Home Blog Page 385

ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാന്‍ പാടില്ല,മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം : ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാന്‍ പാടില്ല. പകരം കമ്യൂണിറ്റി കിച്ചൺ തുടങ്ങുന്നതാണ്. ഈ പദ്ധതി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആദ്യം നടപ്പാക്കുമെന്നും മന്ത്രി കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. ആശുപത്രികളില്‍ ആളുകള്‍ ബാനര്‍ കെട്ടി ഭക്ഷണം കൊടുക്കുന്നത് കണ്ടു വരുന്നുണ്ട്. അതു പാടില്ല. പകരം കമ്യൂണിറ്റി കിച്ചണ്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ആര്‍ക്കു വേണമെങ്കിലും ഭക്ഷണം കൊണ്ട് അവിടെ ഏല്‍പ്പിക്കാം. അല്ലാതെ ബാനറോ കൊടിയോ കെട്ടി നല്‍കാന്‍ പാടില്ല. അങ്ങനെ കൊടി കെട്ടേണ്ട സ്ഥലമല്ല ആശുപത്രികളെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

ആശുപത്രികളിലെ പൊതിച്ചോറ് വിതരണത്തെ വിമര്‍ശിച്ച് നേരത്തെ ജി സുധാകരന്‍ എംഎല്‍എ പ്രസ്താവന നടത്തിയിരുന്നു. ഒരു മെഡിക്കല്‍ കോളജിലും ഇല്ലാത്ത വിധം ആലപ്പുഴ മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ ഷെഡ്ഡ് കെട്ടി ഭക്ഷണം വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണം. ഓരോ സംഘടനയുടെയും ബാനറില്‍ ഭക്ഷണം കൊടുത്തു ആശുപത്രി പരിസരം ഒരു മത്സരവേദി ആക്കാന്‍ പാടില്ലെന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു.

വിഎസ് അനുസ്മരണം, അച്ചടിച്ച ശേഷം ഓർ‌മ്മക്കുറിപ്പ് ഒഴിവാക്കി ദേശാഭിമാനി; വാരാന്ത പതിപ്പ് ഇല്ലാതെ പത്രം, സാങ്കേതിക പിഴവെന്ന് വിശദീകരണം

തിരുവനന്തപുരം: വിഎസിന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് തീരുമാനിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി. ഒന്നാം ചരമ വാർഷിക ദിനത്തിന് മുന്നോടിയായി ഞായറാഴ്ചകളിൽ പതിവുള്ള വാരാന്ത പതിപ്പ് ഇല്ലാതെയാണ് ഇന്ന് പാർട്ടി പത്രം ഇറങ്ങിയത്.

Also Read: മൺസൂണിൽ മഴ കുറവ്; ഇന്ദ്രനെ പ്രീതിപ്പെടുത്താൻ കഴുതയ്ക്ക് ഗുലാബ് ജാമുൻ നൽകി നാട്ടുകാർ

വിഎസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനും ആയ കെ വി സുധാകരൻ എഴുതിയ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിച്ച വാരാന്ത പതിപ്പാണ് അവസാന നിമിഷം വിതരണം വേണ്ടെന്ന് വെച്ചത്. എല്ലാ ഞായറാഴ്ച്ചകളിലും വാരാന്തപ്പതിപ്പ് ഇറങ്ങാറുണ്ട്. എന്നാൽ ഇന്നത്തെ പത്രത്തോടൊപ്പം അതുണ്ടായില്ല. കൂടാതെ സാങ്കേതിക പിഴവ് മൂലം വാരാന്തപ്പതിപ്പ് ഇല്ലെന്നും പത്രത്തിൽ അറിയിപ്പ് നൽകുകയായിരുന്നു.

