Home Lifestyle Jobs ശീമാട്ടിയുടെ മോഡലാകാൻ റെഡിയാണോ? ഫെയ്‌സ് ഓഫ് ദി യങ് 2026 കോണ്ടസ്റ്റിൽ പങ്കെടുക്കൂ

ശീമാട്ടിയുടെ മോഡലാകാൻ റെഡിയാണോ? ഫെയ്‌സ് ഓഫ് ദി യങ് 2026 കോണ്ടസ്റ്റിൽ പങ്കെടുക്കൂ

Advertisement

മോഡലിങ് നിങ്ങളുടെ സ്വപ്‌നമാണെങ്കിൽ, ശീമാട്ടി യങ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ടാലന്റ് ഹണ്ടായ ‘ഫെയ്‌സ് ഓഫ് ദി യങ് 2026’ കോണ്ടസ്റ്റിൽ പങ്കെടുക്കൂ. ഈ മത്സരത്തിൽ വിജയിക്കുന്ന പ്രതിഭകൾക്ക് മുൻനിര ബ്രാൻഡായ ശീമാട്ടിയുടെ മോഡലാകാൻ അവസരം ലഭിക്കുന്നു.

മത്സരത്തിൽ പങ്കെടുക്കാനായി നിങ്ങൾ ചെയ്യേണ്ടത്

വെസ്‌റ്റേൺ വെയർ ധരിച്ച് അടിപൊളി ലുക്കിലുള്ള മൂന്ന് ഫോട്ടോസ് എടുക്കുക. കോണ്ടസ്റ്റ് പേജിൽ പേരും ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പൂരിപ്പിച്ചതിനു ശേഷം ഫോട്ടോസ് അപ്‌ലോഡ് ചെയ്യുക.

ടീൻസ്, യങ് എന്നീ രണ്ട് വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. മൽസരത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി ടീൻസ് വിഭാഗത്തിന് 13 മുതൽ 18 വയസ് വരെയും യങ് വിഭാഗത്തിന് 19 മുതൽ 25 വയസ് വരെയും ആണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും മത്സരത്തിൽ പങ്കെടുക്കാം. ടീൻസ് വിഭാഗത്തിൽ മൽസരിക്കുന്നവർ രക്ഷിതാക്കളുടെ അനുമതി രേഖപ്പെടുത്തേണ്ടതാണ്.

എൻട്രികൾ അയ്ക്കാനുള്ള അവസാന തീയതി മെയ് 15 ആണ്. ഓഡീഷനുമായി ബന്ധപ്പെട്ട തീയതികളും മറ്റ് അറിയിപ്പുകളും ശീമാട്ടി യങ്ങിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ മാത്രമായിരിക്കും നൽകുക. അതിനാൽ മൽസരത്തിൽ പങ്കെടുക്കുന്ന എല്ലാവരും അറിയിപ്പുകൾക്കായി ഈ പേജ് ഫോളോ ചെയ്യുക. (ശീമാട്ടി യങ്ങിന്റെ ഇൻസ്റ്റഗ്രാം പേജ് ലിങ്ക് – https://www.instagram.com/seematti_young?igsh=c2Zpd3dxenBp-b-WY1)

ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശീമാട്ടി യങ് നടത്തുന്ന ഗ്രൂമിങ്, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് സെഷനുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്.

ശീമാട്ടിയുടെ മുഖമാകാം

ഫെയ്‌സ് ഓഫ് ദി യങ് 2026 കോണ്ടസ്റ്റിലെ വിജയികളെ കാത്തിരിക്കുന്നത് ശീമാട്ടിയുടെ മോഡലാകാനുള്ള അവസരമാണ്. കൂടാതെ ആകർഷകങ്ങളായ മറ്റ് സമ്മാനങ്ങളും ലഭിക്കുന്നതാണ്. ശീമാട്ടി യങ് 2023- ൽ സംഘടിപ്പിച്ച ഫെയ്‌സ് ഓഫ് ദി യങ് കോണ്ടസ്റ്റിലെ വിജയികൾ ശീമാട്ടി യങ് അവതരിപ്പിച്ച ഫാഷൻ ഷോയിൽ പങ്കെടുത്തു, ശീമാട്ടി യങ്ങിന്റെ പരസ്യങ്ങളിൽ ഇടംനേടി. അവരിൽ പലരും ഇന്ന് മോഡലിങ് രംഗത്ത് സജ്ജീവമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here