Home Blog Page 374

തുടർച്ചയായ പൊലീസ് വീഴ്ച,ആഭ്യന്തര വകുപ്പിന് തലവേദന

തിരുവനന്തപുരം.തുടർച്ചയായ പൊലീസ് വീഴ്ചകൾ ആഭ്യന്തര വകുപ്പിന് തലവേദന ആകുന്നു. ഒരു വശത്ത് സമഗ്ര അഴിച്ചുപണിക്ക് ഒരുങ്ങുമ്പോൾ ആണ് പോലീസിന്റെ വൻ വീഴ്ചകൾ. ഇതിനെയെല്ലാം രാഷ്ട്രീയമായി പ്രതിരോധിക്കേണ്ട അവസ്ഥയിലേക്ക് കൂടി മന്ത്രി രമേശ് ചെന്നിത്തല എത്തി.

ഓപ്പറേഷൻ തൂഫാനിൽ തിളങ്ങുമ്പോൾ ആണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പോലീസ് വീഴ്ചകളിൽ കൂടി മറുപടി പറയേണ്ടി വരുന്നത്. രാഷ്ട്രീയമായ പ്രതിരോധവും ഉയർത്തേണ്ടി വരുന്നു. മെഡിക്കൽ വിദ്യാർഥി ആയിരുന്ന നിധിന്റെ മരണത്തിലെ പ്രതി ഡോ റാമിനെ പിടികൂടിയത് മാസങ്ങൾക്ക് ശേഷം. പിണറായി വിജയൻ സർക്കാർ ഏറെ പഴി കേട്ട വിഷയത്തിൽ സർക്കാർ മാറിയിട്ടും പോലീസിന് വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല.പിടികൂടിയ പ്രതിയെ കൃത്യമായ റിപ്പോർട്ട് അടക്കം തയാറാക്കാതെ വിട്ടയച്ചു. കൃത്യമായ അന്വേഷണം ഉറപ്പുനൽകി ആഭ്യന്തരമന്ത്രിയെ കണ്ടു ഇറങ്ങിയതിനു പിന്നാലെ ആ വീട്ടുകാർക്ക് കാണേണ്ടി വന്ന കാഴ്ച പോലീസിന്റെ വീഴ്ചയായിരുന്നു.

ലഹരിവേട്ടയ്ക്ക് ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് ഇറങ്ങുമ്പോഴാണ് അത് പിടികൂടേണ്ട ഡാൻസാഫ് സംഘം തന്നെ ലഹരി ഉപയോഗത്തിൽ പിടിയിലാകുന്നത്.

കൃത്യമായി ഇടപെട്ടിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്ന വയനാട്ടിലെ ആദിവാസി ബാലന്റെ കാര്യത്തിൽ പോലീസിന് സംഭവിച്ചത് കുറ്റകരമായ അനാസ്ഥ.

കഴിഞ്ഞ സർക്കാരിന് ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടിവന്നത് പോലീസ് നടപടികളിലും വീഴ്ചയിലും കൂടിയാണ്. നവ കേരള യാത്രയിൽ അടക്കം പോലീസ് ചെയ്തികൾക്ക് രാഷ്ട്രീയമായി കൂടി കനത്ത വില നൽകേണ്ടിവന്നു പിണറായി വിജയൻ സർക്കാരിന്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ അതീവ ജാഗ്രതയോടെയാണ് സർക്കാർ മുന്നോട്ടുപോകാൻ തീരുമാനിച്ചതെങ്കിലും പോലീസിലെ പലരും അത് ഉൾക്കൊണ്ട മട്ടില്ല. വ്യാപകമായ അഴിച്ചു പണിക്കു ഒരുങ്ങിയാൽ അത് നിയമ കുരുക്ക് കൂടി ഉണ്ടാകും എന്ന് കൊണ്ടാണ് ഘട്ടം ഘട്ടമായുള്ള അഴിച്ചു പണിക്ക് സർക്കാർ നീങ്ങുന്നത്.