മൺസൂണിൽ മഴ കുറവ്; ഇന്ദ്രനെ പ്രീതിപ്പെടുത്താൻ കഴുതയ്ക്ക് ഗുലാബ് ജാമുൻ നൽകി നാട്ടുകാർ

ഭോപ്പാൽ: മധ്യപ്രദേശിൽ മികച്ച തോതിൽ മഴ ലഭിക്കാൻ വ്യത്യസ്തമായ ആചാരം നടത്തി നാട്ടുകാർ. ഹൈന്ദവ വിശ്വാസപ്രകാരം മഴയുടെ ദേവനെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ദ്രനെ പ്രീതിപ്പെടുത്താനായി കഴുതയ്ക്ക് ഗുലാബ് ജാമുൻ കഴിക്കാൻ നൽകുന്ന ആചാരമാണ് ഇക്കഴിഞ്ഞ ദിവസം അരങ്ങേറിയത്. മൺസൂൺ സീസണിൽ ഇതുവരെ സംസ്ഥാനത്തെ 35 ജില്ലകളിൽ സാധാരണയേക്കാൾ കുറഞ്ഞ തോതിലാണ് മഴ ലഭിച്ചത്. ഇതോടെ ആണ് നല്ല മഴ ലഭിക്കാനായി ആചാരാനുഷ്ഠാനങ്ങളിലേക്ക് നാട്ടുകാർ കടന്നത്.

Also Read: തേവലക്കരയിൽ മുതല !

ഭോപ്പാലിലെ കോലാർ റോഡിൽ ശനിയാഴ്ച രാവിലെ 11 മണിക്കാണ് കഴുതകൾക്ക് ഗുലാബ് ജാമുൻ നൽകുന്ന ആചാരം നടന്നത്. ഇതിന് പുറമേ, നല്ല മഴ ലഭിക്കാനുള്ള പ്രാർത്ഥനകളും നടന്നതായി ചടങ്ങിൽ പങ്കെടുത്ത ഒരാൾ പറഞ്ഞു.

അതേസമയം ഭോപ്പാലിൽ മികച്ച മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥ വകുപ്പ് അധികൃതരുടെ വിശദീകരണം. മൺസൂണിൻ്റെ തുടക്കം മുതൽ ഇതുവരെ ഭോപ്പാലിൽ 400.3 മില്ലിമീറ്റർ മഴ ലഭിച്ചതായും ഇത് ഈ കാലയളവിൽ ലഭിക്കേണ്ട സാധാരണയേക്കാൾ 44 ശതമാനത്തിലധികം കൂടുതലാണെന്നും കാലാവസ്ഥ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഞായറാഴ്ച മുതൽ മധ്യപ്രദേശിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക രേഖകൾ പ്രകാരം, 35 ജില്ലകളിൽ ഇതുവരെ സാധാരണയേക്കാൾ കുറവ് മഴയാണ് ലഭിച്ചത്.

തേവലക്കരയിൽ മുതല !

തേവലക്കര. അഷ്ടമുടിക്കായലിന്റെ ഭാഗ മായ അരിനല്ലൂർ തെക്ക് എക്കപ്പുറം കായൽതീര ത്തു മഞ്ഞിപ്പുഴ കടവിനു സമീ പം മുതലയെ കണ്ടതായി വിവരം.

വനംവകുപ്പ് അധികൃതർ സ്‌ഥലത്തു പരി ശോധന നടത്തി. വെള്ളി ഉച്ചയ്ക്കു തീരത്തെ നട വഴിയിൽ തുറസ്സായ സ്‌ഥലത്തു മുതല വെയിലത്ത് കിടക്കുന്നതാ യി കണ്ടെന്നു ഓട്ടോ ഡ്രൈവർ അരിനല്ലൂർ സ്വദേശിയായ ക്രിസ്റ്റിബോയി ആണു പറഞ്ഞത്. വാഹനം നിർത്തി അടുത്തെത്തി യപ്പോഴേക്കും മുതല കായലിലേ ക്കു ചാടിയതായും പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിലും മറ്റ് ജനപ്രതിനിധികളും നാട്ടുകാരും തീരത്തു പരിശോധന നടത്തിയെങ്കിലും കണ്ടെ ത്താനായില്ല. മന്ത്രി ഷിബു ബേബിജോണിന്റെ നിർദേശ ത്തെ തുടർന്നു കോന്നി ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി.

