30.5 C
Kollam
Saturday 26th September, 2026 | 02:47:40 PM
Home Lifestyle കമഴ്ന്നു കിടന്നുള്ള ഉറക്കം ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍….

കമഴ്ന്നു കിടന്നുള്ള ഉറക്കം ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍….

ഒരോരുത്തരും ഉറങ്ങുന്നതിന് ഓരോ രീതികളാണുള്ളത്. ഇഷ്ടപ്പെട്ട രീതിയില്‍ ഉറങ്ങുമ്പോഴേ ആ ഉറക്കം ശരിയാവുകയുള്ളു. കമഴ്ന്നു കിടന്നുള്ള ഉറക്കത്തിന് ആരാധകര്‍ ഏറെയാണ്. എന്നാല്‍, ആ ഉറക്കം അത്ര നല്ലത് അല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. കമഴ്ന്നു കിടന്നുള്ള ഉറക്കത്തിന്റെ ദൂഷ്യവശങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ.
കമഴ്ന്നു കിടന്ന് ഉറങ്ങുന്നത് നട്ടെല്ലിന്റെ ആരോഗ്യത്തെ ദോഷമായി ബാധിക്കും. നട്ടെല്ലിന്റെ ആകൃതി മാറ്റത്തിന് ഇത് കാരണമായേക്കാം. കമിഴ്ന്നു കിടക്കുമ്പോള്‍ ശരീരഭാരം മുഴുവന്‍ നട്ടെല്ലിന്റെ ഭാഗത്താവും. ഇത് നട്ടെല്ലിന്റെ സ്വാഭാവിക വളവിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇത് കഠിനമായ നട്ടെല്ല് വേദനയ്ക്ക് കാരണമാവുന്നു.
കമിഴ്ന്നു കിടക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ മുഖം ഒരു വശത്തേക്ക് തിരിച്ചു വയ്‌ക്കേണ്ടി വരുന്നു. ഇത് കഴുത്തിലെ പേശികളിലും കശേരുക്കളിലും സമ്മര്‍ദ്ദമുണ്ടാക്കുന്നു. ഇത് വിട്ടുമാറാത്ത കഴുത്ത് വേദനയിലേക്ക് നയിക്കുന്നു. നട്ടെല്ലിലെ സമ്മര്‍ദ്ദം ഞരമ്പുകളെ ബാധിക്കുന്നത് മൂലം കൈകാലുകളില്‍ തരിപ്പ്, മരവിപ്പ്, കടച്ചില്‍, എന്നിവ ഉണ്ടാവുന്നു.
അങ്ങനെയെങ്കില്‍ ഉറക്കത്തിനുള്ള ശരിയായ രീതി ഏതാണ് മലര്‍ന്നു കിടന്നു ചരിഞ്ഞ് കിടന്നോ ഉറങ്ങുന്നത് ആണ് ശരീരത്തിന് ഏറ്റവും ഉചിതം. ചരിഞ്ഞു കിടക്കുമ്പോള്‍ കാലുകള്‍ക്കിടയില്‍ തലയിണ വയ്ക്കുന്നത് ഏറ്റവും നന്നായിരിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.