Home Blog Page 355

റോഡിൽ അലക്ഷ്യമായി നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബസ് സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി, നടുക്കുന്ന മര്യാദകേടിന്‍റെ ദൃശ്യം

തൃശ്ശൂർ. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം സ്കൂട്ടറിൽ ബസ് ഇടിച്ചു. സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്

റോഡിൽ അലക്ഷ്യമായി നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. തിരക്കേറിയ റോഡില്‍ മറ്റൊരു ബസിനെ കടത്തി വിടാതിരിക്കാനാണ് അപകടത്തിന് കാരണമുണ്ടാക്കിയ ബസ് നിര്‍ത്തിയത്. ഇതിനെ മറി കടക്കാന്‍ ശ്രമിച്ച ബസും അലക്ഷ്യമായി മുന്നോട്ടുപോയതാണ് അപകടത്തിനിടയാക്കിയത്.

നാട്ടുകാർ ചേർന്ന് ഉടനടി സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി

രണ്ട് കോടിയോളം രൂപയുടെ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി. വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ സ്വർണവേട്ട.രണ്ട് കോടിയോളം രൂപയുടെ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ.കോഴിക്കോട് സ്വദേശി ജംഷീദ് എടക്കണ്ടി പൊയിൽ (36) ആണ് രണ്ടു കോടി രൂപയോളം വില വരുന്ന സ്വർണ മിശ്രിതവുമായി കസ്റ്റംസിന്റെ പിടിയിലായത്. അടിവസ്ത്രത്തിൽ പ്രത്യേകമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പേസ്റ്റ് രൂപത്തിലുള്ള സ്വർണമാണ് പിടിച്ചെടുത്തത്

അബുദാബിയിൽ നിന്ന് എത്തിയ യാത്രകാരനാണ് പിടിയിലായത്. 1246.23 ഗ്രാം സ്വർണം ഇയാളിൽ നിന്ന് പിടിച്ചെടുത്തു

വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

കൊടുങ്ങല്ലൂര്‍. എടവിലങ്ങിൽ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. എറിയാട് ഐ.എച്ച്.ആർ.ഡി കോളേജിന് സമീപം വല്ലത്തുപടി വീട്ടിൽ അഷ്ക്കറിൻ്റെ മകൻ അഷ്ഫാൻ ആണ് മരിച്ചത്. എടവിലങ്ങ് ശിവ കൃഷ്ണപുരം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ അഷ്ഫാൻ അപകടത്തിൽ പെടുകയായിരുന്നു

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. വിദ്യാർത്ഥി സമരത്തെ തുടർന്ന് സ്കൂൾ നേരത്തെ വിട്ടിരുന്നു

തുടർന്ന് കൂട്ടുകാരുമൊത്ത് പോയതായിരുന്നു അഷ്ഫാൻ

ഇതരസംസ്ഥാനക്കാരായ സ്ത്രീയും പുരുഷനും തൂങ്ങിമരിച്ച നിലയിൽ

പെരുമ്പാവൂർ.ഇതരസംസ്ഥാനക്കാരായ സ്ത്രീയും പുരുഷനും തൂങ്ങിമരിച്ച നിലയിൽ.സംഭവം എറണാകുളം പെരുമ്പാവൂർ മുടിക്കലിൽ.ഒഡീഷ സ്വദേശി ബുദ്ധിറാം സിംഗ് ഇയാളോടൊപ്പം താമസിച്ചിരുന്ന സ്ത്രീ എന്നിവരാണ് മരിച്ചത്.

പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

ലോറിയിടിച്ച് പരിക്കേറ്റ രണ്ട് വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ .പിലാത്തറയിൽ ലോറിയിടിച്ച് പരിക്കേറ്റ രണ്ട് വയസുകാരന് ദാരുണാന്ത്യം. മരിച്ചത് ഐസാം

ലോറി ഇടിച്ചത് അമ്മയോടൊപ്പം റോഡ് മുറിച്ച് കടക്കവേ. ഇന്നലെ ഉണ്ടായ അപകടത്തിൽ അമ്മക്കും ഗുരുതരമായി പരിക്കേറ്റിരുന്നു

വെമ്പായം ബാര്‍ തീവയ്പ് കേസ് ,പൊള്ളലേറ്റയാളുടെ സുഹൃത്ത് തൂങ്ങി മരിച്ചു

തിരുവനന്തപുരം. വെമ്പായം ബാറിലെ സംഘർഷവുമായി ബന്ധപ്പെട്ട് പൊള്ളലേറ്റ് സ്വകാര്യ ഹോസ്പിറ്റൽ കഴിയുന്ന അരുണിന്‍റെ സുഹൃത്ത് രതീഷ് (43) തൂങ്ങിമരിച്ചു.തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ കഴിയുന്ന അരുൺ സുഹൃത്തായ രതീഷിനൊപ്പം ആണ് ബാറിൽ എത്തിയത്

