Home Blog Page 354

വിഷം കഴിച്ചെത്തിയ രോഗിയുടെ വയറുകഴുകാന്‍ കുപ്പിവെള്ളം ഉപയോഗിച്ച ഡോക്ടര്‍ക്കെതിരെ നടപടി

വിഷം കഴിച്ചെത്തിയ രോഗിയുടെ വയറുകഴുകാന്‍ കുപ്പിവെള്ളം ഉപയോഗിച്ച ഡോക്ടര്‍ക്കെതിരെ നടപടി. എലിവിഷം കഴിച്ച യുവാവിനെ ചികിത്സിക്കുന്നതിനിടെ വയര്‍ കഴുകുന്ന പമ്പിംഗ് പ്രക്രിയയ്ക്കായി കുപ്പിയിലുള്ള കുടിവെള്ളം ഉപയോഗിച്ചുവെന്നാരോപിച്ച് ഡിന്‍ഡോറി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

അടിയന്തര ഘട്ടങ്ങളില്‍ തൊണ്ടയിലൂടെ ഒരു ട്യൂബ് ആമാശയത്തിലേക്ക് കടത്തി വെള്ളം ഉപയോഗിച്ച് മാലിന്യങ്ങള്‍ കഴുകി കളയുന്ന രീതിയാണ് ഗ്യാസ്ട്രിക് ലാവേജ് അഥവാ ‘സ്റ്റൊമക് പമ്പിങ്’. അണുവിമുക്തമാക്കിയ വെള്ളമോ ഉപ്പുവെള്ളമോ ആണ് സാധാരണയായി ഈ പ്രക്രിയയ്ക്ക് ഉപയോഗിക്കേണ്ടത്. എന്നാല്‍ ഡിന്‍ഡോറി ആശുപത്രിയിലെ ഡോക്ടര്‍ ഇതിനായി കുപ്പിവെള്ളമാണ് ഉപയോഗിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദമായത്.

ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. മനോജ് പാണ്ഡെ പറഞ്ഞു. എലിവിഷം കഴിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് സത്യം യാദവ് (18) എന്ന യുവാവിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ഡോക്ടര്‍ യുവാവിന്റെ കുടുംബാംഗങ്ങളോട് ഒരു കുപ്പി മിനറല്‍ വാട്ടര്‍ വാങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗ്യാസ്ട്രിക് ലാവേജിന് ഉപയോഗിക്കുന്ന ലായനി ആശുപത്രിയില്‍ തന്നെയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കുപ്പിവെള്ളം എത്തിയതോടെ അതുപയോഗിച്ച് സ്റ്റൊമക് പമ്പിങ് നടത്താന്‍ നഴ്സിനോട് ആവശ്യപ്പെട്ടതായും നഴ്‌സ് വിസമ്മതിച്ചതോടെ ഡോക്ടര്‍ തന്നെ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

കരുനാഗപ്പള്ളി താലൂക്ക് ഹെഡ്കാർട്സ് ആശുപത്രിയിൽ സി റ്റി സ്കാൻ,അൾട്രാ സൗണ്ട് സ്കാനിങ് ഉടൻ നടപ്പാക്കുംമന്ത്രി കെ മുരളീധരൻ

കരുനാഗപ്പള്ളി. താലൂക്ക് ഹെഡ് കോട്ടേഴ്സ് ആശുപത്രിയിൽ നൂറു ദിന സർക്കാർ പരിപാടിയിൽ ഉൾപ്പെടുത്തി അൾട്രാ സൗണ്ട് സ്കാനിങ് സംവിധാനവും സി റ്റി സ്കാൻ സംവിധാനവും നടപ്പിലാക്കുമെന്ന് ആരോഗ്യകുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു കരുനാഗപ്പള്ളി താലൂക്ക് ഹെഡ് കോട്ടേഴ്സ് ആശുപത്രിയുടെ വിവിധ വികസന പദ്ധതികളുടെ അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് സ്ഥാപിക്കുന്നതിനുള്ള ഫീസിബിലിറ്റി പരിശോധിക്കുന്നതിന് നിർദ്ദേശിച്ചു.

കാൻസർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി കീമോതെറാപ്പിയിൽ പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരെയും നഴ്സുമാരെയും നിയോഗിക്കുന്നതിന് ആവശ്യമായ പ്രൊപ്പോസൽ സമർപ്പിക്കുന്നതിനും മന്ത്രി നിർദേശിച്ചു. പുതിയ 9 നില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. ആറുമാസത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാക്കണമെന്നും മന്ത്രി കരാർ കമ്പനിയായ കെഎസ്ഇബി സിവിൽ വിഭാഗത്തോട് നിർദ്ദേശിച്ചു.കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള റോയൽറ്റി, സെനറേജ് ചാർജും ഒഴിവാക്കുന്നതിന് ജൂലൈ 30 ആം തീയതി റവന്യൂ മന്ത്രിയുമായി പ്രത്യേക ചർച്ച നടത്തുന്നതിനും തീരുമാനിച്ചു.

ആശുപത്രിയിൽ ഒഴിവുള്ള വിവിധ തസ്തികളിൽ അടിയന്തരമായി നിയമനം നടത്തുന്നതിന് മന്ത്രി നിർദേശിച്ചു. ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം 95% പൂർത്തിയായിട്ടുണ്ടെന്ന് കരാർ കമ്പനിയായ കെഎസ്ഇബി സിവിൽ ഭാഗവും കിഫ്ബി അധികൃതരും അറിയിച്ചു. സി ആര്‍ മഹേഷ് എംഎല്‍എ പങ്കെടുത്തു.

വാഹന മോഷണം നാല് പ്രതികള്‍ പിടിയില്‍

കരുനാഗപ്പള്ളി.ഇരുചക്ര വാഹന മോഷ്ടക്കളായ നാല് പ്രതികള്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. ചവറ മണ്ണാന്റയ്യത്ത് അനന്തുഭവനത്തില്‍ അനില്‍കുമാര്‍ മകന്‍ അനന്തു(19), ചവറ കുളങ്ങരഭാഗത്ത് കൃഷ്ണഗിരിയില്‍ പ്രസാദ് മകന്‍ ഹരികൃഷ്ണന്‍(20), കൊട്ടാരക്കര കുളക്കട കിഴക്ക് കളിയിക്കല്‍ മേലതില്‍ ശിവന്‍കുട്ടി മകന്‍ അക്ഷയ്(23), കരുനാഗപ്പള്ളി കല്ലേലില്‍ഭാഗത്ത് പുത്തന്‍ വീട്ടില്‍ നാസര്‍ മകന്‍ മുസുമ്മല്‍ (21) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസ് സംഘം കെ.എസ്.ആര്‍.ടി.സി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ സമീപം കണ്ട യുവാക്കളെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ വാഹന മോഷണത്തിനെത്തിയതാണെന്നും ഇവര്‍ വന്ന രണ്ട് ഇരുചക്ര വാഹനങ്ങളും എറുണാകുളം ജില്ലയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. കരുനാഗപ്പള്ളി സ്റ്റേഷന്‍ എസ്.ഐ പ്രമോദിന്റെയും കണ്‍ട്രോള്‍ റൂം എ.എസ്‌ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ സിപിഒ അഖില്‍, അനൂപ്, രഞ്ജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്

ഹൈദരാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ,ഒരാള്‍ക്ക് വിമാനത്തില്‍ ഓക്‌സിജന്‍ നല്‍കേണ്ടി വന്നു

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പൈലറ്റുമാര്‍ക്കും പ്രഭാത ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇതിലൊരാളുടെ ആരോഗ്യനില വല്ലാതെ വഷളാവുകയും തുടര്‍ന്ന് വിമാനത്തില്‍ ഓക്‌സിജന്‍ നല്‍കേണ്ടിയും വന്നു. സംഭവത്തില്‍ എയര്‍ലൈന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 7.45 നാണ് ബി.എ 276 വിമാനം പുറപ്പെട്ടത്. 10 മണിക്കൂറും 35 മിനിറ്റുമാണ് യാത്രാ സമയം. യാത്രയ്ക്ക് തലേന്ന് രാത്രി മൂന്ന് പൈലറ്റുമാരും എയര്‍ലൈന്‍ ക്രമീകരിച്ച ഹൈദരാബാദിലെ പതിവ് ഹോട്ടലിലാണ് താമസിച്ചിരുന്നത്. യാത്ര തുടങ്ങുന്നതിന് മുമ്പ് ഇവര്‍ ഹോട്ടല്‍ ലോഞ്ചില്‍ നിന്നാണ് പ്രഭാതഭക്ഷണം കഴിച്ചത്. 30,000 അടി ഉയരത്തില്‍ വെച്ച് പൈലറ്റുമാരില്‍ ഒരാളുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് അടിയന്തരമായി ഓക്‌സിജന്‍ നല്‍കേണ്ടിവരികയും ചെയ്തു. ലണ്ടനില്‍ വിമാനം ഇറങ്ങിയ ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹോട്ടല്‍ ലോഞ്ചിലെ പ്രഭാതഭക്ഷണത്തിനൊപ്പം മറ്റൊരു കമ്പനിയുടെ കുപ്പിവെള്ളവും പൈലറ്റുമാര്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് രണ്ട് പൈലറ്റുമാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നെങ്കിലും ഇവരുടെ നില അത്ര ഗുരുതരമായിരുന്നില്ല. തുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് വിമാനം നിയന്ത്രിച്ച് ലണ്ടന്‍ ഹിത്രൂ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3-ല്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.05-ഓടെ സുരക്ഷിതമായി ഇറക്കിയത്. ഇവരെയും പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