സ്വർണ്ണക്കൊള്ള ,ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിനെതിരെ കുരുക്ക് മുറുക്കി എസ് ഐ ടി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിനെതിരെ കുരുക്ക് മുറുക്കി എസ് ഐ ടി.പ്രത്യേക എഫ് ഐ ആർ വേണ്ടെന്ന് തീരുമാനം. 2019 ലെ ദ്വാരപാലക കേസിൽ പി എസ് പ്രശാന്തും , ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതിയാക്കും. തനിക്ക് എതിരെ നടക്കുന്നത് രാഷ്‌ട്രീയ നീക്കമെന്ന നിലപാടിൽ പി എസ് പ്രശാന്ത്. ബിഗ് ടി വി ബിഗ് ബ്രേക്കിംഗ്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അറസ്റ്റ് ഉണ്ടാകാൻ പോകുന്നത് .ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ അറസ്റ്റ് അനിവാര്യമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് എസ് ഐ ടി നീക്കം. 2019 ൽ സ്വർണ്ണം പൂശിയെന്ന് അറിവുണ്ടായിരുന്ന ഭാഗം 2025 ൽ വീണ്ടും സ്വർണ്ണം പൂശാൻ കൊടുത്തുവിട്ടതിൽ കൃത്യമായ ഉത്തരം നൽകാൻ പി എസ് പ്രശാന്തിന് കഴിഞ്ഞിട്ടില്ല. സ്മാർട്ട് ക്രിയേഷൻ വഴി ഉണ്ണികൃഷൻ പോറ്റിയുടെ കൈയ്യിൽ ദ്വാരപാലക ശിൽപങ്ങൾ കൊടുത്തു വിട്ടതിൽ ക്രിമിനൽ ഗൂഡാലോചന നടന്നുവെന്ന നിഗമനത്തിലാണ് എസ് ഐ ടി ഉള്ളത്.
ഹൈക്കോടതി നിയമിച്ച സ്പെഷ്യൻ ഓഫീസർ അറിയാതെ ദ്വാരക പാല ശിൽപങ്ങൾ കൊടുത്തുവിടാൻ ദേവസ്വം ബോർഡ് തീരുമാനം എടുത്തത് മുൻപ് നടന്ന സ്വർണ്ണക്കൊള്ള മറയ്ക്കാൻ ആയിരുന്നുവെന്നും എസ് ഐ ടി വിലയിരുത്തുന്നു. 2019 ദ്വാരപാലക ശിൽപ കേസിൽ തന്നെ പ്രശാന്തിനെയും 2 ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതിയാക്കും. പ്രത്യേക എഫ് ഐ ആർ ഇതിനായി ഇടേണ്ടതില്ലന്നെ നിയമോപദേശം എസ് ഐ ടിയ്ക് ലഭിച്ചു. പ്രതിയാക്കിയ സാഹചര്യത്തിൽ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്യാമെന്നും എസ് ഐ ടി പറയുന്നു. എന്നാൽ രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമാണ് SIT നടപടികളന്നാണ് പി എസ് പ്രശാന്തിൻ്റെ വാദം.

കള്ളന്‍ വിജയന്‍ ലേഖന വിവാദം, ചുമതലയില്‍നിന്നും കെ ആര്‍ അജയനെ നീക്കി, ന്യൂസ് എഡിറ്ററുടെ മുറി പൂട്ടി

തിരുവനന്തപുരം.കള്ളന്‍ വിജയന്‍ ലേഖന വിവാദം, ചുമതലയില്‍നിന്നും കെ ആര്‍ അജയനെ നീക്കി. ന്യൂസ് എഡിറ്ററുടെ മുറി പൂട്ടി. സിപിഐഎം മുഖപത്രമായ ദേശാഭിമാനിയിൽ അസാധാരണ നടപടി. വാരാന്തപ്പതിപ്പ് ചുമതല വഹിച്ചിരുന്ന ന്യൂസ് എഡിറ്ററുടെ മുറിയാണ് പൂട്ടിയത് ചുമതല വഹിച്ചിരുന്ന കെആര്‍ അജയനെ മാറ്റിയിട്ടുമുണ്ട്. വിശദീകരണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് നടപടി. കൂടുതല്‍ നടപടി വരും… ഇന്നലെ ജോലിക്ക് എത്തിയപ്പോഴാണ് മുറി പൂട്ടി കിടക്കുന്നത് കണ്ടത്.

