27 C
Kollam
Thursday 15th October, 2026 | 08:04:05 AM
Home News Breaking News ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

തൃശൂർ: വലപ്പാട് ബീച്ചിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് വിജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

ഭാര്യ വിസ്മയ (30), നാലരവയസുകാരനായ മകൻ ദക്ഷിണ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം വിജേഷ് കഴുത്തുമുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

വിസ്മയയുടെ നിലവിളി കേട്ട് സഹോദരൻ വാതിൽ തള്ളിത്തുറന്നപ്പോഴാണ് യുവതിയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിസ്മയയെയും കുഞ്ഞിനെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here