Home Blog Page 382

യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റായി കെ എം അൻവർ ചുമതലയേറ്റു

ശാസ്‌താംകോട്ട:യൂത്ത് കോൺഗ്രസ്‌ കുന്നത്തൂർ നിയോജകമണ്ഡലം പ്രസിഡന്റായി കെ.എം അൻവർ ചുമതലയേറ്റു.യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ സമ്മേളനം ഉദ്ഘാടനം ചെയ്തു.മുൻ ബ്ലോക്ക് പ്രസിഡൻ്റ് റിയാസ് പറമ്പിൽ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി തുണ്ടിൽ നൗഷാദ്,രവി മൈനാഗപ്പള്ളി,കാഞ്ഞിരവിള അജയകുമാർ,എസ്.സുഭാഷ്,വൈ.നജീം, ഗോപകുമാർ,പത്മസുന്ദരപിള്ള,ശ്രീജിത്ത്‌ കല്ലട,അബ്‌ദുളള,ബിജു.ജി,ഷംനാദ്, അനസ് ഖാൻ,നദിർഷാ കാരൂർകടവ്,നാദിർഷാ ബിൻ നസീർ,പ്രക്ഷോപ്,അജ്മൽ ഷാ,ഹരി പുത്തനമ്പലം,ആസിഫ്,റിജോ റെജി,അൻവർ ബിജു,നിഷാദ്,ഹാരിസ്, ഇൻഷാദ്,നന്ദു,ആകാശ്,അജാസ്, ഹരികുമാർ കുന്നത്തൂർ,അരുൺ തൈക്കൂട്ടം,അജ്മൽ അർത്തിയിൽ,അരുൺ ഗോവിന്ദ്,ഷിയാസ് സുലൈമാൻ,അഖിൽ,കലേഷ്,ഉണ്ണി ഇലവിനാൽ,അഖിൽ ചന്ദ്രൻ,ആഷിഖ് തുടങ്ങിയവർ സംസാരിച്ചു.

തൃത്താലയിൽ രണ്ട് സ്‌കൂളുകളിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി

പാലക്കാട്. തൃത്താലയിൽ രണ്ട് സ്‌കൂളുകളിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. കുമരനല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ആദ്യ സംഭവം. പ്ലസ് വൺ, ഒൻപതാം ക്ലാസ് വിദ്യാർഥികൾ ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ വച്ചും പുറത്തുവച്ചും പത്താം ക്ലാസ് വിദ്യാർഥിയെ മർദിച്ചെന്ന് പരാതി

കല്ലടത്തൂർ ഗോഖലെ ഹയർ സെക്കൻഡറി സ്‌കൂളിലാണ് രണ്ടാമത്തെ സംഭവം. നിലവിലെ പ്ലസ് ടു വിദ്യാർഥികളും പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ വിദ്യാർഥികളും തമ്മിലായിരുന്നു അടിപിടി

മരണവീട്ടിൽ ചായയുണ്ടാക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു 2 പേര്‍ക്ക് പരുക്ക്

കോഴിക്കാട്. മരണവീട്ടിൽ ചായയുണ്ടാക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു കീഴ്മാട് 2 പേർക്ക് പരിക്കേറ്റു. ചാത്തുക്കുട്ടി, പ്രകാശൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ചിൽ പൊള്ളലേറ്റ പ്രകാശൻ്റെ പരിക്ക് സാരമുളളതാണ്. അശ്വന്ത എന്ന കുട്ടിയുടെ മരണാനന്തര ചടങ്ങിനിടെയാണ് അപകടം

വൈദ്യുതി പ്രതിസന്ധിയില്‍ സമരം ചെയ്യുന്നവര്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്,വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കാരണം ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിനാലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പകല്‍ സമയത്ത് വൈദ്യുതി ധാരാളം ലഭിക്കുന്നുണ്ട്. രാത്രിയിലാണ് ആവശ്യമായി വരുന്നത്. പകല്‍ ഒരു പൈസയ്ക്ക് വാങ്ങുന്ന വൈദ്യുതി രാത്രിയില്‍ പത്ത് രൂപയ്ക്ക് വാങ്ങേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