താക്കോൽ ചോദിച്ചിട്ടും ലഭിച്ചില്ല. കമ്പ്യൂട്ടർ അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് മുറി പൂട്ടിയിട്ടിരിക്കുന്നതെന്ന് വിശദീകരണം

ട്രെയിൻ യാത്രക്കാരി ടി ടി ഇ യേ മർദിച്ച സംഭവം,ടി ടി ഇയേ അനുകൂലിച് ട്രെയിൻ യാത്രക്കാർ

പാലക്കാട്‌. ട്രെയിൻ യാത്രക്കാരി ടി ടി ഇ യേ മർദിച്ച സംഭവം.ടി ടി ഇയേ അനുകൂലിച് ട്രെയിൻ യാത്രക്കാർ. അപമാര്യാദയായി പെരുമാറി എന്ന് കാട്ടി യുവതി പരാതി നൽകിയതിയതിന് പിന്നാലേയാണ് യാത്രക്കാർ തന്നെ രംഗത്തെത്തിയത്

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ടി ടി എ മർദ്ദിച്ചത്

പാലക്കാട്‌ ഡിവിഷൻ tte സുജിത്തിനാണ് പരുകേറ്റത്

ജിയോണ ജയിംസിനെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച വിവാദ നടപടി പുനഃപരിശോധിക്കില്ലെന്ന് സർക്കാർ

തിരുവനന്തപുരം. മുൻ എസ്എഫ്ഐ നേതാവ് ജിയോണ ജയിംസിനെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച വിവാദ നടപടി പുനഃപരിശോധിക്കില്ലെന്ന് സർക്കാർ. ജിയോണയുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വിഡി സതീശനെ നേരിട്ട് കണ്ട് പരാതി നൽകിയെങ്കിലും, മന്ത്രിസഭാ തീരുമാനം മാറ്റാനാകില്ലെന്ന കർശന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു. കെഎസ്‌യു നേതാക്കളുടെ ആരോപണങ്ങളും തെളിവുകളും കേട്ട ശേഷമാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫ് സർക്കാർ അടുത്തിടെ പുറത്തിറക്കിയ ഗവൺമെന്റ് പ്ലീഡർമാരുടെ പട്ടികയിൽ എസ്എഫ്ഐ, ആർഎസ്എസ് പശ്ചാത്തലമുള്ളവർ ഉൾപ്പെട്ടതാണ് ഭരണപക്ഷ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ പത്തു വർഷമായി തെരുവിൽ യുഡിഎഫിനായി പോരാടിയ പ്രവർത്തകരുടെ വികാരം മാനിക്കാതെയാണ് ഇത്തരം നിയമനങ്ങൾ നടത്തുന്നതെന്നായിരുന്നു അലോഷ്യസ് സേവ്യറിന്റെ പ്രധാന വിമർശനം.

