29.1 C
Kollam
Friday 13th November, 2026 | 05:08:30 PM
Home News Kerala ആറ്റിങ്ങലില്‍ അഭിഭാഷകയ്ക്കു നേരെ ബസില്‍ അതിക്രമം, മൊബൈലില്‍ ചിത്രീകരിക്കാന്‍ അഭിഭാഷക ശ്രമിച്ചതോടെ യുവാവ് ഇറങ്ങിയോടി

ആറ്റിങ്ങലില്‍ അഭിഭാഷകയ്ക്കു നേരെ ബസില്‍ അതിക്രമം, മൊബൈലില്‍ ചിത്രീകരിക്കാന്‍ അഭിഭാഷക ശ്രമിച്ചതോടെ യുവാവ് ഇറങ്ങിയോടി

Advertisement

തിരുവനന്തപുരം: ആറ്റിങ്ങലില്‍ അഭിഭാഷകയ്ക്കു നേരെ ബസില്‍ അതിക്രമം. ബുധനാഴ്ച വൈകിട്ട് ആറ്റിങ്ങല്‍ കോടതിയില്‍നിന്നും കണിയാപുരത്തെ വീട്ടിലേക്ക് ബസില്‍ മടങ്ങും വഴിയാണ് യുവതിയായ അഭിഭാഷകയെ ശല്യപ്പെടുത്തിയത്. തുടര്‍ന്ന് യുവാവിന്റെ ചിത്രം മൊബൈലില്‍ ചിത്രീകരിക്കാന്‍ അഭിഭാഷക ശ്രമിച്ചു. ഇതുകണ്ട യുവാവ് മംഗലപുരത്ത് ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങിയോടി. തുടര്‍ന്ന് അഭിഭാഷക മംഗലപുരം പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസവും ആറ്റിങ്ങലില്‍ ബസില്‍ മറ്റൊരു അഭിഭാഷകയെ യുവാവ് ശല്യപ്പെടുത്തിയിരുന്നു. എറണാകുളം സ്വദേശിയായ അഭിഭാഷകയാണ് ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയത്. കൊട്ടിയത്തുനിന്ന് ആറ്റിങ്ങല്‍ കോടതിയിലേക്ക് വന്ന അഭിഭാഷകയെ സമീപം ഇരുന്ന യുവാവ് ശല്യപ്പെടുത്തുകയായിരുന്നു. യുവതി ഇതു ചോദ്യം ചെയ്തതോടെ മറ്റുയാത്രക്കാര്‍ ഇടപെട്ടു.

പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും യുവാവ് കടന്നുകളഞ്ഞു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിന്റെ ചിത്രം ഉള്‍പ്പടെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തിരുന്നു.