവ സമയത്തെ അസാധാരണ വേദന, കാലിൽ നീര്, വിശപ്പില്ലായ്മ, ഭാരം കുറയുന്നത്

രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ പറ്റാത്തതു കൊണ്ട് അണ്ഡാശയ കാൻസർ പലപ്പോഴും കണ്ടുപിടിക്കാൻ വൈകാറുണ്ട്. എപ്പോഴും മൂത്രം ഒഴിക്കാൻ തോന്നുന്നതും, ആർത്തവ സമയത്തെ അസാധാരണ വേദന, കാലിൽ നീര്, വിശപ്പില്ലായ്മ, ഭാരം കുറയുന്നത്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആർത്തവമില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, മലബന്ധം, മുടി കൊഴിച്ചിൽ, കടുത്ത ക്ഷീണം എന്നിവ അണ്ഡാശയ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.

മുഴയുടെ വലുപ്പം വ്യത്യാസപ്പെട്ടിരിക്കാം. വലിയ മുഴകൾ കൂടുതൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം

അണ്ഡാശയങ്ങളിൽ ഒന്നോ രണ്ടോ ഉള്ളിലോ രൂപപ്പെടുന്ന ദ്രാവകമായ നിറഞ്ഞ സഞ്ചിയാണ് അണ്ഡാശയ സിസ്റ്റ്. പെൽവിസിൽ അണ്ഡാശയങ്ങൾ അണ്ഡകോശങ്ങളെ നിലനിർത്തുന്നതിലും ഹോർമോണുകൾ നിർമ്മിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ഒരു മുഴയുടെ വലുപ്പം വ്യത്യാസപ്പെട്ടിരിക്കാം. വലിയ മുഴകൾ കൂടുതൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

പെൽവിക് പരിശോധനയ്ക്കിടെയാണ് അണ്ഡാശയ ക്യാൻസർ പലപ്പോഴും കണ്ടെത്തുന്നത്

മറ്റെന്തെങ്കിലും ആവശ്യത്തിനായി ഗൈനക്കോളജിസ്റ്റ് നടത്തുന്ന പെൽവിക് പരിശോധനയ്ക്കിടെയാണ് അണ്ഡാശയ ക്യാൻസർ (ovarian cancer) പലപ്പോഴും കണ്ടെത്തുന്നത്. ഗർഭപാത്രം, അണ്ഡാശയങ്ങൾ, ഫാലോപ്യൻ ട്യൂബുകൾ, യോനി എന്നിവയുൾപ്പെടെയുള്ള പെൽവിക് ഭാഗത്തെ വിവിധ അവയവങ്ങളെ നേരിട്ട് പരിശോധിക്കുന്നത് ഈ പരിശോധനയിൽ ഉൾപ്പെടുന്നു.

അണ്ഡോത്പാദനം അണ്ഡാശയ കോശങ്ങളിലെ ഡിഎൻഎ കേടുപാടുകൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

അണ്ഡാശയത്തിൽ എന്തെങ്കിലും മുഴയോ തടിപ്പോ ഉള്ളതായി ഡോക്ടർക്ക് തോന്നിയാൽ, ആ ഭാഗത്ത് അൾട്രാസൗണ്ട് സ്കാൻ അല്ലെങ്കിൽ സോണോഗ്രാഫി നടത്താൻ അവർ നിർദ്ദേശിച്ചേക്കാം. കുട്ടികളാകാത്ത സ്ത്രീകൾക്ക് അണ്ഡാശയ അർബുദ സാധ്യത അല്പം കൂടുതലാണ്.

ട്യൂമറിന്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ചാണ് ചികിത്സാ രീതി തീരുമാനിക്കുന്നത്

ട്യൂമറിന്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ചാണ് ചികിത്സാ രീതി തീരുമാനിക്കുന്നത്. സാധാരണയായി ശസ്ത്രക്രിയയാണ് ചികിത്സയുടെ ആദ്യത്തെയും അഭികാമ്യവുമായ മാർഗ്ഗം. അണ്ഡാശയങ്ങൾ, ഫാലോപ്യൻ ട്യൂബുകൾ , ഗർഭാശയമുഖം (cervix), ഗർഭാശയം (hysterectomy) എന്നിവ നീക്കം ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു.