ചോദ്യപേപ്പർ ചോ​ർച്ച,എൻടിഎയിൽ 47 ഉ​ദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു, സമരക്കാരുമായി ചര്‍ച്ച തുടരുന്നു

ന്യൂഡെല്‍ഹി. ചോദ്യപേപ്പർ ചോ​ർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധം കനക്കുന്നതിനിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. എൻടിഎയിൽ 47 ഉ​ദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു.

ജന്തര്‍ മന്ദറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദ്യാര്‍ഥി പ്രക്ഷോഭകര്‍ക്കെതിരെ പോലീസ് അതിക്രമം നടത്തിയെന്നാരോപിച്ചുള്ള രണ്ട് ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു. തിങ്കളാഴ്ച ഈ ഹര്‍ജികള്‍ കോടതി പരിഗണിക്കും.

സിജെപി പ്രതിനിധികളുമായി നടത്തിയ ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. ചർച്ച നാളെയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി

നീറ്റ് സമരവുമായി ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര പ്രതിനിധി സംഘത്തെ അറിയിച്ചതായി സിജെപി. പ്രശ്നപരിഹാരത്തിനായി നടന്ന ചർച്ചക്കു ശേഷമാണ് സിജെപി പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. രണ്ട് ആവശ്യങ്ങളോട് കേന്ദ്രത്തിന് അനുകൂല നിലപാടാണ്. ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യത്തിൽ നാളെ തീരുമാനം അറിയിക്കും. നാളെയും ചർച്ച നടക്കും. വിദ്യാർഥികള്‍ക്കെതിരായ കേസുകള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ ഉറച്ചു നിന്നതായും സിജെപി പ്രതിനിധികള്‍ അറിയിച്ചു.

വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സമവായം കണ്ടെത്താന്‍ കോക്‌റോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രതിനിധി സംഘവും കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച പൂർത്തിയായി. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് യോഗം. ചര്‍ച്ചയ്ക്ക് നിഷ്പക്ഷ വേദി വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്രം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്നുവരുന്ന പ്രതിഷേധ സമരം 35-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച നടക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താകാതെ പാർലമെൻറിലെ ചർച്ചക്ക് പ്രതിപക്ഷം ഒരുക്കമല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെൻറിന് പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന് മുമ്പാകെ മൂന്ന് വ്യവസ്ഥകളും രാഹുൽ മുന്നോട്ടുവച്ചു. അഴിമതിക്കാരനായ വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം, വിദ്യാർഥികളെ ആക്രമിക്കുകയും തല്ലിചതക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണം, വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണം എന്നിവയാണ് രാഹുൽ മുന്നോട്ടുവച്ച വ്യവസ്ഥകള്‍.

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ ബഹളത്തിനിടെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ തുടർച്ചയായി തടസപ്പെടുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പ്രതിപക്ഷം സഹകരിക്കണമെന്നുമുള്ള ആവശ്യത്തിന് വഴങ്ങാൻ പ്രതിപക്ഷം തയാറായില്ല.

