26.9 C
Kollam
Friday 4th September, 2026 | 11:35:17 PM
Home News Breaking News ‘കള്ളൻ വിജയൻ’ തലക്കെട്ട്: ദേശാഭിമാനി ഒഴിവാക്കിയ ലേഖനം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച് ടി.സി. രാജേഷ്

‘കള്ളൻ വിജയൻ’ തലക്കെട്ട്: ദേശാഭിമാനി ഒഴിവാക്കിയ ലേഖനം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച് ടി.സി. രാജേഷ്

തിരുവനന്തപുരം: ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിന്റെ പേരിൽ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ടുകളുണ്ടായ ലേഖനം, അതിന്റെ രചയിതാവായ മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ചു.
തലക്കെട്ട് നൽകിയതിലെ ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് ലേഖനം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചതെന്ന് രാജേഷ് കുറിച്ചു. അതേസമയം, ഇത്തരമൊരു ലേഖനം ഉണ്ടായിരുന്നില്ലെന്നായിരുന്നു സി.പി.എം നേതാവ് എം. സ്വരാജ് ഉൾപ്പെടെയുള്ളവരുടെ പ്രതികരണം.
വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രത്യേക ഓർമ്മക്കുറിപ്പുകളോടെ തയ്യാറാക്കിയ ജൂലൈ 19-ലെ ദേശാഭിമാനി വാരാന്തപ്പതിപ്പാണ് അവസാന നിമിഷം വിതരണം ചെയ്യാതെ തടഞ്ഞുവെച്ചതെന്നാണ് റിപ്പോർട്ടുകൾ. ഒന്നാം പേജിൽ വി.എസ്. അനുസ്മരണവും പിൻപേജിൽ വലിയ അക്ഷരത്തിൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടും ഒരുമിച്ച് വരുന്നത് രാഷ്ട്രീയ എതിരാളികൾക്കും സമൂഹമാധ്യമ ട്രോളുകൾക്കും തെറ്റായ പ്രചാരണത്തിന് ഇടയാക്കുമെന്ന ആശങ്കയെ തുടർന്നാണ് ലേഖനം ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
തുടർന്ന്, ജൂലൈ 20-ലെ പതിപ്പ് പ്രസിദ്ധീകരിച്ചപ്പോൾ വിവാദമായ ലേഖനം പൂർണമായും ഒഴിവാക്കി.