ജിയോണ ജയിംസിന്റെ സജീവ ഇടതുപക്ഷ രാഷ്ട്രീയ ബന്ധവും എസ്എഫ്ഐ പ്രവർത്തനങ്ങളും വ്യക്തമാക്കുന്ന രേഖകളും തെളിവുകളും കെഎസ്യു നേതൃത്വം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. മുൻ എൽഡിഎഫ് ഭരണകാലത്ത് സർക്കാർ അഭിഭാഷകർക്കൊപ്പം പ്രവർത്തിച്ച ജിയോണ, കെ.എസ്.യു പ്രവർത്തകർക്കെതിരായ കേസുകളിൽ എതിർഭാഗത്ത് ഹാജരായിട്ടുണ്ടെന്നും കെഎസ്യു ആരോപിക്കുന്നു. ഗവൺമെന്റ് പ്ലീഡറായി ചുമതലയേൽക്കാൻ എത്തിയപ്പോഴും സിപിഎം പ്രവർത്തകർ ഒപ്പമുണ്ടായിരുന്നുവെന്ന രൂക്ഷമായ ആരോപണവും സംഘടന ഉന്നയിച്ചു.അലോഷ്യസ് സേവ്യർ നൽകിയ പരാതി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇടപെട്ട് പരിഗണിച്ചതോടെയാണ് വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങിയത്. എന്നാൽ ജിയോണയുടെ നിയമനം റദ്ദാക്കാനാകില്ലെന്നും, കെപിസിസി പോഷക സംഘടനയായ ലോയേഴ്‌സ് കോൺഗ്രസിന്റെ ശുപാർശ പരിഗണിച്ചാണ് ഈ നിയമനം തയാറാക്കിയതെന്നും അതിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

മുഖ്യമന്ത്രി നിലപാടിൽ ഉറച്ചുനിന്നതോടെ വിഷയം അദ്ദേഹത്തിന്റെ വിവേചനത്തിന് വിട്ട് വിവാദങ്ങൾ അവസാനിപ്പിക്കാനാണ് കെഎസ്‍യു സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. എന്നാൽ സർക്കാർ തങ്ങളുടെ വികാരങ്ങളെ ലഘൂകരിച്ചു കാണുന്നതിൽ സംഘടനയ്ക്കുള്ളിൽ തന്നെ ആശയഭിന്നയുണ്ട്. പാർട്ടി നേതൃത്വവും പരസ്യ പ്രസ്താവന വിലക്കുമായി രംഗതെത്തിയതോടെ ഇനിയെന്ത് എന്നത് ഒരു ചോദ്യമാണെങ്കിലും നിലവിൽ മറ്റു മാർഗങ്ങളൊന്നും തന്നെ കെഎസ്‍യു നേതൃത്വത്തിനു മുന്നിലില്ല. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നടപടികളോട് വിയോജിപ്പു പ്രകടിപ്പിച്ച് സംഘടനക്കകത്തു നിന്നുതന്നെ സ്വരം ഉയർന്നതും ഇതിനോടു ചേർത്തുവായിക്കണം.

ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷമുള്ള നാടകീയ സംഭവങ്ങളിലും കൂട്ടത്തല്ലിലും അർജന്റീനയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ

ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷമുള്ള നാടകീയ സംഭവങ്ങളിലും കൂട്ടത്തല്ലിലും അർജന്റീനയ്‌ക്കെതിരെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിന് ശേഷമുണ്ടായ സംഘർഷങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഫിഫയുടെ അച്ചടക്ക സമിതി ഒരു പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്.

സംഭവത്തിൽ കുറ്റക്കാരായി കണ്ടെത്തുന്ന കളിക്കാർക്കോ പരിശീലകർക്കോ വിലക്ക് നേരിടേണ്ടി വന്നേക്കാം. കൂടാതെ അർജന്റീന ഫുട്ബോൾ അസോസിയേഷന് പിഴ ചുമത്താനും സാധ്യതയുണ്ട്.


ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ സ്പെയിനോട് 1-0 എന്ന സ്കോറിന് പരാജയപ്പെട്ടതിന് പിന്നാലെ സ്പാനിഷ് താരങ്ങൾ വിജയാഘോഷം നടത്തുന്നതിനിടയിലാണ് അർജന്റീനൻ താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുകളും തമ്മിൽ സംഘർഷമുണ്ടായത്.


നഹുവൽ മോളിന, ലിയാൻഡ്രോ പെരെഡെസ്, തിയാഗോ അൽമാഡ, അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാല എന്നിവരാണ് സംഭവത്തിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്.