കായലിലോ തീരത്തോ മു തലയെ കണ്ടാൽ കോന്നി ഫോ റസ്റ്റ‌് സ്റ്റേഷൻ 8547600620, ആർആർടി 8547600600, ടോൾ ഫ്രീ 1926 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

പടം. പ്രതീകാത്മക ചിത്രം

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ജൂലൈ 19, ഞായർ | 1201 | കർക്കടകം 3, ഉത്രം

അർജന്റീന- സ്പെയിൻ ലോകകപ്പ് ഫൈനൽ ഇന്ന്

ലോകം ഉറ്റുനോക്കുന്ന അർജന്റീന- സ്പെയിൻ ലോകകപ്പ് ഫൈനൽ ഇന്ന് നടക്കും. അർധരാത്രി പന്ത്രണ്ടര മുതൽ യുഎസിലെ ന്യൂജേഴ്‌സിയിലുള്ള മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് മത്സരം. കാലാവസ്ഥ മോശമായതിനാൽ സ്പെയിനിന്റേയും അർജന്റീനയുടേയും കലാശ പരിശീലനം തടസപ്പെട്ടിരുന്നു. ഫൈനൽ മത്സരം കാണാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ളവർ എത്തും.

ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

ഫിഫ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലിൽ ഫ്രാൻസിനെ നാലിനെതിരേ ആറു ഗോളിനു തോൽപ്പിച്ച് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം സ്വന്തമാക്കി. മിയാമി ഗാർഡനിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ബുക്കായോ സാക ഹാട്രിക് നേടി. ഫ്രാൻസിന് വേണ്ടി കിലിയൻ എംബാപ്പെ ഇരട്ട ഗോളുകൾ നേടിയെങ്കിലും ഫ്രഞ്ച് പടയെ രക്ഷിക്കാനായില്ല. എംബാപ്പെ സീസണിൽ കൂടുതൽ ഗോൾ നേടിയ താരമായി.

മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം

ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ‘ചന്തു ചാമ്പ്യൻ’ എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനുമായി മമ്മൂട്ടി പുരസ്‌കാരം പങ്കുവെച്ചു. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ യാമി ഗൗതം മികച്ച നടിയായി. അമരൻ ഒരുക്കിയ രാജ്കുമാർ പെരിയസാമിയാണ് മികച്ച സംവിധായകൻ. മികച്ച മലയാള ചിത്രമായി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ തെരഞ്ഞെടുക്കപ്പെട്ടു. ഷെഹ്നാഥ് ജലാൽ (മികച്ച ഛായാഗ്രഹണം – ഭ്രമയുഗം), വൈക്കം വിജയലക്ഷ്മി (മികച്ച ഗായിക – എആർഎം) എന്നിവരും പുരസ്‌കാരങ്ങൾ നേടി.

എംബിബിഎസ് ഫീസ്: നാലര വർഷത്തേക്ക് മാത്രം

എംബിബിഎസ് കോഴ്സിന്റെ ട്യൂഷൻ ഫീസ് ഇനി മുതൽ നാലര വർഷത്തേക്ക് മാത്രമേ ഈടാക്കാവൂവെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നാഷണൽ മെഡിക്കൽ കമ്മീഷന്റെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.

ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തി

ടാറ്റാ പ്രതിനിധികളുമായി മുഖ്യമന്ത്രി വി ഡി സതീശൻ ചർച്ച നടത്തിയെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റയുടെ പ്രോജക്ടിന്റെ തുടർച്ചയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രോജക്റ്റുകളുടെ പേരിൽ തർക്കം

എൽഡിഎഫ് സർക്കാരിന്റെ പദ്ധതികൾ ‘മിഷൻ സമുദ്ര’യുടെ ഭാഗമാക്കി മുഖ്യമന്ത്രി ക്രെഡിറ്റ് തട്ടാൻ ശ്രമിക്കുന്നുവെന്ന് എൽഡിഎഫ് ആരോപിച്ചു. വില്ലിങ്‌ടൺ ഐലന്റിന് പിന്നാലെ കൊച്ചി രാമന്തുരുത്തിലെ ഷിപ്പ് ബിൽഡിംഗ് പദ്ധതിയും മുൻ എൽഡിഎഫ് സർക്കാർ അന്തിമനടപടികൾ പൂർത്തിയാക്കിയിരുന്നുവെന്ന് പി രാജീവ് പറഞ്ഞു.

