25.2 C
Kollam
Wednesday 12th August, 2026 | 05:23:54 AM
Home News National വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നടി തൃഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രവും അടിക്കുറുപ്പും ചര്‍ച്ചയാകുന്നു

വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നടി തൃഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രവും അടിക്കുറുപ്പും ചര്‍ച്ചയാകുന്നു

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പലരുടെയും ശ്രദ്ധ പോയത് നടി തൃഷയിലേക്കായിരുന്നു. പച്ച നിറത്തിലുള്ള സാരിയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് തൃഷ ചടങ്ങിനെത്തിയത്. പിന്നീട് ചടങ്ങിന് ശേഷം ‘സ്‌നേഹം എപ്പോഴും ഉച്ചത്തിലുള്ളതാണ്’ എന്ന അടിക്കുറിപ്പോടെ തൃഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ഇപ്പോള്‍ വീണ്ടും ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
വിജയിയുടെ രാഷ്ട്രീയ നേട്ടത്തിന് പിന്നാലെ തൃഷ പങ്കുവെച്ച ഈ പോസ്റ്റ് ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്. ഗില്ലി, തിരുപ്പാച്ചി, ലിയോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരും തമിഴിലെ ഏറ്റവും പ്രിയപ്പെട്ട ഓണ്‍-സ്‌ക്രീന്‍ ജോഡികളാണ്.