സ്പാനിഷ് താരം എറിക് ഗാർഷ്യയെ തൊണ്ടയിൽ പിടിച്ച് തള്ളിയ ലിയാൻഡ്രോ പെരെഡെസിന് മത്സരത്തിനിടയിൽ റഫറി സ്ലാവ്കോ വിൻസിച്ച് ചുവപ്പ് കാർഡ് നൽകിയതായി ഫിഫ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, പിന്നീട് അത് പിൻവലിച്ചിരുന്നു.


ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വിജയം നേടിയതിന് ശേഷം അർജന്റീനൻ താരങ്ങൾ ഫോക്ലാൻഡ് ദ്വീപുകളുടെ അവകാശവാദവുമായി ബന്ധപ്പെട്ട ബാനർ ഉയർത്തിയത് വലിയ വിവാദമായിരുന്നു.

ഇതിന് പിന്നാലെയാണ് ഫിഫ ഇപ്പോൾ പുതിയ അച്ചടക്ക നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഫിഫയുടെ അച്ചടക്കച്ചട്ടത്തിലെ ആർട്ടിക്കിൾ 13 അനുസരിച്ചാണ് മോശമായ പെരുമാറ്റത്തിനും ഫെയർ പ്ലേ തത്വങ്ങളുടെ ലംഘനത്തിനും നടപടിയെടുക്കുന്നത്.

‘കള്ളൻ വിജയൻ’ തലക്കെട്ട്: ദേശാഭിമാനി ഒഴിവാക്കിയ ലേഖനം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച് ടി.സി. രാജേഷ്

തിരുവനന്തപുരം: ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിന്റെ പേരിൽ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ടുകളുണ്ടായ ലേഖനം, അതിന്റെ രചയിതാവായ മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ചു.
തലക്കെട്ട് നൽകിയതിലെ ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് ലേഖനം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചതെന്ന് രാജേഷ് കുറിച്ചു. അതേസമയം, ഇത്തരമൊരു ലേഖനം ഉണ്ടായിരുന്നില്ലെന്നായിരുന്നു സി.പി.എം നേതാവ് എം. സ്വരാജ് ഉൾപ്പെടെയുള്ളവരുടെ പ്രതികരണം.
വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രത്യേക ഓർമ്മക്കുറിപ്പുകളോടെ തയ്യാറാക്കിയ ജൂലൈ 19-ലെ ദേശാഭിമാനി വാരാന്തപ്പതിപ്പാണ് അവസാന നിമിഷം വിതരണം ചെയ്യാതെ തടഞ്ഞുവെച്ചതെന്നാണ് റിപ്പോർട്ടുകൾ. ഒന്നാം പേജിൽ വി.എസ്. അനുസ്മരണവും പിൻപേജിൽ വലിയ അക്ഷരത്തിൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടും ഒരുമിച്ച് വരുന്നത് രാഷ്ട്രീയ എതിരാളികൾക്കും സമൂഹമാധ്യമ ട്രോളുകൾക്കും തെറ്റായ പ്രചാരണത്തിന് ഇടയാക്കുമെന്ന ആശങ്കയെ തുടർന്നാണ് ലേഖനം ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
തുടർന്ന്, ജൂലൈ 20-ലെ പതിപ്പ് പ്രസിദ്ധീകരിച്ചപ്പോൾ വിവാദമായ ലേഖനം പൂർണമായും ഒഴിവാക്കി.

വി.എസ്.എസ്.സി, KSRTC-സ്വിഫ്റ്റ് എന്നിവയിൽ ഉൾപ്പെടെ ഒട്ടനവധി തൊഴിലവസരങ്ങൾ

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം വി.എസ്.എസ്.സി, കൽപ്പാക്കം ആറ്റോമിക് സെന്റർ, നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവിടങ്ങളിലായി 9371 പേർക്കാണ് അവസരം.

