26.9 C
Kollam
Saturday 5th September, 2026 | 12:41:31 AM
Home News Breaking News രക്ഷാപ്രവർത്തന കേസിൻ്റെ അന്വേഷണ അട്ടിമറിയിൽ വിശദീകരണം നൽകാതെ എഡിജിപി എം ആർ അജിത് കുമാർ

രക്ഷാപ്രവർത്തന കേസിൻ്റെ അന്വേഷണ അട്ടിമറിയിൽ വിശദീകരണം നൽകാതെ എഡിജിപി എം ആർ അജിത് കുമാർ

തിരുവനന്തപുരം. ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തന കേസിൻ്റെ അന്വേഷണ അട്ടിമറിയിൽ വിശദീകരണം നൽകാതെ എഡിജിപി എം ആർ അജിത് കുമാർ. വിശദീകരണം ആവശ്യപ്പെട്ട് അഞ്ചു ദിവസം കഴിഞ്ഞിട്ടും ഡിജിപി റവാഡാ ചന്ദ്രശേഖറിന് അജിത് കുമാർ മറുപടി നൽകിയിട്ടില്ല. വൈകാതെ മറുപടി നൽകാമെന്നാണ് അജിത് കുമാർ വ്യക്തമാക്കിയിരുന്നത്.

അജിത് കുമാറിൻ്റെ മറുപടി ലഭിച്ചശേഷം തുടർനടപടിയിലേക്ക് കടക്കാനാണ് ഡിജിപിയുടെ തീരുമാനം. എസ് ഐ ടി സമർപ്പിച്ച റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്കാണ് കൈമാറുക. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാൻ ആണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.