സംഘർഷം നടക്കുന്ന സമയംഅരുണിനൊപ്പം രതീഷ് ബാറിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും രതീഷിന്
പൊള്ളലേറ്റിരുന്നില്ല. രതീഷ് വീട്ടിലെ ബെഡ്റൂമിലാണ് തൂങ്ങിമരിച്ചത്. ആക്രമണത്തിൽ പൊള്ളലേറ്റ നവാസ് (35), തീയിട്ട അനീഷ് (32) എന്നിവർ ചികിത്സയിലിരിക്കെ മുൻപ് മരണപ്പെട്ടിരുന്നു.
രതീഷിന്റെ മരണത്തിൽ ബന്ധുക്കൾ ആരോപണങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. നെടുമങ്ങാട് പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്

നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പോലീസ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ ഈ നാട്ടിൽ കോടതിയും നീതിയും ഉണ്ടെന്ന കാര്യം ഓർക്കണം,ഹൈക്കോടതി

കൊച്ചി. അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യാ കേസിലെ പ്രതി ഡോക്ടർ റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ ഡിവൈഎസ്പിക്ക് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. പ്രതികളെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമം എങ്കിൽ ഈ നാട്ടിൽ കോടതി ഉള്ളത് ഓർമ്മ വേണമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. വീഴ്ചവരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരംഭിച്ച നടപടി അറിയിക്കാനും ക്രൈംബ്രാഞ്ച് എഡിജിപിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

കഴിഞ്ഞ കാലങ്ങളിൽ നടത്തിയ അറസ്റ്റിൽ ഒരു പ്രതിയുടെ കാര്യത്തിൽ പോലും ഇത്തരം വീഴ്ച ഉണ്ടായിട്ടില്ല. എന്നിട്ടും ഈ കേസിൽ അറസ്റ്റിൻ്റെ കാരണം എഴുതാൻ വിട്ടുപോയി എന്നത് വിശ്വസിക്കാൻ പ്രയാസമാണ് സുപ്രീംകോടതി മാർഗ്ഗനിർദ്ദേശം അറിഞ്ഞിട്ടും, ഗുരുതര വീഴ്ച വരുത്തിയത് പ്രതിയെ രക്ഷിക്കാൻ ആണോയെന്ന് ഡിവൈഎസ്പി സുധീറിനോട് ഹൈക്കോടതി. അതല്ലെങ്കിൽ പിന്നെ ആഭ്യന്തരവകുപ്പിനോട് ശത്രുത കാരണം സർക്കാരിനെ അപമാനിക്കാൻ ചെയ്തതാകും. അതല്ല ഇനി മേൽ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിട്ടാണോ എന്നും കോടതി ചോദിച്ചു. പോലീസ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ ഈ നാട്ടിൽ കോടതിയും നീതിയും ഉണ്ടെന്ന കാര്യം ഓർക്കണം. സാധാരണക്കാരുടെ കാര്യങ്ങൾ നോക്കാൻ ഇവിടെ കോടതി അന്യം നിന്നു പോയിട്ടില്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ വിമർശിച്ചു.

ഡിവൈഎസ്പി ചെയ്തത് ഗുരുതര തെറ്റാണെന്നും അച്ചടക്ക നടപടി എടുക്കേണ്ടതാണെന്നും കോടതി മുന്നറിയിപ്പ് നൽകി. സർക്കാർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ കോടതി നടപടി സ്വീകരിക്കും. മേൽനോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്പിയെയും കോടതി വിമർശിച്ചു. എന്തു മേൽനോട്ടമാണ് നടത്തിയത് എന്നായിരുന്നു ചോദ്യം. പ്രതികളെ രക്ഷപ്പെടുത്താൻ അനാവശ്യ ശ്രമങ്ങൾ നടത്തരുതെന്നും കോടതി പറഞ്ഞു. വീഴ്ചവരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടികൾ ആരംഭിച്ചു എന്ന് ക്രൈംബ്രാഞ്ച് എഡിജിപി രണ്ടാഴ്ചക്കുള്ളിൽ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതിനിടെ കേസിന്റെ വാദത്തിനിടെ മൈക്ക് ഓഫ് ചെയ്ത സർക്കാർ അഭിഭാഷകനെയും കോടതി വിമർശിച്ചു. മൈക്ക് ഓഫ് ചെയ്യാൻ നിങ്ങൾക്ക് എന്ത് അധികാരമെന്ന് ആയിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ ചോദ്യം.