മൂന്ന് യുവതികൾ ഒരേ യുവാവിനെ വിവാഹം ചെയ്തതായി വാര്‍ത്ത

ലഖ്നൗ.ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ മൂന്ന് യുവതികൾ ഒരേ യുവാവിനെ വിവാഹം ചെയ്തതായി അവകാശപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പിന്നാലെ സംഭവം ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടി. വിവാഹത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഇതിന്‍റെ നിയമസാധുതയെയും സാമൂഹിക പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ചർച്ചയാണ് സമൂഹ മാധ്യമങ്ങളിൽ. വിവാഹം കഴിച്ചവരിൽ രണ്ട് പേർ സഹോദരിമാരും മറ്റൊരാൾ അവരുടെ ബന്ധുവുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സമൂഹ മാധ്യമങ്ങൾക്കായി വീഡിയോ ഉള്ളടക്കം തയ്യാറാക്കുന്ന സംഘത്തിലെ ക്യാമറാമാനായ യുവാവിനെയാണ് ഇവർ വിവാഹം ചെയ്തതെന്നാണ് വിവരം. മൂന്ന് യുവതികൾക്ക് വേണ്ടിയുടെ വൈറൽ വീഡ‍ിയോകൾ ഷൂട്ട് ചെയ്ത് കൊടുത്തിരുന്നത് ഇയാളാണ്. വിവാഹശേഷം പരസ്പരം വേർപിരിഞ്ഞ് ജീവിക്കാൻ താൽപര്യമില്ലായിരുന്നതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് യുവതികൾ വിവാഹ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥി സരോജ് (20), സഹോദരി സാവിത്ര (19), ബന്ധു ഖടക്വംശി (18) എന്നിവർ. തങ്ങളുടെ ദീർഘ കാല ക്യാമറാമാനായ വികാസിനെ (വിക്കി, 20) ഹാസൻപൂരിലെ ചാമുണ്ഡ ക്ഷേത്രത്തിൽ വച്ച് ജൂലൈ 15 -നാണ് വിവാഹം ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്ഷേത്രത്തിൽ വച്ച് വിവാഹച്ചടങ്ങ് നടന്നതായും ബന്ധുക്കളുടെ സാന്നിധ്യമില്ലാതെയായിരുന്നു വിവാഹമെന്നും റിപ്പോർട്ടുകൾ പറയുന്നു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍

കൊല്ലം: വീട്ടില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍. കിളികൊല്ലൂര്‍ സാദത്ത് നഗര്‍-98 മുകുന്തളയില്‍ വീട്ടില്‍ സിയാദ് (35) ആണക ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 2 ലക്ഷത്തോളം രൂപ വിപണിയില്‍ വിലവരുന്ന 8 ചാക്ക് വിവിധ തരത്തിലുള്ള നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.
‘ഓപ്പറേഷന്‍ തൂഫാന്റെ’ ഭാഗമായി ഡാന്‍സാഫ് സംഘം കഴിഞ്ഞ ദിവസം രാവിലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. മുന്‍പ് വിദേശത്ത് ആയിരുന്ന സിയാദ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വിപണനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കിളികൊല്ലൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന് അന്തിമോപചാരം അർപ്പിച്ച് ബൈക്കിൽ മടങ്ങുന്നതിനിടെ രാത്രി ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തല ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ് യുവാവ് മരിച്ചു

കോതമംഗലം: ഇടുക്കി സ്വദേശിയായ യുവാവ് തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തലയിടിച്ച് മരിച്ചു. കഞ്ഞിക്കുഴി ആൽപ്പാറ വഴേപ്പറമ്പിൽ മോൻസി ജോർജ് (48) ആണ് മരിച്ചത്. വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന് അന്തിമോപചാരം അർപ്പിച്ച് രാത്രി ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടം.

ബുധനാഴ്ച രാത്രി 11.40ഓടെ തട്ടേക്കാട് ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തല ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ മോൻസിയെ രക്തം വാർന്ന നിലയിലായിരുന്നു കണ്ടെത്തിയത്.കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ചേലച്ചുവടിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു. പരേതരായ ജോർജും ലീലാമ്മയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ഗ്രേസി, ബിൻസി. സംസ്കാരം നടത്തി.

ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ വിദ്യാർത്ഥി ലോറി കയറി മരിച്ചു

കോഴിക്കോട് .ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ വിദ്യാർത്ഥി ലോറി കയറി മരിച്ചു. മുക്കം മണാശ്ശേരി ജി യു പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി അമൽ ആണ് മരിച്ചത്. മുക്കം പുൽപറമ്പിലാണ് ഇന്ന് വൈകിട്ട് ആയിരുന്നു അപകടം

ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിൽ പുറകിൽ വന്ന ലോറി കയറുകയായിരുന്നു. മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു

മെഡിക്കൽ കോളേജിൽ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു

കോഴിക്കോട്. മെഡിക്കൽ കോളേജിൽ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു.ഇന്ന് വൈകുന്നേരം ആണ് സംഭവം നടന്നത്.വയനാട് സ്വദേശിനിയായ ഷാഹിന എന്ന വിലാസമുള്ള സ്ത്രീയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.

കുഞ്ഞിനെ തൊട്ടടുത്തുണ്ടായിരുന്ന സ്ത്രീയെ ഏൽപ്പിച്ച് കടന്നു കളഞ്ഞയുകയായിരുന്നു.മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു