27.4 C
Kollam
Thursday 13th August, 2026 | 06:17:32 PM
Home News Breaking News ന്‍റെ പഞ്ചാരേ,പ്രണയദിനത്തില്‍ ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് നല്‍കാന്‍ സപ്ളൈകോ

ന്‍റെ പഞ്ചാരേ,പ്രണയദിനത്തില്‍ ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് നല്‍കാന്‍ സപ്ളൈകോ

എറണാകുളം: പ്രണയദിന മധുരം പങ്കിടാന്‍ സ്പെഷ്യൽ ഓഫറുമായി സപ്ലൈകോ രംഗത്ത്. വാലൻ്റൈൻസ് ഡേ ആയ ഫെബ്രുവരി 14ന് സപ്ലൈകോയില്‍ നിന്നും 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. പ്രണയദിനത്തിൽ തുടങ്ങുന്ന ഈ പഞ്ചസാര ഓഫര്‍ ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.

നിലവില്‍ 43.50 രൂപയാണ് പൊതുവിപണിയിൽ ഒരു കിലോ പഞ്ചസാരയുടെ വില. ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്ന തരത്തിലാണ് സപ്ലൈകോയുടെ പുതിയ പ്രഖ്യാപനം. അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാരയാണ് ലഭിക്കുക. ഫെബ്രുവരി 14 ലോകമെമ്പാടും പ്രണയദിനമായാണ് ആഘോഷിച്ചു വരുന്നത്. ദശലക്ഷക്കണക്കിന് ആളുകള്‍ സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും പ്രതീകമായി വാലന്റൈന്‍സ് ദിനത്തെ കാണുന്നു. പ്രണയിനികള്‍ക്കും ദമ്പതികള്‍ക്കും ഇടയിലുള്ള വൈകാരിക ബന്ധം പ്രകടിപ്പിക്കാനായുള്ള അവസരമായതിനാലാണ് ഈ ദിവസം ‘പ്രണയദിനം’ എന്നും അറിയപ്പെടുന്നത്.