Also Read: വയറിലെ ഫാറ്റ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

ഇതിൽ തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ 460 ഒഴിവിലേക്ക് ജൂലായ് 25-ന് വാക് -ഇൻ മുഖേന തിരഞ്ഞെടുപ്പ് നടക്കും. കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റിൽ 700 ഡ്രൈവർ കം കണ്ടക്ടർമാരുടെ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽ വിജ്ഞാപനം.

നാഷണൽ ഇൻഷുറൻസിൽ അസിസ്റ്റന്റുമാരുടെ 500 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിൽ 35 ഒഴിവ് കേരളത്തിലാണ്.

റെയിൽവേയിൽ സെക്ഷൻ കൺട്രോളർ, ആർമിയിൽ നഴ്‌സ് തുടങ്ങിയ ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം.

വയറിലെ ഫാറ്റ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഭക്ഷണക്രമവും ചില പാനീയങ്ങളും പ്രധാന പങ്ക് വഹിക്കുന്നു. ഔഷധ​ഗുണങ്ങളുള്ള ചില പാനീയങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

ജീരക വെള്ളം ശരീരത്തിലെ അധിക കൊഴുപ്പ് എളുപ്പം കുറയ്ക്കുന്നു

തൈമോക്വിനോൺ, ലിമോണീൻ തുടങ്ങിയ സജീവ ഘടകങ്ങൾ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ 1-2 ടീസ്പൂൺ ജീരകം രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുക. ശേഷം രാവിലെ ഈ വെള്ളം കുടിക്കുക. ശരീരത്തിലെ വീക്കം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കുന്നതിന് ഇത് സഹായകമാണ്.

Also Read: മാനസികാസ്വാസ്ഥത്തിന് ചികിത്സിക്കാൻ കൊണ്ടുപോയതിലെ പക കൊലയിലേക്ക് നയിച്ചു; പാളയം കൊലപാതകത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ

വിശപ്പ് കുറയ്ക്കാനും വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും സഹായിക്കുന്നു

വിശപ്പ് കുറയ്ക്കാനും വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും സഹായിക്കുന്നതിലൂടെ ഉലുവ വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ലയിക്കുന്ന നാരുകൾ കൂടുതൽ നേരം വയറു നിറഞ്ഞതായി അനുഭവപ്പെടാനും കുറഞ്ഞ അളവിൽ മാത്രം കലോറി കഴിക്കാനും സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ അയമോദകം മിതമായ രീതിയിൽ സഹായിക്കുന്നു

ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും മെറ്റബോളിക് നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ അയമോദകം (carom seeds) മിതമായ രീതിയിൽ സഹായിക്കുന്നു. വയറുവീർക്കൽ കുറയ്ക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ ശേഷി മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ അയമോദകം രാത്രി മുഴുവൻ കുതിർത്തുവച്ച്, പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ആ വെള്ളം അരിച്ചെടുത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ശരീരഭാരം കുറയ്ക്കാനും കറുവപ്പട്ട വെള്ളം സഹായിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ശരീരഭാരം കുറയ്ക്കാനും കറുവപ്പട്ട വെള്ളം സഹായിക്കുന്നു. ദിവസവും വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറെ നല്ലത്. കറുവപ്പട്ട സപ്ലിമെന്റേഷൻ ശരീരഭാരവും ബിഎംഐയും (BMI) ഗണ്യമായി കുറയ്ക്കുന്നു; ദിവസവും 3 ഗ്രാമോ അതിൽ കൂടുതലോ അളവിൽ ഉപയോഗിക്കുമ്പോഴാണ് ഏറ്റവും മികച്ച ഫലം ലഭിക്കുന്നത്.

