30.5 C
Kollam
Saturday 26th September, 2026 | 01:28:57 PM
Home Lifestyle Health & Fitness ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട കലോറി കുറവുള്ള പഴങ്ങൾ

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട കലോറി കുറവുള്ള പഴങ്ങൾ

ശരീരഭാരം നിയന്ത്രിക്കുന്നതിന് പലരും ഡയറ്റിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് പഴവർഗ്ഗങ്ങൾ. അതിനാൽ പഴങ്ങൾ തെരഞ്ഞെടുക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജലാംശം കൂടുതലുള്ള ഫൈബർ അടങ്ങിയ, കലോറി കുറവുള്ള ഈ പഴങ്ങൾ കഴിക്കൂ.

ആപ്പിൾ

ധാരാളം ഫൈബർ അടങ്ങിയ കലോറി കുറവുള്ള പഴമാണ് ആപ്പിൾ. ഇത് കഴിക്കുന്നത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

പപ്പായ

കട്ടിയില്ലാത്ത പഴവർഗ്ഗമാണ് പപ്പായ. ഇത് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

ഓറഞ്ച്

ഓറഞ്ചിൽ ധാരാളം ഫൈബറും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

ബെറീസ്

സ്ട്രോബെറി, ബ്ലൂബെറി, റാസ്പ്ബെറി തുടങ്ങിയ പഴങ്ങളിൽ കലോറി വളരെ കുറവാണ്. ഇവയിൽ സ്വാഭാവിക മധുരമുണ്ട്. വിശപ്പും നിയന്ത്രിക്കാൻ ബെറിപ്പഴങ്ങൾ കഴിക്കുന്നത് ശീലമാക്കൂ.

തണ്ണിമത്തൻ

തണ്ണിമത്തനിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറിയും വളരെ കുറവാണ്. വേനൽക്കാലത്ത് നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് തണ്ണിമത്തൻ.

പേരയ്ക്ക

പേരയ്ക്കയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ദിവസവും പേരയ്ക്ക കഴിക്കുന്നത് ശീലമാക്കാം.