ഭാഗിക വൈദ്യുതി നിയന്ത്രണം തുടരും

മഴക്കുറവും താപനില വർധനയും മൂലം സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരുമെന്ന് സർക്കാർ. വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ചതും പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതി കുറഞ്ഞതുമാണ് കാരണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

പൊതിച്ചോറ് വിതരണം തുടരും

പൊതിച്ചോറ് പദ്ധതി നിർത്തലാക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് വ്യക്തമാക്കി. സർക്കാർ പദ്ധതി നിർത്തലാക്കാൻ ശ്രമിച്ചാലും തങ്ങൾ വിതരണം തുടരുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജും പറഞ്ഞു.

സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

സംസ്ഥാനത്തു ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സ്ഥാപിക്കാൻ അനുമതിയായെന്ന് എക്സൈസ് മന്ത്രി എം ലിജു അറിയിച്ചു. നിലവിലുള്ള തസ്തികകൾ പുനർവിന്യസിച്ചാണ് ബ്യൂറോ പ്രവർത്തിക്കുക.

വടക്കഞ്ചേരി മേൽപാലം വീണ്ടും അടച്ചു

വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി ഇടതു മേൽപാലം അറ്റകുറ്റപ്പണികൾക്കായി വീണ്ടും അടച്ചു. പാലത്തിലെ ജോയിന്റുകളിൽ വിള്ളൽ രൂപപ്പെടുകയും വാഹനങ്ങൾ കടന്നുപോകുമ്പോൾ ശക്തമായ കുലുക്കം അനുഭവപ്പെടുകയും ചെയ്തിരുന്നു.

കെ.ബി. ഗണേഷ് കുമാറിനെതിരെ നടപടി

മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസിൽ പേരിനൊപ്പം എം.എൽ.എ എന്നു ചേർത്തതിനും, 18 വയസിന് മുൻപ് ലൈസൻസ് നേടിയെന്ന ആരോപണത്തിലും നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്. അന്വേഷണത്തിന് സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറെ ചുമതലപ്പെടുത്തി.

കെഎസ്ആർടിസി ശമ്പള വിതരണം

കെഎസ്ആർടിസി ബദലി ജീവനക്കാരുടെ 2026 ജൂൺ മാസത്തെ ശമ്പളം പൂർണമായും വിതരണം ചെയ്തു. 6264 പേർക്കായി 11.94 കോടി രൂപയാണ് വിതരണം ചെയ്തത്.

പഞ്ചായത്തംഗം രാജിവെച്ചു

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം സി സുജിത്ത് സ്ഥാനം രാജിവെച്ചു. ഇദ്ദേഹം വികസന കാര്യ സ്ഥിരം സമിതി ചെയർമാനായിരുന്നു.

ഓൺലൈൻ തട്ടിപ്പ്: 1.37 കോടി നഷ്ടം

മൊബൈൽ ഫോണിൽ എഐ വ്യാജ വീഡിയോയും ഓൺലൈൻ ട്രേഡിങ് ആപ്പും തുറന്ന വടകരയിലെ വയോധികന് 1.37 കോടി രൂപ നഷ്ടമായി. സൈബർ പൊലീസിൽ പരാതി നൽകി.

വഖഫ് ബോർഡ് വിഷയം

വഖഫ് ബോർഡ് വിഷയത്തിൽ പിണറായി വിജയന്റെ പ്രസ്താവനകൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു. മുനമ്പം ഉദാഹരണമാണെന്നും ഇതര സമുദായവുമായി കേസുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ലീഡർ നിയമനം: ഡീൻ കുര്യാക്കോസ് വിശദീകരണം

പ്ലീഡർ നിയമന വിവാദത്തിൽ ജിയോണ ജയിംസിനെ ശുപാർശ ചെയ്തിരുന്നുവെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നും ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി.

കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം അമലിനെ എസ്‌ഐടി അറസ്റ്റ് ചെയ്തു.

ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

തിരുവനന്തപുരത്ത് മരിച്ച കോടതി ജീവനക്കാരി രഞ്ചിതയുടെ മുറിയിൽ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ജോലി സ്ഥലത്തെ സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിലുണ്ട്.

