തിരുവനന്തപുരം : ക്രമക്കേടാരോപണം ഉയർന്ന സാഹചര്യത്തിൽ പി എസ് സിയുടെ കൂടുതൽ പരീക്ഷകളിലേക്ക് അന്വേഷണം നടത്താൻ തീരുമാനം. ഒരു പരീക്ഷയുടെ കൂടി വിവരങ്ങൾ ക്രൈംബ്രാഞ്ച് എസ് ഐ ടി സംഘം പി എസ് സിയോട് തേടി. പിന്നോക്കവികസന കോർപ്പറേഷൻ പ്രോജക്ട് അസിസ്റ്റ് നിയമത്തിന്റെ വിവരങ്ങളാണ് തേടിയത്. ഈ നിയമനത്തിൽ പരാതികൾ വ്യാപകമായി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
Also Read: സമര സൂര്യൻ വിട പറഞ്ഞിട്ട് ഒരാണ്ട്, വിഎസിന്‍റെ ഒന്നാം ചരമവാർഷികം ഇന്ന്, വിപുലമായ ആചരണം
നേരത്തെ ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ക്രമക്കേടാരോപണം ഉയർന്നത്. ആസൂത്രണ ബോർഡിലെ ‘ചീഫ് (ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ)’ തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ ഒൻപത് ലക്ഷത്തോളം രൂപ വാർഷിക ശമ്പളം വരുന്ന തസ്തികയിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥിയുടെ പരീക്ഷയിലെ പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്തിയിരുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു.
