മഞ്ഞൾ വെള്ളം ബ്ലഡ് ഷു​ഗർ നിയന്ത്രിക്കാനും ഫാറ്റ് കുറയ്ക്കാനും സഹായകമാണ്

മഞ്ഞളും അതിലെ പ്രധാന ഘടകമായ കുർക്കുമിനും ശരീരത്തിലെ വീക്കം കുറയ്ക്കുകയും മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണക്രമീകരണത്തിനും വ്യായാമത്തിനുമൊപ്പം സാന്ദ്രീകൃത കുർക്കുമിൻ സപ്ലിമെന്റുകൾ കഴിക്കുന്നത് 8 മുതൽ 12 ആഴ്ചകൾക്കുള്ളിൽ ശരാശരി 0.5 മുതൽ 1 കിലോഗ്രാം വരെ ഭാരം കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

പെരുംജീരക വെള്ളം ശരീരത്തിൽ അധിക കൊഴുപ്പ് എളുപ്പം കുറയ്ക്കുന്നു

ദഹനം മെച്ചപ്പെടുത്തുക, വിശപ്പ് നിയന്ത്രിക്കുക, വയർ വീർക്കുന്ന അവസ്ഥ കുറയ്ക്കുക എന്നിവയിലൂടെ പെരുംജീരകം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 1-2 ടീസ്പൂൺ പെരുംജീരകം ഒരു ലിറ്റർ വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്തുവച്ച് ദിവസം മുഴുവനായി കുടിക്കാവുന്നതാണ്. അല്ലെങ്കിൽ ഭക്ഷണം കഴിച്ചതിനുശേഷം അര ടീസ്പൂൺ വറുത്ത പെരുംജീരകം ചവച്ചുകഴിക്കുന്നത് ഇടയ്ക്കിടെയുള്ള ലഘുഭക്ഷണം ഒഴിവാക്കാൻ സഹായിക്കും.

ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

മെറ്റബോളിസം വർദ്ധിപ്പിക്കുകയും, കൂടുതൽ കലോറി എരിച്ചുകളയാൻ സഹായിക്കുകയും, വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലെ സജീവ ഘടകങ്ങളായ ജിഞ്ചറോളുകളും ഷോഗോളുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും ശരീരത്തിലെ വീക്കം (inflammation) കുറയ്ക്കുന്നതിനും സഹായിക്കുന്നു.

മാനസികാസ്വാസ്ഥത്തിന് ചികിത്സിക്കാൻ കൊണ്ടുപോയതിലെ പക കൊലയിലേക്ക് നയിച്ചു; പാളയം കൊലപാതകത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പാളയം കൊലപാതകത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ളത്. 22 കാരനാണ് പിടിയിലായത്. മാനസികാസ്വാസ്ഥത്തിന് ചികിത്സിക്കാൻ കൊണ്ടുപോയതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.

Also Read: ‘ഓൺലൈൻ’ ഇല്ല, ഇന്ന് മുതൽ ‘ഓഫ്‌ലൈൻ’, ഊബർ, ഓല, റാപ്പിഡോ സർവീസുകളെ ബാധിച്ചേക്കും, സംസ്ഥാനത്ത് ഓൺലൈൻ ടാക്സി പണിമുടക്ക്

അതേസമയം, കസ്റ്റഡിയിൽ ഉള്ള യുവാവ് ബിജുവിന്റെ സംസ്കാര ചടങ്ങിലും പങ്കെടുത്തിരുന്നു. കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു ആദ്യ ദിവസമാണ് പ്രതി പിടിയിലാവുന്നത്. യുവാവിന്റെ കയ്യിൽ മുറിപ്പാടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ബിജുവും ബന്ധുക്കളും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സിക്കാൻ കൊണ്ടുപോയിരുന്നു. ബലമായി കൊണ്ടുപോയതിലെ പകയാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്.

കൊല്ലപ്പെട്ട ബിജുവിന്‍റെ ശരീരത്തിൽ 45 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കഴുത്തിന്‍റെ മുൻപിലും പിൻഭാഗത്തും 18 കുത്തുകളുണ്ട്. കിച്ചൺ നൈഫ് ഉപയോഗിച്ചാവാം കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെയാണ് കോഴിക്കോട് പാളയത്തെ ഒറ്റമുറി വീട്ടിൽ ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.