ആഷിഖ് വിജയന് ആദരാഞ്ജലി

കോട്ടയം മെഡിക്കൽ കോളേജിലെ സ്‌കിൻ ബാങ്കിന് ചർമ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്.

കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ

കെഎസ്ആർടിസി ബസിൽ സഹയാത്രികയായ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കായംകുളം ഡിപ്പോയിലെ ഡ്രൈവർ രഞ്ജൻ (53) പിടിയിൽ.

ഗുജറാത്തിൽ സ്ഫോടനം: മരണം എട്ട്

ഗുജറാത്തിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. ഒൻപതുപേർക്ക് പരിക്കേറ്റു.

ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ രാജി

ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ രാജി ഭരണപരമായ കാരണങ്ങളാലാണെന്നും വലിയ പ്രശ്നങ്ങളില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് വ്യക്തമാക്കി.

‘ഇന്ത്യ’ സഖ്യത്തിൽ അനിശ്ചിതത്വം

പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ച ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ സഖ്യകക്ഷികൾക്കിടയിൽ അനിശ്ചിതത്വം.

കർണാടകയിൽ അടിയന്തര മന്ത്രിസഭാ യോഗം

വരൾച്ച നേരിടാനുള്ള കർമപരിപാടികൾക്കായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.

തൃണമൂൽ ഓഫീസ് കെട്ടിടം പൊളിക്കുന്നു

പശ്ചിമബംഗാളിൽ തൃണമൂൽ ദേശീയ സെക്രട്ടറി അഭിഷേക് ബാനർജിയുടെ അംതാലയിലെ അഞ്ചുനില ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്നു.

വാരാണസിയിൽ വിദേശ പൗരൻ പിടിയിൽ

ഉത്തർപ്രദേശിലെ വാരാണസിയിൽ തെരുവിലൂടെ അർധനഗ്നനായി ഓടിനടന്ന് ആക്രമണം നടത്തിയ വിദേശ പൗരനെ പോലീസ് പിടികൂടി.

രാഹുൽ ഗാന്ധിയുടെ വിമർശനം

സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് രാഹുൽ ഗാന്ധി.

യുഎസ് സൈനികർ കൊല്ലപ്പെട്ടു

ജോർദാനിലെ യുഎസ് സൈനിക താവളത്തിനുനേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെട്ടു.

ഇറാൻ- യുഎസ് ഭീഷണി

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ടെഹ്‌റാനിൽ വധഭീഷണിയുമായി കൂറ്റൻ പരസ്യബോർഡ്. അമേരിക്കയുടെ സൈനിക നടപടിക്കെതിരെ ഇറാൻ യുഎന്നിൽ പരാതിയും നൽകി.

കായിക വാർത്തകൾ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പരുക്കേറ്റ വാഷിംഗ്ടൺ സുന്ദർ പുറത്ത്. പകരം ഹർഷ് ദുബേ ടീമിലെത്തി. യൂറോപ്യൻ മണ്ണിൽ ഗോതിയ കപ്പിൽ മിനർവ അക്കാദമി അണ്ടർ-12 ടീം കിരീടം നിലനിർത്തി.

ഫെഡറൽ ബാങ്ക്: അറ്റാദായത്തിൽ വർധന

ഫെഡറൽ ബാങ്കിന്റെ അറ്റാദായം 36.57 ശതമാനം വർധിച്ച് 1,176.93 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 6 ലക്ഷം കോടി രൂപ എന്ന നേട്ടത്തിന് തൊട്ടരികിലാണ്.

സെപ്‌റ്റോ ക്ലബ് മെമ്പർഷിപ്പ്

പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്‌റ്റോ ‘സെപ്‌റ്റോ ക്ലബ്’ എന്ന പേരിൽ പുതിയ പെയ്ഡ് മെമ്പർഷിപ്പ് പദ്ധതി അവതരിപ്പിച്ചു. പ്രതിമാസം 99 രൂപ നിരക്കിലാണ് ഈ പദ്ധതി ലഭ്യമാകുന്നത്.

സിനിമ വാർത്തകൾ

‘ഭൗമ’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21-ന് തിയറ്ററുകളിലെത്തും.

വാഹന വിപണി

റോയൽ എൻഫീൽഡ് ഗറില്ല 450 മോട്ടോർസൈക്കിളുകളുടെ വില വർധിപ്പിച്ചു. 2,044 രൂപ വരെയാണ് വർധന.

പുസ്തക പരിചയം

അനീഷ നാറാത്തിന്റെ ‘മഴത്തുള്ളികളുടെ നഗരം’ എന്ന പുതിയ കഥാസമാഹാരം പുറത്തിറങ്ങി. ഗ്രീൻ ബുക്സാണ് പ്രസാധകർ.

പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ

രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർധിപ്പിക്കാൻ പഴുത്ത പപ്പായ, മാതളം, മത്തങ്ങ, ഇലക്കറികൾ, ബീറ്റ്‌റൂട്ട് എന്നിവ സഹായിക്കുമെന്ന് വിദഗ്ധർ.

ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താല്‍ 7000 രൂപ പിഴ, പണി വാങ്ങല്ലേ, പുതിയ പിഴകള്‍ ഇങ്ങനെ

തിരുവനന്തപുരം: ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താല്‍ വന്‍ പിഴ. ജന വിശ്വാസ് നിയമ പ്രകാരം ടിക്കറ്റെടുക്കാതെ യാത്ര നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടിയാണ് നേരിടേണ്ടിവരും. കഴിഞ്ഞ ദിവസം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനു പിടിക്കപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ വ്യക്തിക്ക് 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവുശിക്ഷയുമാണ് വിധിച്ചത്.

പരിശോധനയ്ക്കിടെ ടിക്കറ്റില്ലെന്നു കണ്ടെത്തിയെങ്കിലും യാത്രക്കവാരന്‍ 600 രൂപ പിഴ അടയ്ക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇയാളെ കൊല്ലം ആര്‍പിഎഫ് സ്റ്റേഷനിലേക്കു കൈമാറി. ആര്‍പിഎഫ് 1989ലെ റെയില്‍വേ ആക്ട് സെക്ഷന്‍ 137, 145(ബി), 146 പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കൊല്ലം സ്പെഷല്‍ ക്ലാസ് റെയില്‍വേ മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി.

കേസ് പരിഗണിച്ച സ്പെഷല്‍ ക്ലാസ് റെയില്‍വേ മജിസ്ട്രേട്ട് ജസ്റ്റിന്‍ മാര്‍ട്ടിന്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവും ശിക്ഷ വിധിക്കുകയായിരുന്നു.

2026ലെ ജന്‍ വിശ്വാസ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കുള്ള ഏറ്റവും കുറഞ്ഞ പിഴ 500 രൂപയാണ്. ജനറല്‍ കോച്ചില്‍ പിടിക്കപ്പെട്ടാല്‍ അടക്കേണ്ട ചുരുങ്ങിയ ദൂരത്തിനുള്ള തുക 570 രൂയാണ്. സ്ലീപ്പര്‍ കോച്ചില്‍ (200 കി.മീ) പിഴത്തുക 780 രൂപയാണ് നിലവില്‍. 1989ലെ റെയില്‍വേ ആക്ടിലെ സെക്ഷന്‍ 137, 138 പ്രകാരമാണ് ഉയര്‍ന്ന പിഴ ബാധകമാകുന്നത്.

ഇനി സാധുവായ ടിക്കറ്റ് ഇല്ലാതെ പിടിക്കപ്പെടുന്ന യാത്രക്കാര്‍ അധിക ചാര്‍ജിനൊപ്പം യഥാര്‍ഥ യാത്രാനിരക്കും നല്‍കേണ്ടി വരുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. കുറഞ്ഞ പിഴ 500 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്തവര്‍ റെയില്‍വേ ആക്ട് പ്രകാരം കുറ്റക്കാരായി കണ്ടെത്തിയാല്‍ കോടതി നടപടികളും ആറുമാസം വരെ തടവും നേരിടേണ്ടി വരാം.