ആർട്ടിസ്റ്റ് ഗോപാലൻ- വരയിലെ അത്ഭുതപ്രതിഭ കെ.ജയകുമാർ

ചവറയിൽ ജനിച്ച് ഇല സ്ട്രേഷനിലും കാലിഗ്രാഫിയിലും 65 വർഷങ്ങൾക്കു മുമ്പ് കേരളമാകെ ശ്രദ്ധിക്കപ്പെട്ട അത്ഭുതപ്രതിഭയാണ് ആർട്ടിസ്റ്റ് ഗോപാലനെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പ്രത്യേക പരിശീലനം ഒന്നും ലഭിച്ചിട്ടില്ലാത്ത ആർട്ടിസ്റ്റ് ഗോപാലൻ പ്രമുഖ വാരികകളിലൊക്കെ അതിപ്രശസ്തരുടെ കൃതികൾക്ക് ചിത്രങ്ങൾ വരച്ചു. വ്യത്യസ്തമായി വരച്ച ചിത്രങ്ങൾ പ്രത്യേകം മിഴിവും മനസ്സിൽ പതിയുന്നവ യായി മാറിയെന്ന് കെ. ജയകുമാർ പറഞ്ഞു. ആർട്ടിസ്റ്റ് ഗോപാലിന് ജന്മനാട്ടിൽ ചവറ വികാസ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കെ.ജയകുമാർ.


ആർട്ടിസ്റ്റ് ഗോപാലന്റെ ജീവിതവും കലയും വിവരിക്കുന്ന ആത്മകഥ പുസ്തകം രചിച്ച ബൈജു ചന്ദ്രൻ പൊതുവേ അന്തർമുഖനായ ഗോപാലനിൽൽ നിന്നും ഓർമ്മകൾ പെറുക്കി യെടുക്കാൻ വേണ്ടി വന്ന കാലദൈർഘ്യം വിവരിച്ചു. ചവറ കെ എസ് പിള്ള, ജനയുഗം എഡിറ്റർ പി. എസ്.സുരേഷ്, വികാസ് പ്രസിഡന്റ് വി. ശ്രീജേഷ്, കൺവീനർ വി. ബാബു രാജേന്ദ്രൻ പിള്ള, വനിതാവേദി പ്രസിഡന്റ് രജനി ബിജു കുമാർ എന്നിവർ സംസാരിച്ചു.

കെ കരുണാകരൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജ്,ജനറൽ ആശുപത്രിയെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും ഏറ്റെടുത്തു

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജ്,ജനറൽ ആശുപത്രിയെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും ഏറ്റെടുത്തു. ആരോഗ്യവകുപ്പിന് കീഴിലുള്ള രണ്ട് ആശുപത്രികളെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കി

കെട്ടിടങ്ങളും ഉപകരണങ്ങളും ജീവനക്കാരും ഇനി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ.ഇവിടുത്തെ ഡോക്ടർമാർ വീണ്ടും ഡീമ്ഡ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ. ഭരണ നിർവഹണത്തിന് കൂടുതൽ വ്യക്തത വരുത്താൻ തീരുമാനം

ആദ്യഘട്ടത്തിൽ 100 എംബിബിഎസ് സീറ്റ് അനുവദിക്കും.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെയും ജീവനക്കാരെ അടക്കം പുതിയ മെഡിക്കൽ കോളേജിന്റെ ഭാഗമാക്കിയാണ് ഉത്തരവ്. രണ്ട് ആശുപത്രികളിലെയും ഡോക്ടർമാർ ഡീംഡ് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ തുടരും. ഭരണനിർവഹണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തി പുതിയ ഉത്തരവിറക്കാനും സർക്കാർ തീരുമാനിച്ചു.

( നിലവിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള ജനറൽ ആശുപത്രിയെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും പൂർണമായും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലേക്ക് മാറ്റിയാണ് ഉത്തരവ് ഇറങ്ങിയത്. ഭൂമി, ഉപകരണങ്ങൾ, ജീവനക്കാർ ഇതെല്ലാം ഇനി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ. നാഷണൽ മെഡിക്കൽ കമ്മീഷന്റെ മാനദണ്ഡപ്രകാരമുള്ള ജീവനക്കാരുടെ എണ്ണം തികയ്ക്കാൻ വേണ്ടി കൂടിയാണ് ഈ നീക്കം. ഈ ആശുപത്രികളിലെ കൂടി ഡോക്ടർമാർ ചേരുമ്പോൾ 100 എംബിബിഎസ് സീറ്റുകൾക്കുള്ള ഡോക്ടർമാരുടെ എണ്ണം തികയ്ക്കാനാകും. നിലവിൽ ആരോഗ്യവകുപ്പിള്ള ഡോക്ടർമാരെ deemed ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയത്. എന്നാൽ ഇവരുടെ ശമ്പള സ്കെയിൽ മാറുമോ മറ്റനുകൂല്യങ്ങൾ എങ്ങനെ എന്നതിൽ അടക്കം വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായി പുതിയ ഉത്തരവിറക്കും എന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. അതേസമയം ഡോക്ടർമാരുടെ സംഘടനകൾകടക്കം നിലവിലെ തീരുമാനത്തിൽ ആശങ്കയുണ്ട്. കൂടുതൽ ചർച്ചകൾ വേണമെന്ന ആവശ്യവും അവർ ഉയർത്തുന്നുണ്ട്.
കെ കരുണാകരൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജ് എന്നാണ് പുതിയ ആശുപത്രിയുടെ പേര്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തുടങ്ങിയ രണ്ടാമത്തെ മെഡിക്കൽ കോളേജ് പിന്നീട് വന്ന ഇടതു സർക്കാർ വേണ്ടെന്നു വച്ചെങ്കിലും ഈ സർക്കാർ അധികാരത്തിൽ വന്നതോടെ ബജറ്റിൽ പ്രഖ്യാപനം നടത്തി തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

ലോകകപ്പ് ഫൈനൽ, നാളെ അവധിയുണ്ടാകുമോ?, ഒടുവിൽ നിലപാട് വ്യക്തമാക്കി കായികമന്ത്രി ഒ.ജെ. ജനീഷ്

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ കിരീടപ്പോരാട്ടത്തിന്‍റെ ആവേശത്തിലാണ് കായികപ്രേമികൾ. ഇന്ത്യൻ സമയം ഇന്ന് അർധരാത്രിയിലാണ് അർജന്‍റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ പോരാട്ടം നടക്കുന്നത്. മത്സരം കണ്ട് പുലർച്ചെ ഉറങ്ങുന്നവർക്കായി നാളെ (തിങ്കളാഴ്ച) സർക്കാർ അവധി പ്രഖ്യാപിക്കുമോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിനിടെ വിഷയത്തിൽ പ്രതികരണവുമായി കായികമന്ത്രി ഒ.ജെ. ജനീഷ് രംഗത്തെത്തി.

Also Read: വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വി​ഗ്രഹവുമായി കുളത്തിൽ ചാടി; മൃതദേഹം കണ്ടെത്തി, വി​ഗ്രഹത്തിനായി തിരച്ചിൽ

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് അവധി നൽകാൻ കഴിയുമെങ്കിൽ അത് നല്ല കാര്യമാണെന്നാണ് കായിക വകുപ്പിന്‍റെ അഭിപ്രായമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളും തടസ്സങ്ങളുമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്ത് അവധി കൊടുക്കാൻ കഴിയുമെങ്കിൽ നല്ലത് എന്നാണ് കായിക വകുപ്പിന്‍റെ അഭിപ്രായം. എന്നാൽ അതിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. പെട്ടെന്നൊരു ദിവസം അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ചില ഭരണപരമായ തടസ്സങ്ങളുണ്ടെന്നും ജനീഷ് പറഞ്ഞു.

കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന ആരാധകർക്ക് തിങ്കളാഴ്ച ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവധിക്കായുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു. ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു.കായിക വകുപ്പിന് ഇതിനോട് അനുകൂല നിലപാടാണെങ്കിലും പെട്ടെന്നൊരു ഔദ്യോഗിക അവധി പ്രഖ്യാപിക്കുന്നത് ബാങ്കിംഗ്, സർക്കാർ സേവനങ്ങൾ എന്നിവയെ ബാധിക്കുമെന്നതിനാലാണ് സർക്കാർ ഔദ്യോഗികമായി അവധി പ്രഖ്യാപിക്കാനിടയില്ലെന്നാണ് സൂചന. അതിനിടെ ലോകകപ്പ് ഫൈനലിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾക്കും പങ്കുചേരാൻ അവസരമൊരുക്കിക്കൊണ്ട് എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾ ഇതിനോടകം തന്നെ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം പുലർച്ചെ വരെ നീളുന്നതിനാൽ ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം കുട്ടികൾ കടുത്ത ക്ഷീണത്തോടെ സ്കൂളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് സ്കൂൾ അധികൃതരുടെ ഈ തീരുമാനം.

വിദ്യാർത്ഥികളുടെ കായിക ആവേശത്തെ പ്രോത്സാഹിപ്പിക്കാനും അവരുടെ മാനസിക-ശാരീരിക ക്ഷേമം ഉറപ്പാക്കാനുമാണ് അവധിയെന്ന് അധികൃതർ അറിയിച്ചു. ഈ തീരുമാനത്തെ രക്ഷിതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ ക്ലാസുകൾ പതിവുപോലെ തുടരും. മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ ദി ചോയ്സ് സ്കൂൾ, ശ്രീനാരായണ വിദ്യാപീഠം, ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ, പൂത്തോട്ട എസ് എസ് കോളജ്, പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, പിറവം വിവേകാനന്ദ പബ്ലിക് സ്കൂൾ, വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൂടാതെ തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സെക്കൻഡറി സ്കൂൾ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

എറണാകുളം ജില്ലയിലെ ഷിഗെല്ല വ്യാപനം, മിന്നൽപരിശോധന

കൊച്ചി.എറണാകുളം ജില്ലയിലെ ഷിഗെല്ല വ്യാപനം, ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽപരിശോധന, ഒരാഴ്ച നീണ്ട് നിൽക്കുന്ന സ്പെഷ്യൽ ഡ്രൈവിന് നിർദ്ദേശം. മൊബൈൽ ലാബുമായി എത്തിയാണ് പരിശോധന

ഹോട്ടലുകളിൽ ഉപയോഗിക്കുന്ന വെള്ളം, ഐസ് ക്യൂബ് എന്നിവയുടെ സാമ്പിളുകൾ ശേഖരിക്കും,ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളവും പരിശോധിക്കും,ഇന്നലെ നഗരത്തിലെ ഏഴ് ഹോട്ടലുകളിൽ പരിശോധന നടത്തി.രണ്ട് ഹോട്ടലുകൾക്ക് നോട്ടീസ്

അൽ റീം ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെയാണ് പരിശോധന.സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി

ഫുട്ബോൾ ലോകകപ്പ് ഫൈനൽ,അവധി പ്രഖ്യാപിച്ച് കൊച്ചിയിലെ വിവിധ സ്കൂളുകൾ

കൊച്ചി.ഫുട്ബോൾ ലോകകപ്പ് ഫൈനൽ, `അവധി പ്രഖ്യാപിച്ച് കൊച്ചിയിലെ വിവിധ സ്കൂളുകൾ. കുട്ടികളുടെ ആവേശത്തിന്റെ ഭാഗമായി തീരുമാനം എന്നാണ് മാനേജുമെന്‍റുകള്‍ പറയുന്നത്. അവധി പ്രഖ്യാപിച്ച സ്കൂളുകൾ

മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ, മുവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ,തൃപ്പൂണിത്തുറ ദി ചോയ്സ് സ്കൂൾ,ശ്രീനാരായണ വിദ്യാപീഠം, ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ

പൂത്തോട്ട എസ് എസ് കോളജ്, പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, പിറവം വിവേകാനന്ദ പബ്ലിക് സ്കൂൾ, വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ, ഗ്ലോബൽ പബ്ലിക് സ്കൂൾ

വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വി​ഗ്രഹവുമായി കുളത്തിൽ ചാടി; മൃതദേഹം കണ്ടെത്തി, വി​ഗ്രഹത്തിനായി തിരച്ചിൽ

ഹൈദരാബാദ്: വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വി​ഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു. ഹൈദരാബാദിലാണ് സംഭവം. കുളത്തിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും വി​ഗ്രഹം കണ്ടെടുക്കാനായില്ലെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട്ചെയ്തു.