റേഷൻകട തകർത്ത് ‘ചക്കക്കൊമ്പൻ’, റേഷന്‍ കൊള്ള തുടർച്ചയായി പന്ത്രണ്ടാം തവണ

AI picture

ഇടുക്കി. ശാന്തൻപാറയിൽ ആനയിറങ്കലിലെ റേഷൻകട തകർത്ത് ‘ചക്കക്കൊമ്പൻ’. തുടർച്ചയായി പന്ത്രണ്ടാം തവണയാണ് ഈ റേഷൻ കട കാട്ടാന തകർക്കുന്നത്. ആനപ്പേടിയിൽ നാട്ടുകാർ ജീവൻ പണയപ്പെടുത്തി കഴിയുമ്പോഴും വനംവകുപ്പും ആർ.ആർ.ടിയും തികഞ്ഞ അനാസ്ഥ കാട്ടുകയാണന്നാണ് വിമർശനം. പത്തനംതിട്ട കോന്നിയിലും കാട്ടാന കൃഷി നശിപ്പിച്ചു.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ചക്കക്കൊമ്പൻ’ വീണ്ടും റേഷൻ കടയ്ക്ക് മുന്നിലെത്തിയത്.
കടയുടെ വാതിലും ഭിത്തിയും തകർത്ത ആന അകത്തുണ്ടായിരുന്ന അരിയും അട്ടയും തിന്നാനുള്ള ശ്രമത്തിലായിരുന്നു. വിവരമറിഞ്ഞ് പ്രദേശവാസികൾ ഒന്നടങ്കം തടിച്ചുകൂടി ബഹളം വെച്ചതോടെയാണ് കാട്ടാന പിൻവാങ്ങിയത്.

ഇന്നലെ രാത്രി 9.30-ഓടെ തന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. നാട്ടുകാർ ചേർന്നാണ് ആനയെ തുരത്തിയത്. എന്നാൽ അധികം വൈകാതെ പുലർച്ചെയോടെ വീണ്ടുമെത്തി ആക്രമണം നടത്തുകയായിരുന്നു. റേഷൻ കടയ്ക്ക് പുറമെ ലയൻസിലെ മണിയുടെ കടയ്ക്ക് നേരെയും ആക്രമണമുണ്ടായി

നിരന്തരം കാട്ടാന ശല്യമുണ്ടാകുന്ന ആനയിറങ്കലിൽ വനംവകുപ്പിന്റെയോ റാപ്പിഡ് റെസ്പോൺസ് ടീമിന്റെയോ കൃത്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. റേഷൻ കട 12 തവണ തകർക്കപ്പെട്ടിട്ടും ശാശ്വതമായ സുരക്ഷാ സംവിധാനമൊരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കോന്നി കല്ലേലി സ്കൂളിന് സമീപത്തും കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു
ഒരേക്കർ സ്വദേശി താന്നിമൂട്ടിൽ ഷെമീറിന്റെ കൃഷികളാണ് നശിപ്പിച്ചത്. ഒരു ലക്ഷത്തോളം രൂപ മുടക്കിസ്ഥാപിച്ച ഫെൻസിങ് ഉൾപ്പെടെ തകർത്തു.
ഓണത്തിന് വേണ്ടി കൃഷി ചെയ്ത നൂറുകണക്കിന് വാഴയും മരച്ചീനിയും നശിപ്പിച്ചു.വലിയ ദുരന്തങ്ങൾക്ക് കാത്തുനിൽക്കാതെ ആനശല്യത്തിന് അടിയന്തര ഇടപെടൽ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

യൂണിയൻ ബാങ്കിൽ 395 ഓഫീസർ ഒഴിവുകൾ; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 2026-27 റിക്രൂട്ട്മെന്റ് പ്രൊജക്ടിന് കീഴിൽ 395 ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ ബാങ്കിങ് ഓഫീസർ, സ്പെഷ്യലിസ്റ്റ് ഓഫീസർ, ഡൊമെയ്ൻ വിദഗ്ധർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 10, 2026 വരെ ഓൺലൈനായി അപേക്ഷിക്കാം.

ആകെ 395 ഒഴിവുകളിൽ വിവിധ തസ്തികകൾ താഴെ പറയുന്നവയാണ്:

മാനേജർ : 163 ഒഴിവുകൾ

സീനിയർ മാനേജർ : 153 ഒഴിവുകൾ

ചീഫ് മാനേജർ: 52 ഒഴിവുകൾ

അസിസ്റ്റന്റ് ജനറൽ മാനേജർ : 20 ഒഴിവുകൾ

ഡെപ്യൂട്ടി ജനറൽ മാനേജർ: 7 ഒഴിവുകൾ

അപേക്ഷാ ഫീസ്

SC/ST/PwBD ഉദ്യോഗാർത്ഥികൾക്ക്: ₹177 (ജി.എസ്.ടി. ഉൾപ്പെടെ)

General/EWS/OBC ഉദ്യോഗാർത്ഥികൾക്ക്: ₹1,180 (ജി.എസ്.ടി ഉൾപ്പെടെ)
(ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യു.പി.ഐ, വാൾട്ടുകൾ തുടങ്ങിയവ വഴി ഫീസ് അടയ്ക്കാം).