മദ്യപിച്ച് ട്രെയിനില്‍ കയറി ബഹളമുണ്ടാക്കിയാല്‍ 1000 രൂപ പിഴയും ആറു മാസം വരെ തടവുശിക്ഷയും ലഭിക്കാം. പുകവലിച്ചാല്‍ 2000 രൂപയാണ് പിഴ. പിഴയടയ്ക്കാതെ കോടതിയില്‍ എത്തിയാല്‍ 5000 രൂപ വരെ പിഴ ലഭിക്കാം. വനിതകളുടെ കോച്ചില്‍ അതിക്രമിച്ചു കയറിയാല്‍ 2000-5000 രൂപ വരെ പിഴ ചുമത്തും. കോച്ചുകളുടെ മുകളിലും ചവിട്ടുപടിയിലും ഇരുന്നു യാത്ര ചെയ്യുന്നവര്‍ പിടിക്കപ്പെട്ടാല്‍ 2000 രൂപ പിഴ നല്‍കണം.

കൊല്ലം സഹോദയ ഇംഗ്ലീഷ് ലിംഗ്വാ ഫെസ്റ്റ്: ബ്രൂക് ഇന്റർനാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

ശാസ്താംകോട്ട: കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച കൊല്ലം സഹോദയ ഇംഗ്ലീഷ് ലിംഗ്വാ ഫെസ്റ്റ്–2026 ൽ ബ്രൂക് ഇന്റർനാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. സഹോദയയ്ക്ക് കീഴിലുള്ള പ്രമുഖ വിദ്യാലയങ്ങളിലെ പ്രതിഭകളുമായി നടന്ന കടുത്ത മത്സരത്തിൽ 245 പോയിന്റുകൾ നേടിയാണ് ബ്രൂക് ഇന്റർനാഷണൽ സ്കൂൾ കിരീടം സ്വന്തമാക്കിയത്.
യഥാക്രമം 243,229 പോയിന്റുകൾ നേടി.സെന്റ് ജോൺസ് സ്കൂൾ അഞ്ചൽ ഫസ്റ്റ്റണ്ണറപ്പും,സർവ്വോദയ സെൻട്രൽവിദ്യാലയം നാലാഞ്ചിറ, സെക്കൻഡ് റണ്ണറപ്പും നേടി. .മത്സരത്തിലെ വിവിധ വിഭാഗങ്ങളിലായി സ്കൂൾ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. കാറ്റഗറി 1ൽ സെക്കന്റ് റണ്ണറപ്പും, കാറ്റഗറി 2,4 ചാമ്പ്യൻമാരുമായി.വിദ്യാർത്ഥികളിലെ ഭാഷാനൈപുണ്യവും സാഹിത്യാഭിരുചിയും ആശയവിനിമയശേഷിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സ്കൂൾ ഡയറക്ടർ ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ പറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇടുക്കി ആനച്ചാൽ ചെങ്കുളത്ത് വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം

തൊടുപുഴ: ഇടുക്കി ആനച്ചാൽ ചെങ്കുളത്ത് തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം. ചെങ്കുളം ഡാമിൽ ബോട്ടിങ്ങിനായി എത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 45 അംഗ വിനോദസഞ്ചാര സംഘവുമായിട്ടായിരുന്നു തർക്കം. ഹൈഡൽ ടൂറിസത്തിന്റെ ഭാ​ഗമായാണ് ഡാമിൽ ബോട്ടിങ് ഏർപ്പെടുത്തിയത്.

സംഘം ബോട്ടിങിനായി പ്രവേശന ഫീസ് നൽകിയിരുന്നു. എന്നാൽ കനത്ത മഴയെ തുടർന്ന് ബോട്ടിങ് നടത്താൻ സാധിക്കില്ലെന്ന് ജീവനക്കാർ സംഘത്തെ അറിയിച്ചു. തുടർന്ന് പ്രവേശന ഫീസ് തിരികെ ആവശ്യപ്പെട്ടതാണ് തർക്കത്തിന് വഴിവെച്ചത്.

