24.5 C
Kollam
Monday 10th August, 2026 | 04:12:56 AM
Home Lifestyle Culture മാതൃദിനത്തിൽ അമ്മമാരെ ആദരിച്ച് സാൽവേഷൻ ആർമി

മാതൃദിനത്തിൽ അമ്മമാരെ ആദരിച്ച് സാൽവേഷൻ ആർമി

വെള്ളറട: രാജ്യാന്തര മാതൃദിനത്തിൽ അമ്മമാർക്ക് സാൽവേഷൻ ആർമി സഭ ആദരവ് നൽകി.വെള്ളറട കാനക്കോട് ചർച്ചിൽ നടന്ന മാതൃദിനാചരണത്തിൽ കോർ ഓഫീസർ മേജർ ലീലാമ്മ സ്റ്റീഫൻസൺ അധ്യക്ഷയായി. കോർ ഓഫീസർ മേജർ റ്റി.ഇ.സ്റ്റീഫൻസൺ മാതൃദിന സന്ദേശം നൽകി. സിൽവർ സ്റ്റാർ മദർ മേജർ ഗ്രേയ്സ് ഡാനിയേലിനെ ആദരിച്ചു. മുൻ ഡിഷണൽ കമാൻഡർ മേജർ എസ് ശമുവേൽ കുട്ടി, മേജർ ടെറ്റസ്, ചർച്ച് കമ്മറ്റി ഭാരവാഹികളായ ജെ.സെൽവരാജ്, സജി പോൾ, ആർ സുമേഷ്, ഷീജാ ജോൺ, സുമ സജി, ഷൈനി ജോർജ്, ജോസ് പ്രകാശ് എന്നിവർ നേതൃത്വം നൽകി.അമ്മമാർക്ക് ആശംസാ കാർഡുകളും, മധുരവും, റോസാചെടികളും നൽകി ആദരിച്ചു.