28.2 C
Kollam
Thursday 25th June, 2026 | 01:18:44 PM
Home News Breaking News തൊഴിലാളികളെ മറയാക്കി 25 കോടിയുടെ ട്രേഡിങ്ങ് ആപ്പ് തട്ടിപ്പ്

തൊഴിലാളികളെ മറയാക്കി 25 കോടിയുടെ ട്രേഡിങ്ങ് ആപ്പ് തട്ടിപ്പ്

Advertisement

കൊച്ചി.25 കോടിയുടെ ട്രേഡിങ്ങ് ആപ്പ് തട്ടിപ്പ്. ഹൈദരാബാദിലെ വ്യവസായിയായ പ്രതി മറയാക്കിയത് സ്വന്തം തൊഴിലാളികളെ.തൊഴിലാളികളുടെ പേരിലെടുത്ത അക്കൗണ്ടുകൾ സൈബർ മാഫിയ സംഘത്തിന് കൈമാറി. തട്ടിയെടുത്ത കോടികൾ എത്തിയത് ഈ അക്കൗണ്ടുകളിൽ

വില്ലാ പ്രോജക്ടിന്റെ ഭാഗമായി ജോലിചെയ്യുന്നത് 200 ലേറെ തൊഴിലാളികൾ. അക്കൗണ്ടുകളുടെ നിയന്ത്രണം കോടീശ്വരനായ സത്യനാരായണ മൂർത്തിക്ക്.കേസിലെ രണ്ടാം പ്രതി ടൈസൺ രാജുവും മൂർത്തിയുടെ തൊഴിലാളി. അക്കൗണ്ടുകൾ കൈവശപ്പെടുത്തേണ്ട ചുമതല ടൈസൺ രാജുവിന്

കൂടുതൽ തട്ടിപ്പുകളിലും നാരായണമൂർത്തിക്ക് പങ്കെന്ന് തെളിവുകൾ. ഇരുവരെയും ഈ ആഴ്ച കസ്റ്റഡിയിൽ വാങ്ങും. തൊഴിലാളികളുടെ അക്കൗണ്ട് വിറ്റ് നാരായണ മൂർത്തി സമ്പാദിച്ചത് കോടികൾ. പിടിക്കപ്പെട്ടാൽ തൊഴിലാളികളെ ബലിയാടുകളാക്കാൻ പദ്ധതിയിട്ടു. പദ്ധതി പൊളിച്ചത് കൊച്ചി സിറ്റി സൈബർ പൊലീസിന്റെ അന്വേഷണം

Advertisement