26.9 C
Kollam
Friday 4th September, 2026 | 11:31:28 PM
Home News Breaking News ‘ഓൺലൈൻ’ ഇല്ല, ഇന്ന് മുതൽ ‘ഓഫ്‌ലൈൻ’, ഊബർ, ഓല, റാപ്പിഡോ സർവീസുകളെ ബാധിച്ചേക്കും, സംസ്ഥാനത്ത് ഓൺലൈൻ...

‘ഓൺലൈൻ’ ഇല്ല, ഇന്ന് മുതൽ ‘ഓഫ്‌ലൈൻ’, ഊബർ, ഓല, റാപ്പിഡോ സർവീസുകളെ ബാധിച്ചേക്കും, സംസ്ഥാനത്ത് ഓൺലൈൻ ടാക്സി പണിമുടക്ക്

തിരുവനന്തപുരം: നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കൽ അടക്കം ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന്. പണിമുടക്കിന്റെ ഭാഗമായി ഊബർ, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടാക്‌സികൾ ഓഫ്‌ലൈൻ ആകുമെന്നാണ് പ്രഖ്യാപനം.

Also Read: ക്രമക്കേടാരോപണം വ്യാപകം, പി എസ് സിയുടെ കൂടുതൽ പരീക്ഷകളിലേക്ക് അന്വേഷണം, ഒരു പരീക്ഷയുടെ കൂടി വിവരങ്ങൾ തേടി

ന്യായമായ നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കൽ തുടങ്ങി 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മുമ്പ് പ്രതിഷേധിച്ചപ്പോൾ പരിഹാരമെന്ന നിലയിൽ വർധിപ്പിച്ച തുക കമ്പനികൾ പിൻവലിച്ചതോടെയാണ് സമരത്തിനിറങ്ങിയത്. രേഖാമൂലം ഉറപ്പ് വേണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. രാവിലെ കാറുകൾ കൂട്ടത്തോടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഓഫ്‌ലൈൻ ആക്കിയാണ് പ്രതിഷേധിക്കുക. ഇതോടെ ഓൺലൈൻ ക്യാബുകളെ ആശ്രയിക്കുന്ന നിരവധി പേർ പ്രതിസന്ധിയിലാകും.