ആവശ്യമായ രേഖകൾ

അപേക്ഷിക്കുന്ന സമയത്ത് താഴെ പറയുന്ന രേഖകൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്:

സമീപകാലത്ത് എടുത്ത പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ (20 KB – 50 KB)

വെള്ളക്കടലാസിൽ കറുത്ത മഷി കൊണ്ടുള്ള ഒപ്പ് (10 KB – 20 KB)

കൈവിരലടയാളം (20 KB – 50 KB)

സ്വന്തം കൈപ്പടയിലെഴുതിയ ഡിക്ലറേഷൻ (50 KB – 100 KB)

വാലിഡ് ഫോട്ടോ ഐഡി (ആധാർ, പാൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി എന്നിവയിലേതെങ്കിലും)

അവസാന നിമിഷത്തെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ ഓഗസ്റ്റ് 10-ന് മുൻപായി അപേക്ഷ നടപടികൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.

ഇന്ന് അന്താരാഷ്ട്ര സ്വയം പരിചരണ ദിനം ; നിങ്ങൾ നിങ്ങളെ സ്നേഹിക്കൂ, ഹാപ്പിയാക്കൂ

ഇന്ന് അന്താരാഷ്ട്ര സ്വയം പരിചരണ ദിനമാണ്. ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 24-ന് ‘അന്താരാഷ്ട്ര സ്വയം പരിചരണ ദിനം’ (International Self-Care Day) ആചരിക്കുന്നു.

Also Read: ‘സെക്രട്ടറി മാറും എന്നത് നിങ്ങളുടെ സ്വപ്നം’; ആൾ മാറുന്നത് കൊണ്ടല്ല മാറ്റം ഉണ്ടാവുകയെന്ന് എം വി ഗോവിന്ദൻ

ശരിയായ പോഷകാഹാരം, വ്യായാമം, മതിയായ ഉറക്കം എന്നിവ ശീലമാക്കുക, സമ്മർദ്ദം കുറയ്ക്കാനും മനസ്സിന് വിശ്രമം നൽകാനുമുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക, രോഗങ്ങൾ വരാതെ തടയാനും ആരോഗ്യകരമായ ശീലങ്ങൾ വളർത്താനും ശ്രദ്ധിക്കുക എന്നിവയാണ് അന്താരാഷ്ട്ര സ്വയം പരിചരണ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നത്.

എല്ലാ ദിവസവും സ്വയം പരിചരണത്തിന് മുൻഗണന നൽകേണ്ടത് പ്രധാനമാണെങ്കിലും, നിങ്ങൾക്ക് ആരംഭിക്കാൻ കഴിയുന്ന ചില സ്വയം പരിചരണ രീതികൾ ഉണ്ടായിരിക്കുന്നത് സഹായകരമാണ്. സ്വയം പരിചരണത്തിന്റെ പ്രധാന്യത്തെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

കൃത്യസമയത്ത് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ഒപ്പം നിങ്ങൾക്ക് ശരിക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു വ്യായാമം (നൃത്തം അല്ലെങ്കിൽ ലളിതമായ യോഗ പോലുള്ളവ) കണ്ടെത്തുക.

രണ്ട്

സ്വയം സ്നേഹത്തോടെ സംസാരിക്കുക, എഴുത്തിലൂടെ (ജേണലിംഗിലൂടെ) വികാരങ്ങളെ കൈകാര്യം ചെയ്യുക, തെറ്റുകൾ സംഭവിക്കുമ്പോൾ സ്വയം ക്ഷമിക്കുക.

മൂന്ന്

ശ്രദ്ധ കേന്ദ്രീകരിക്കാൻ യോ​ഗയോ ധ്യാനമോ പരിശീലിക്കുക; സമ്മർദ്ദം കുറയ്ക്കുന്നതിനായി സ്‌ക്രീനുകളിൽ നിന്ന് ഇടയ്ക്കിടെ ചെറിയ ഇടവേളകൾ എടുക്കുക.

നാല്

മനസ്സിന് ഉന്മേഷം പകരുന്ന പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുക, അല്ലെങ്കിൽ ഏറ്റവും അടുത്ത ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ സമയം കണ്ടെത്തുക.

അഞ്ച്

ധാന്യങ്ങൾ, നട്‌സ്, ധാരാളം പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, ബീൻസ് തുടങ്ങിയ പയർവർഗ്ഗങ്ങൾ ഉൾപ്പെടെ വിവിധതരം ഭക്ഷണങ്ങൾ കഴിക്കുക. ആരോ​ഗ്യകരമായ ഭക്ഷണക്രമം പ്രതിരോധശേഷി കൂട്ടാനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും സഹായിക്കുന്നു.