വൈദ്യുതി പ്രതിസന്ധിയില്‍ സമരം ചെയ്യുന്നവര്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്. കരാര്‍ പാലിക്കാനോ നടപ്പാക്കാനോ പിണറായി സര്‍ക്കാര്‍ തയാറായിരുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ലോകകപ്പ് കാണാനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നുണ്ടെന്നും ആവശ്യമുള്ള നിര്‍ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന് വൈദ്യുതി വാങ്ങാന്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നു. സര്‍ക്കാരിന് വലിയ ബാധ്യതയാണിത്. എംഎം മണിയുടെ വിമര്‍ശനത്തിനും മന്ത്രി മറുപടി പറഞ്ഞു. എംഎം മണിക്ക് ശിക്ഷ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദേഹം മന്ത്രിയായിരുന്നപ്പോള്‍ എന്ത് ചെയ്തിരുന്നെന്നും മന്ത്രി ചോദിച്ചു. പിണറായി സര്‍ക്കാരിന്റെ കാലത്തും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ഏപ്രില്‍ മാസത്തില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

‘പ്ലീഡര്‍ നിയമനത്തിലെ കാര്യങ്ങളില്‍ ഞാനും മുഖ്യമന്ത്രിയും തമ്മില്‍ സംസാരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തുതന്നെയാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍, മറ്റൊരു സമിതിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല. വിഷയത്തില്‍ കെഎസ്‌യു ചില കാര്യങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എങ്കിലും ഇത്തരം വിഷയങ്ങളില്‍ കെഎസ്‌യു യോജിച്ചുപോകണം. പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടിക്കകത്ത് പറയണം’. സണ്ണി ജോസഫ് വ്യക്തമാക്കി.

രജൗരിയിലുമുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 11 ആയി

ജമ്മു കശ്മീരിലെ പൂഞ്ചിലും രജൗരിയിലുമുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 11 ആയി. നിരവധി പേരെ മേഖലയിൽ കാണാതായിട്ടുണ്ട്. ശനിയാഴ്ച രാത്രി കനത്ത മഴയെ തുടർന്ന് നദികൾ കരകഴിഞ്ഞ് ഒഴുകുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു.

മേഖലയിൽ ദുരന്ത നിവാരണ സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പ്രളയബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അറിയിച്ചു. പ്രളയെത്തെ തുടർന്ന് കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിരവധി വാഹനങ്ങൾ മഴയിൽ ഒലിച്ചുപോയി.

ചെനാബ് നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റിയാസി ജില്ലയിലെ സലാൽ ഡാമിന്റെ ​ഗേറ്റുകൾ തുറന്നു. നദീതീരത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, ജമ്മുവിൽ ജൂലൈ 23 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

തോക്കുകളും വെടിയുണ്ടകളും കടത്താൻ ശ്രമിച്ച യുവതിയെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തു

കൊൽക്കത്ത: ബിഹാറിലെ മുൻഗറിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് തോക്കുകളും വെടിയുണ്ടകളും കടത്താൻ ശ്രമിച്ച യുവതിയെ സംസ്ഥാന സിഐഡി വിഭാഗം അറസ്റ്റ് ചെയ്തു. നോർത്ത് 24 പർഗാനാസ് സ്വദേശിനിയായ പൂജ ബിശ്വാസ് ആണ് വൻ ആയുധശേഖരവുമായി പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുരുക്കിലായത്. നൈഹാത്തിയിൽ നിന്നും ഹാബ്രയിലേക്ക് വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ സിഐഡി സംഘം തടഞ്ഞു നിർത്തുകയായിരുന്നു.

യുവതിയുടെ ബാഗിൽ നിന്ന് നിരവധി തോക്കുകൾ, 200 റൗണ്ട് വെടിയുണ്ടകൾ, 12 മാഗസിനുകൾ, 12,000 രൂപ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്ത. ബിഹാറിലെ ജമാൽപൂരിലേക്കുള്ള ഒരു ട്രെയിൻ ടിക്കറ്റും കൈവശമുണ്ടായിരുന്നു.

അനധികൃത ആയുധ നിർമ്മാണത്തിന് പേരുകേട്ട മുൻഗറിൽ നിന്ന് ശേഖരിച്ച ആയുധങ്ങൾ താൻ വാടകയ്ക്ക് താമസിക്കുന്ന ഹാബ്ര പ്രദേശത്ത് വില്പന ചെയ്യാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. ബിഹാറിൽ നിന്ന് ട്രെയിൻ മാർഗം നൈഹാത്തിയിൽ ഇറങ്ങി ലക്ഷ്യസ്ഥാനത്തേക്ക് പോകുംവഴിയാണ് ഇവർ പിടിയിലായത്.

മുൻപും മറ്റൊരു കേസിൽ ദത്തപുകുർ പോലീസിന്റെ പിടിയിലായിട്ടുള്ള പൂജയ്ക്ക് അന്തർസംസ്ഥാന ആയുധക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

വിഎസിന്‍റെ ഓര്‍മ്മക്കുറിപ്പും കള്ളന്‍ വിജയന്‍ നാടക നിരൂപണവും ഒരു ദിവസം പറ്റില്ല, ഒഴിവാക്കിയില്ലേല്‍ പെട്ടേനെ അതാണ് ദേശാഭിമാനി

തിരുവനന്തപുരം.വിഎസ് അച്യുതാനന്ദനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് ദേശാഭിമാനിയുടെ വാരാന്ത്യപതിപ്പിൽ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണം.സാങ്കേതിക കാരണങ്ങളാൽ പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന് ആണ് ദേശാഭിമാനിയുടെ വിശദീകരണം.കള്ളൻ വിജയൻ’ നാടക കഥാപാത്രത്തെക്കുറിച്ച് നിരൂപണം ഉണ്ടായിരുന്ന അതേ പതിപ്പിൽ ആണ് വിഎസിന്റെ ഓർമ്മക്കുറിപ്പും വരേണ്ടിയിരുന്നത്.രണ്ടും ഒരേ ലക്കക്കത്തിൽ വന്നാൽ തെറ്റായി വ്യാഖ്യാനിക്കപ്പെടും.ഈ കാരണത്താലാണ് വിഎസിന്റെ ഓർമ്മക്കുറിപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്

മറ്റന്നാളാണ് വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം . വിഎസിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്ന വാരാന്ത്യപതിപ്പാണ് സാങ്കേതിക കാരണങ്ങളാൽ ഒഴിവാക്കിയെന്ന് ദേശാഭിമാനി അറിയിച്ചത്. ദേശാഭിമാനിയുടെ മുന്നിലത്തെ പേജിൽ തന്നെ വാരാന്ത്യ പതിപ്പ് ഒഴിവാക്കുന്നത് അറിയിച്ചിട്ടുണ്ട്. ഇന്ന് പ്രസിദ്ധീകരിക്കേണ്ടിയിരുന്ന വാരാന്ത്യ പതിപ്പിൽ നാടകനടനായ തിരുവനന്തപുരം സ്വദേശിയുടെ ജീവിതത്തെ കുറിച്ച് എഴുതിയ കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ എന്നായിരുന്നു കുറിപ്പ്. തുടർച്ചയായി നാടകങ്ങളിൽ കള്ളൻ വേഷം ചെയ്ത വിജയൻ എന്ന വ്യക്തിയെ കുറിച്ചായിരുന്നു വിവരണം. മുഴങ്ങുന്നുണ്ട് ഇപ്പോഴും ആ കടലിരമ്പം എന്നായിരുന്നു വിഎസിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് . വിഎസിന്റെ ഓർമ്മക്കുറിപ്പ് കള്ളൻ വിജയന്റെ നാടക ജീവിതവും ഒരേ പതിപ്പിൽ വരുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന ആശങ്കയിലാണ് ദേശാഭിമാനി വാരാന്ത്യപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരുന്നത് . തുടർച്ചയായി ദേശാഭിമാനിയിൽ വരുന്ന വാർത്തകൾ പാർട്ടിയെ പ്രതികൂലമായിട്ടാണ് ബാധിക്കാറുള്ളത്. ഈ ഘട്ടത്തിൽ കൂടിയാകണം ഓർമ്മക്കുറിപ്പും നിരൂപണവും ഒരേ വാരാന്ത്യത്തിൽ വരണ്ട എന്ന് ദേശാഭിമാനി തീരുമാനിച്ചത് . നാളെ വിഎസിന്റെ ഓർമ്മക്കുറിപ്പും മറ്റന്നാൾ സ്പെഷ്യൽ പതിപ്പും പ്രസിദ്ധീകരിക്കുമെന്ന് ദേശാഭിമാനി അറിയിച്ചിട്ടുണ്ട് .

‘മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാര്‍ ആരാണ്? ആര്‍ക്കും എന്തും പറയാം അതുകൊണ്ട് മറുപടിയില്ല’; ജി സുകുമാരൻ നായര്‍

ചങ്ങനാശ്ശേരി : മുൻമന്ത്രി കെബി ഗണേഷ് കുമാറിനെതിരെ എൻഎൻഎസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണെന്ന് ജി സുകുമാരൻ നായർ ചോദിച്ചു.

ഗണേഷ് കുമാർ സർക്കാരിന്റെയോ എൻഎസ്‌എസിന്റെയോ ഭാഗമല്ല. പിന്നെ ആർക്കും എന്തും പറയാം അതുകൊണ്ട് മറുപടിയില്ലെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. മന്നം സമാധി തുറന്നിട്ടിട്ട് വീട്ടില്‍ പോയിരിക്കാൻ ആകില്ലെന്നും ആവശ്യപ്പെടുമ്പോള്‍ തുറന്നു കൊടുക്കാറുണ്ടെന്നും അദേഹം പറഞ്ഞു. ആവശ്യപ്പെടാത്തപ്പോള്‍ തുറന്നുകൊടുക്കാൻ ആകില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി അപമാനിച്ചെന്ന ജി സുകുമാരൻ നായരുടെ വാദത്തില്‍, വി ഡി സതീശന് പിന്തുണയുമായി കെ ബി ഗണേഷ്കുമാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജി സുകുമാരൻ നായർ മറുപ‍ടിയുമായെത്തിയത്. വി ഡി സതീശൻ എൻഎസ്‌എസിനെയോ ,ഏതെങ്കിലും സമുദായത്തെയോ ആക്ഷേപിക്കുന്നത് താൻ കണ്ടിട്ടില്ലെന്നായിരുന്നു കെ ബി ഗണേഷ്കുമാറിന്റെ പ്രതികരണം. വ്യക്തിപരമായി അറിയുന്ന ആള്‍ കൂടിയാണ് സതീശനെന്നും, ഇത്തരം വിമർശനം ശരിയല്ലെന്നും ഗണേഷ്കുമാർ പറഞ്ഞു.

സുകുമാരൻ നായരെ ലക്ഷ്യമിട്ട് രൂക്ഷവിമർശനവും ഗണഷ്കുമാർ നടത്തി. ഏകാധിപതികള്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും , അവർ തകർന്നുപോകുമെന്നുമാണ് പരാമർശം. മന്നത്ത് ആചാര്യൻ്റെ സമാധി മന്ദിരം എല്ലാവർക്കുമായി തുറന്നുനല്‍കണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. ഡയറക്ടർ ബോർഡില്‍ നിന്ന് പുറത്താക്കിയതില്‍ നീതി ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണ് മര്യാദയുള്ളവർ നീതി പുലർത്തുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

‘പൊതിച്ചോറ് കഴിച്ചവര്‍ അത് കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ പലരും സഭ കാണുമായിരുന്നില്ല’: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബാനറും കൊടിയും കെട്ടി പൊതിച്ചോറ് വിതരണം ചെയ്യാൻ പാടില്ലെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവനയില്‍ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ.

പൊതിച്ചോറ് കഴിച്ചവർ അത് കൊടുത്തവർക്ക് വോട്ട് ചെയ്തിരുന്നെങ്കില്‍ പലരും സഭ കാണുമായിരുന്നില്ലെന്നും പൊതിച്ചോറ് വിതരണത്തില്‍ രാഷ്ട്രീയം കാണേണ്ട കാര്യമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

കമ്യൂണിറ്റി കിച്ചനൊന്നും കേരളത്തില്‍ നടപ്പാവില്ലെന്നും കോവിഡ് കാലത്ത് തന്നെ അത് പൊളിഞ്ഞ് പാളീസായതാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ പ്രഖ്യാപനം. ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്നും കമ്മ്യൂണിറ്റി കിച്ചൻ എന്ന നിലയില്‍ ഭക്ഷണം നല്‍കാമെന്നും ഈ പദ്ധതി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആദ്യം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു

ഇതിന് പിന്നാലെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡൻറ് വി വസീഫ് ഉള്‍പ്പെടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് കെ സുരേന്ദ്രന്റെയും പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

“സർക്കാർ ആശുപത്രികളില്‍ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ എന്തിനാണ് പുതിയ സർക്കാർ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ല. ഇതില്‍ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ ബഹുമാനപ്പെട്ട കെ. മുരളീധരൻ ഉള്‍പ്പെടെ പലരും സഭ കാണുമായിരുന്നില്ല.

പിന്നെ ഭക്ഷണം കൊടുക്കുന്നവരുടെ ഐഡൻറ്റിറ്റി അറിയുന്നത് നല്ലതാണ്. കാരണം ഭക്ഷണം വൃത്തിയുള്ളതും കഴിച്ചതുമൂലം ഒരപകടവും വരാതിരിക്കാനും കൊടുക്കുന്നവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ. പിന്നെ കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തില്‍ നടപ്പാവില്ല. കോവിഡ് കാലത്തുതന്നെ അതു പൊളിഞ്ഞ് പാളീസായതാണ്. ഈ കാര്യത്തില്‍ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലത്- എന്നാണ് കുറിപ്പ്.

പ്രിയദര്‍ശിനി പദ്ധതി,സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധി പഠിക്കാനെത്തിയ വിദഗ്ദ സമിതിക്ക് മുന്‍പില്‍ പരാതിക്കെട്ടുമായി ബസുടമകള്‍

പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധി പഠിക്കാനെത്തിയ വിദഗ്ദ സമിതിക്ക് മുന്‍പില്‍ പരാതിക്കെ്ട്ടുമായി ബസുടമകള്‍. പീക്ക് ടൈമില്‍ പ്രിയദര്‍ശിനി സര്‍വീസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട ഉടമകള്‍ ബസ് ചാര്‍ജിലും വിദ്യാര്‍ഥി കണ്‍സഷനിലും വര്‍ധന ആവശ്യപ്പെട്ടു. ഡീസല്‍ സബ്‌സിഡിക്ക് പുറമെ റോഡ് നികുതി പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യങ്ങളും ഉടമകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.


പ്രിയദര്‍ശിനിയിലെ സൗജന്യ യാത്ര യഥാര്‍ഥത്തില്‍ സ്വകാര്യ ബസ് മേഖലയുടെ നട്ടെല്ല് തകര്‍ത്തു. പല ബസുകളും കട്ടപ്പുറത്ത് കയറിയതോടെയാണ് പ്രതിസന്ധി പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ സമിതിയെ നിയോഗിച്ചത്. മുന്‍ ഗതാഗത സെക്രട്ടറി കെ. പത്മകുമാര്‍ ചെയര്‍മാനായ സമിതി മൂന്ന് മേഖലകളായി തിരിച്ച് ബസുടമകളുടെ പരാതി കേള്‍ക്കും. എറണാകുളം കലക്ട്രേറ്റില്‍ നടന്ന ആദ്യ മേഖല യോഗത്തില്‍ മധ്യ കേരളത്തിലെ അ്ഞ്ച് ജില്ലകളില്‍ നിന്നുള്ള ബസുമടകള്‍ പങ്കെടുത്തു. പ്രിയദര്‍ശിനി സൗജന്യ സര്‍വീസ് നിയന്ത്രിക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. പീക്ക് ടൈമുകളില്‍ സൗജന്യ സര്‍വീസ് പൂര്‍ണമായും ഒഴിവാക്കണമെന്് ബസുടമകള്‍. അതല്ലെങ്കില്‍ സൗകാര്്യ ബസുകളിലും സൗജന്യ യാത്ര അനുവദിക്കണം. ആ തുക സര്‍ക്കാര്‍ നല്‍കണമെന്നുമാണ് ആവശ്യം. ബസുകളില്‍ ബയോമെട്രിക് മെഷീന്‍ സ്ഥാപിച്ചാല്‍ കൃത്യമായ കണക്ക് ലഭിക്കുമെന്നും സുതാര്യമായി ഇത് നടപ്പിലാക്കാനാകുമെന്നാണ് അവകാശവാദം.

കെഎസ്ആര്‍ടിസി ഗ്രാമവണ്ടികളുടെ സര്‍വീസ് സ്വകാര്യ ബസുകള്‍ തീരെയില്ലാത്ത ഉള്‍നാടന്‍ ഗ്രാമീണ റൂട്ടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് മറ്റൊരു ആവശ്യം. നിലവില്‍ പ്രഖ്യാപിച്ച അന്‍പത് ശതമാനം നികുതിയിളവുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്നും അരലക്ഷത്തോളം വരുന്ന റോഡ് ടാക്‌സ് പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യവും ബസുടമകള്‍ സമിതി അറിയിച്ചു. കെഎസ്ആര്‍ടിസി പുതിയ ബസ് വാങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കി സ്വകാര്യ ബസുകള്‍ പാട്ടത്തിനെടുത്ത് ഉപയോഗിക്കണമെന്ന നിര്‍ദേശം കൂടി കൂട്ടത്തിലുണ്ട്. 22ന് കോഴിക്കോടും പിന്നീട് തിരുവനന്തപുരത്തും അദാലത്തുകള്‍ സംഘടിപ്പിക്കും. പരാതികളും നിവേദനങ്ങളും ഉടമകള്‍ക്ക് ഓണ്‍ലൈനായും സമര്‍പ്പിക്കാം. 45 ദിവസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനാണ് സമിതിയുടെ തീരുമാനം.