ജീവനക്കാരുമായാണ് തർക്കം തുടങ്ങിയത്. പിന്നീട് വിഷയത്തിൽ നാട്ടുകാരും ഇടപെട്ടതോടെയാണ് സംഘർഷം ഉടലെടുത്തത്. വനിതാ ജീവനക്കാർ‌ക്കടക്കം പരിക്കേറ്റതായി പരാതിയുണ്ട്. വിനോദസഞ്ചാരത്തിനു എത്തിയവർ മദ്യ ലഹരിയിലായിരുന്നുവെന്നു നാട്ടുകാരും ആരോപിക്കുന്നു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്,സിപിഎം പ്രതിപ്പട്ടികയില്‍

തൃശൂര്‍. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പാർട്ടിയെ 68-ാം പ്രതിയാക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി സിപിഐഎം. തിങ്കളാഴ്ച തൃശ്ശൂർ ഇഎംഎസ് സ്ക്വയറിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പി എം എൽ എ നിയമം ദുരുപയോഗം ചെയ്ത് സിപിഐഎമ്മിനെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന ആരോപിച്ചാണ് പ്രതിഷേധ സംഗമം.


കരുവന്നൂർ കേസിൽ ഇ ഡി നൽകിയ കുറ്റപത്രത്തിൽ സിപിഐഎം 68 ആം പ്രതിയാണ്. ഡൽഹി മദ്യനയ കേസിൽ ആം ആദ്മി പാർട്ടിയെ പ്രതിയാക്കിയതൊഴിച്ചാൽ നടപടി അപൂർവ്വമാണ്. ഈ മാസം 21ന് കേസ് പരിഗണിക്കുമ്പോൾ കൊച്ചിയിലെ പി എം ലെ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട സിപിഐഎം ജില്ലാ സെക്രട്ടറിക്ക് തന്നെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് സിപിഐഎം നീക്കം തുടങ്ങിയത്. തെരഞ്ഞെടുപ്പു കമീഷന്റെ അനുമതിയോടെ ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന പാർട്ടിയെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പിഎംഎൽഎ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ.

തൃശൂർ ഇഎംഎസ്‌ സ്‌ക്വയറിൽ തിങ്കളാഴ്ച വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന സംഗമം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും.

മലപ്പുറത്ത് വിദ്യാർത്ഥികൾ തമ്മിലടിച്ച സംഭവത്തിൽ 40 പേർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

മലപ്പുറം. ചെറിയമുണ്ടം ഗവ. ഹയർസെക്കന്ററി സ്‌കൂളിന് സമീപത്ത് വിദ്യാർത്ഥികൾ തമ്മിലടിച്ച സംഭവത്തിൽ 40 പേർക്കെതിരെ കേസ്.ജാമ്യമില്ലാവകുപ്പ് പ്രകാരം തിരൂർ പൊലീസ് ആണ് കേസെടുത്തത്.
വ്യാഴാഴ്ച വൈകിട്ടാണ് വിദ്യാർത്ഥികൾ തമ്മിലടിച്ചത്.

ചെറിയമുണ്ടം ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ നിന്ന് പ്ലസ് ടു പഠിച്ചിറങ്ങിയവരും നിലവിൽ പ്ലസ്ടവിന് പഠിക്കുന്ന വിദ്യാർഥികളും തമ്മിലായിരുന്നു സംഘർഷം. പ്ലസ്‌ടു കഴിഞ്ഞ ചില വിദ്യാർഥികൾ കഴിഞ്ഞ ദിവസം സ്‌കൂളിൽ ടിസി വാങ്ങാൻ എത്തിയിരുന്നു. ഇവരെ ഇപ്പോൾ പഠിക്കുന്ന ചില വിദ്യാർഥികൾ ചേർന്നു മർദിച്ചു. തുടർന്ന് സംഘടിച്ചെത്തിയ പൂർവ വിദ്യാർത്ഥികൾ നിലവിലെ വിദ്യാർഥികളുമായി സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. സ്‌കൂളിന് സമീപം റോഡിലായിരുന്നു സംഘർഷം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് തിരൂർ പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന നാൽപതോളം പേർക്കെതിരെയാണ് കേസ്. സംഘർഷമുണ്ടായതിനെ തുടർന്ന് സ്‌കൂളിൽ ചെറിയമുണ്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. സംഘട്ടനങ്ങൾ ആവർത്തിച്ചാൽ നാട്ടുകാരുടെ സഹകരണത്തോടെ നടപടി കടുപ്പിക്കാൻ ആണ് തീരുമാനം