Also Read: വിഎസ് അനുസ്മരണം, അച്ചടിച്ച ശേഷം ഓർ‌മ്മക്കുറിപ്പ് ഒഴിവാക്കി ദേശാഭിമാനി; വാരാന്ത പതിപ്പ് ഇല്ലാതെ പത്രം, സാങ്കേതിക പിഴവെന്ന് വിശദീകരണം

​ഹൈദരാബാദിൽ സോഫ്റ്റ് വെയർ എൻജിനീയറായ തേജസ്വിനിയാണ് കുളത്തിൽ ചാടി മരിച്ചത്. കഴിഞ്ഞ​ദിവസം രാത്രിയായിരുന്നു സംഭവം. വിവസ്ത്രയായി റോഡിലൂടെ ഓടിയെത്തിയ യുവതി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്ന വി​ഗ്രഹം കൈയിലെടുത്തു. തുടർന്നാണ് സമീപത്തെ കുളത്തിനരികിലേക്ക് നടന്നുപോയത്. പിന്നാലെ യുവതി കുളത്തിൽ ചാടുകയുംചെയ്തു.

കുളത്തിൽ നടത്തിയ തിരച്ചിലിൽ യുവതിയുടെ മൃതദേ​ഹം കണ്ടെടുത്തെങ്കിലും വി​ഗ്രഹം കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. വി​ഗ്രഹത്തിനായി തിരച്ചിൽ തുടരുകയാണെന്നും ഇതിനായി പ്രത്യേകസംഘങ്ങളെ നിയോ​ഗിച്ചതായും പൊലീസ് അറിയിച്ചു.

അതേസമയം, യുവതിയുടെ മരണത്തിന് പിന്നിൽ എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമല്ല. യുവതിക്ക് മാനസികപ്രശ്നങ്ങളുണ്ടോ എന്നതിലും വ്യക്തതയില്ല. അന്വേഷണത്തിന്റെ ഭാ​ഗമായി തേജസ്വിനിയുടെ അമ്മയെ പൊലീസ് ചോദ്യംചെയ്തിരുന്നു. യുവതിയുടെ ബാങ്ക് ഇടപാടുകളും സമീപദിവസങ്ങളിലെ യാത്രകളും ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.

അതിനിടെ, ദിവസം 3500 രൂപയോളം വാടകയുള്ള ഒരു ഫ്ളാറ്റിലാണ് യുവതി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മാസവാടക മാത്രം ഒരുലക്ഷത്തോളം രൂപ വരും. ഈ കെട്ടിടത്തിന്റെ മുകളിലുള്ള രണ്ടുനിലകൾ ലോ‍ഡ്ജുകളായാണ് പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടത്തെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണംനടത്തുന്നുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം,ഇരുഭാഗത്തും വലിയ നാശനഷ്ടം

ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം. ഇരുഭാഗത്തും വലിയ നാശനഷ്ടം സംഭവിക്കുന്നു. ഇറാനില്‍ ജൂലൈ മാസത്തില്‍ മാത്രം 50ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന അമേരിക്കന്‍ സൈനികരുടെ എണ്ണം 16 ആയി. ഇന്ന് പുലര്‍ച്ചെ കുവൈത്തിലെ യുഎസ് സൈന്യത്തിന്റെ ആയുധപുരയിലും ശക്തമായ ആക്രമണം നടത്തി ഇറാന്‍.

അമേരിക്കയുമായുള്ള എല്ലാ ധാരണകളും റദ്ദാക്കിയെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ പ്രഖ്യാപിച്ചു. ഇറാനില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രം പരസ്യമാക്കി. അമേരിക്കക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത പാഠം ഇവിടെ നിന്ന് ലഭിക്കുമെന്ന് ഇറാന്‍ സൈന്യം പ്രഖ്യാപിച്ചു. ജിസിസി രാജ്യങ്ങളിലും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലും ഇറാന്‍ ആക്രമണം നടത്തി. ജോര്‍ദാനില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു.