Home Blog Page 356

‘സെക്രട്ടറി മാറും എന്നത് നിങ്ങളുടെ സ്വപ്നം’; ആൾ മാറുന്നത് കൊണ്ടല്ല മാറ്റം ഉണ്ടാവുകയെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. സെക്രട്ടറി മാറും എന്നത് നിങ്ങളുടെ സ്വപ്നമാണെന്നും അതിനുവേണ്ടിയാണല്ലോ കുറേക്കാലമായി പണിയെടുക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Also Read: ഇനി ‘പ്രിയദർശിനി’യെ തൊട്ടു കളിച്ചാൽ പണി കിട്ടും; സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

ഞാൻ ഉൾപ്പെടെ എങ്ങനെ മാറണം എന്ന വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തും. ആൾ മാറുന്നത് കൊണ്ടല്ല മാറ്റം ഉണ്ടാവുകയെന്നും എല്ലാവരുടെയും മാറ്റമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേ​ഹം പറഞ്ഞു. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറും എന്നത് നിങ്ങളുടെ ആഗ്രഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. പത്മകുമാറിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചിട്ടില്ലെന്ന് ആദ്യം വ്യക്തമാക്കിയെങ്കിലും റിപ്പോർട്ടിലെ പരാമർശം വായിച്ചപ്പോൾ ഇല്ല എന്നല്ല പറഞ്ഞതെന്നും തിരുത്തി. തോൽവിയിൽ വ്യക്തിയുടെ പിശക് കാണേണ്ടതില്ല എന്നാണ് പാർട്ടി നിലപാട്.

കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് ഉണ്ടായ ദൗർബല്യം സംസ്ഥാന കമ്മിറ്റിക്കും പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും അത് കേന്ദ്രകമ്മിറ്റി കൃത്യമായി ചൂണ്ടിക്കാണിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഇനി ‘പ്രിയദർശിനി’യെ തൊട്ടു കളിച്ചാൽ പണി കിട്ടും; സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും സർവീസ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്ന സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും കെഎസ്ആർടിസി അറിയിച്ചു. ഇന്നലെ വൈക്കത്തിന് സമീപം ചെമ്പ് അങ്ങാടിയിൽ പ്രിയദർശിനി ബസ് തടഞ്ഞുനിർത്തി സ്വകാര്യ ബസിലെ ജീവനക്കാർ കെ എസ് ആർ ടി സി ജീവനക്കാരോട് അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ബസിന്റെ വലതുവശത്തെ ക്വാർട്ടർ ഗ്ലാസ് തകർക്കുകയും ചെയ്തു.

Also Read: ധർമേന്ദ്ര പ്രധാൻ ക്രിമിനൽ, വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ഗൺ ന്യായീകരിക്കാനാകാത്തത്, നടപടി വേണമെന്ന് രാഹുൽ

വിവരം ഉടൻ വൈക്കം പൊലീസിനെ അറിയിക്കുകയും പൊലീസ് ഇടപെട്ട് ഇരുവാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കെ എസ് ആർ ടി സി ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പി ഡി പി പി ആക്ട് ഉൾപ്പെടെയുള്ള നിയമവ്യവസ്ഥകൾ പ്രകാരം വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജൂലൈ 24ന് കൊല്ലം യൂണിറ്റിന്റെ കൊല്ലം -പത്തനംതിട്ട സർവീസിനിടെ ഭരണിക്കാവിൽ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ യാതൊരു പ്രകോപനവും കൂടാതെ കെ എസ് ആർ ടി സി ഡ്രൈവറായ എസ് രാജീവിനെ മർദ്ദിച്ചു. പരിക്കേറ്റ ഡ്രൈവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസിൽ പരാതി നൽകി. കെ എസ് ആർ ടി സി ജീവനക്കാർക്കും പൊതുമുതലിനുമെതിരായ ആക്രമണങ്ങൾ അതീവ ഗൗരവത്തോടെയാണ് കെ എസ് ആർ ടി സി കാണുന്നത്. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന പൊലീസ് വകുപ്പുമായി ഏകോപിതമായ നടപടികൾ സ്വീകരിച്ചുവരുകയാണ്. യാത്രക്കാരുടെ സുരക്ഷയും ജീവനക്കാരുടെ സുരക്ഷിതമായ തൊഴിൽ സാഹചര്യവും ഉറപ്പാക്കുന്നതിൽ കെ.എസ്.ആർ.ടി.സി യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല.

പൊതുഗതാഗത സേവനങ്ങളെ തടസ്സപ്പെടുത്തുകയോ പൊതുമുതൽ നശിപ്പിക്കുകയോ ജീവനക്കാരെ ആക്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ നിലവിലുള്ള എല്ലാ നിയമങ്ങളും കർശനമായി പ്രയോഗിക്കുമെന്നും ഇത്തരം നടപടികൾ ആവർത്തിക്കുന്നവർക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു. പൊതുജനങ്ങളും യാത്രക്കാരും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് സഹകരിക്കണമെന്നും കെ.എസ്.ആർ.ടി.സി അഭ്യർത്ഥിച്ചു.

ധർമേന്ദ്ര പ്രധാൻ ക്രിമിനൽ, വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ഗൺ ന്യായീകരിക്കാനാകാത്തത്, നടപടി വേണമെന്ന് രാഹുൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ധർമേന്ദ്ര പ്രധാൻ ഒരു ക്രിമിനലാണെന്നും പ്രതിഷേധിച്ച കുട്ടികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ഗൺ പ്രയോഗം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും രാഹുൽ തുറന്നടിച്ചു.

Also Read: വനിതാ സഹപ്രവർത്തകയെ അസഭ്യം പറഞ്ഞു, ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണിയും; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ രൂക്ഷഭാഷയിൽ രംഗത്തെത്തിയ രാഹുൽ, കുട്ടികൾക്ക് നേരെ പെല്ലറ്റ്ഗൺ പ്രയോഗിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ക്രമക്കേടുകൾ കാരണം വലഞ്ഞ യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കുറ്റക്കാരനായ ഒരു വിദ്യാഭ്യാസ മന്ത്രിയാണ്. അദ്ദേഹത്തെ നീക്കം ചെയ്യണം. തകർന്നടിഞ്ഞ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രതീകമാണ് അദ്ദേഹം. അദ്ദേഹം സ്ഥാനം ഒഴിയണം. ആയിരക്കണക്കിന് ആളുകൾ തെരുവിൽ ഇറങ്ങാൻ കാരണം അദ്ദേഹമാണ്. അദ്ദേഹം രാജിവെച്ചേ മതിയാകൂവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ചോർച്ച ആരോപിച്ചു സമരം ചെയ്യുന്ന കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തുകയും അവരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന. പേപ്പർ ചോർച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ആവശ്യമില്ലാത്തവര്‍ക്ക് സൗജന്യം വാരിക്കോരി , സൗജന്യം അത്യാവശ്യമുള്ള സാധുക്കളെ കെഎസ്ആര്‍ടിസി മറന്നു

തിരുവനന്തപുരം. ആവശ്യമില്ലാത്തവര്‍ക്ക് സൗജന്യം വാരിക്കോരി നല്‍കുന്ന കെഎസ്ആര്‍ടിസി സൗജന്യം അത്യാവശ്യമുള്ള സാധുക്കളെ മറന്നു. KSRTC ബസിൽ ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്രയൊരുക്കുന്ന’ഹാപ്പി ലോങ് ലൈഫ് ‘ പദ്ധതി നിലച്ചു. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് തുടങ്ങി വെച്ച പദ്ധതിയാണ് അനക്കമില്ലാതായത്.
കാർഡ് പുതുക്കി നൽകാത്തതോടെ 10,000 ത്തിൽ അധികം ഉപഭോക്താക്കളാണ് വെട്ടിലായത്…

2025 നവംബറിലാണ് ഹാപ്പി ലോങ് ലൈഫ് പദ്ധതി തുടങ്ങിയത്. അപേക്ഷ വഴി തിരഞ്ഞെടുക്കപ്പെട്ട ക്യാൻസർ രോഗികൾക്ക് ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിൽ സൗജന്യ യാത്രയും സീറ്റും ഉറപ്പിക്കലായിരുന്നു പദ്ധതി. പദ്ധതിയിൽ ചേർന്നവർക്ക് ആറ് മാസത്തേക്ക് ബസ് കാർഡ് നൽകി. ആശുപത്രികളിലേക്കും തിരിച്ചും പോകുന്ന രോഗികൾക്ക് പദ്ധതി ഏറെ ആശ്വാസകരം.

എന്നാൽ ഉപകാരപ്രദമായ പദ്ധതി ഇപ്പോൾ നിലച്ച അവസ്ഥയാണ്. കാർഡ് പുതുക്കി നൽകുകയോ പുതിയ അപേക്ഷ സ്വീകരിക്കുന്നോ ഇല്ല. ഉപഭോക്താക്കൾ പലതവണ അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. സൗജന്യയാത്ര ഇല്ലാതായി. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഓഫീസുകൾ കയറിയിറങ്ങുകയാണ് ആയിരകണക്കിന് ക്യാൻസർ രോഗികൾ

പുതിയ കാർഡുകൾ അച്ചടിക്കുന്നതിലെ സാങ്കേതിക തടസമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് KSRTC യുടെ വിശദീകരണം. എന്നാൽ പ്രിയദർശിനി പദ്ധതിക്ക് വേണ്ടി ലോങ് ലൈഫ് പദ്ധതി അട്ടിമറിച്ചുവെന്ന് സിപിഎം ആരോപിക്കുന്നുണ്ട്. വിഷയത്തിൽ പ്രതിഷേധിക്കാനും സിപിഎം ഒരുങ്ങുന്നുണ്ട്

വനിതാ സഹപ്രവർത്തകയെ അസഭ്യം പറഞ്ഞു, ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണിയും; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

ചേർത്തല: കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ വനിതാ സഹപ്രവർത്തകയെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും നേരിട്ടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പൊലീസ് പിടിയിൽ. ഇവിടെ ജോലി ചെയ്തുവരുന്ന ശ്രീജിത്ത് ആണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്.

Also Read: വിവരങ്ങള്‍ സമയബന്ധിതമായി സെന്‍സസ് പോര്‍ട്ടലില്‍ നല്‍കണം: ജില്ലാ കളക്ടര്‍

ഓഫീസിലെ വനിതാ ജൂനിയർ ക്ലർക്കിന്റെ പരാതിയിലാണ് നടപടി. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. ഇയാൾ ഇതിനുമുൻപും ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.

ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കിയതിന് പൊതുമുതൽ നശീകരണ നിരോധന നിയമപ്രകാരവും, മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സഹപ്രവർത്തകരെ അസഭ്യം പറഞ്ഞതിന് മാന്നാർ സ്റ്റേഷനിലും പ്രതിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുത്തിയതോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി രതീഷിന്റെ നേതൃത്വത്തിൽ സിപിഒമാരായ വിജേഷ്, രജിഷ്, പീറ്റർ, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വിൽപ്പന നടത്താനായി വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

തിരുവനന്തപുരം: വിൽപ്പന നടത്താനായി വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. വെട്ടുകാട് ബാലനഗർ സ്വദേശിനി രേഖയാണ് അറസ്റ്റിലായത്.

കഴക്കൂട്ടത്ത് നിന്ന് ഡാൻസാഫ് പിടികൂടിയ യുവാവിൽ നിന്നാണ് രേഖയുടെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുള്ളതായി വിവരം ലഭിച്ചത്. തുടർന്ന് ഡാൻസാഫ്, വലിയതുറ പൊലീസ് എന്നിവർ ചേർന്ന് പരിശോധന നടത്തി.

യുവതിയുടെ വീട്ടിൽ നിന്നും 38 ​ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി വലിയതുറ പൊലീസ് അറിയിച്ചു. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഗതാഗതനിയന്ത്രണം

വെറ്റമുക്ക് – തേവലക്കര – ഓച്ചിറ റോഡില്‍ ഡ്രൈവര്‍മുക്ക് – എ.വി.എച്ച്.എസ് ഭാഗത്ത് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 20 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കെ.ആര്‍.എഫ്.ബി – പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. എ.വി.എച്ച്.എസില്‍ നിന്നും ഡ്രൈവര്‍ ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങള്‍ പുതിയകാവിലേക്ക് തിരിഞ്ഞ് കരുനാഗപ്പള്ളി വഴി പോകേണ്ടതാണ്

വിവരങ്ങള്‍ സമയബന്ധിതമായി സെന്‍സസ് പോര്‍ട്ടലില്‍ നല്‍കണം: ജില്ലാ കളക്ടര്‍

സെന്‍സസ് 2027ന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ സമയബന്ധിതമായി സെന്‍സസ് പോര്‍ട്ടലില്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തരുതെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറും ജില്ലാ കളക്ടറുമായ ആനി ജൂലാ തോമസ്. ഓണ്‍ലൈന്‍ യോഗംചേര്‍ന്ന് പ്രവര്‍ത്തനപുരോഗതി വിലയിരുത്തകയായിരുന്നു. വിവരശേഖരണത്തിനായി രൂപീകരിച്ച വീടുകളുടെ സമാഹാരമായ എച്ച് എല്‍ ബികളിലെ വിവരശേഖരണം 40 ശതമാനത്തില്‍ താഴെ ചിലഇടങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശം.
വിവരശേഖരണനിരക്ക് കുറവായ മേഖലകളിലെ എന്യൂമറേറ്റര്‍മാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ ചാര്‍ജ് ഓഫീസര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രവര്‍ത്തനം പിന്നിലായ ഇടങ്ങളില്‍ ചാര്‍ജ് ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ ഫീല്‍ഡ്തല പരിശോധനകള്‍ നടത്തണം. ഇനിയും പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കാത്തവര്‍ 27നുള്ളില്‍ വിവരങ്ങള്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. എ.ഡി.എം, സെന്‍സസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഐഫോണിന് പകരം താടി വളർത്തുന്ന എണ്ണ; ഫ്ലിപ്കാർട്ട് 1.81 ലക്ഷം രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി

മുംബൈ: ഓൺലൈനായി ഓർഡർ ചെയ്ത ഐഫോണിന് പകരം താടി വളർത്തുന്ന എണ്ണ ലഭിച്ച ഉപഭോക്താവിന് അനുകൂലമായി ഉപഭോക്തൃ കോടതിയുടെ വിധി. ഐഫോണിന്റെ വിലയായ 1.11 ലക്ഷം രൂപയും നഷ്ടപരിഹാരവും നിയമനടപടി ചെലവുകളുമായി 70,000 രൂപയും നൽകാൻ ഫ്ലിപ്കാർട്ടിനും വിൽപ്പനക്കാരനും മുംബൈ സബർബൻ അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.

2023 ഏപ്രിൽ 22-ന് മുംബൈയിലെ പവായി സ്വദേശിയായ ഉപഭോക്താവ് ഫ്ലിപ്കാർട്ടിലൂടെ 1,11,793 രൂപയ്ക്ക് ആപ്പിൾ ഐഫോൺ 14 പ്രോ (128 ജിബി) നോ-കോസ്റ്റ് ഇഎംഐ പദ്ധതിയിൽ വാങ്ങിയിരുന്നു. എന്നാൽ പാഴ്സൽ തുറന്നപ്പോൾ ഫോണിന് പകരം താടി വളർത്തുന്ന എണ്ണയും പാക്കിംഗ് സാമഗ്രികളുമാണ് ലഭിച്ചത്.

സംഭവത്തെ തുടർന്ന് പലതവണ പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചു. പിന്നീട് ഫോൺ നൽകാതെയും പണം മടക്കി നൽകാതെയും പരാതി പരിഹരിച്ചതായി രേഖപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ഓൺലൈൻ പേയ്മെന്റ് നടത്തിയ സാഹചര്യത്തിൽ ഉൽപ്പന്നം ഉപഭോക്താവിന് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുകയും ചെയ്യേണ്ടത് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. വിൽപ്പന പൂർത്തിയായ ശേഷം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും, ഉപഭോക്തൃ പരാതികൾ അവഗണിക്കുന്നത് സേവനത്തിലെ വീഴ്ചയും അന്യായ വ്യാപാര രീതിയുമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.

അതേസമയം, ഉൽപ്പന്നത്തിന്റെ നിർമ്മാതാക്കളായ ആപ്പിൾ ഇന്ത്യയ്ക്ക് പാക്കേജിംഗിലോ വിതരണത്തിലോ നേരിട്ടുള്ള പങ്കില്ലെന്ന് വിലയിരുത്തി കമ്പനിയെ കേസിൽ നിന്ന് ഒഴിവാക്കി.

പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

തൃശൂർ ചൂണ്ടലിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ചൂണ്ടൽ സ്വദേശി നൗഷാദിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. നൗഷാദിന്റെ വീട്ടിലെ ട്യൂഷൻ സെന്ററിൽ വെച്ചാണ് അതിക്രമമുണ്ടായത്.

കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കളാണ് വിവരം ആദ്യം അറിയുന്നത്. ഇന്നലെയാണ് സംഭവത്തെക്കുറിച്ച് കുന്നംകുളം പൊലീസില്‍ പരാതി ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് നൗഷാദിന്റെ വീട്ടിലെത്തി ഇയാളെ പിടികൂടി. അതേസമയം തന്നെ മൂന്ന് പെണ്‍കുട്ടികളുടേയും വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തു.

ചൂണ്ടലില്‍ നിന്നും കുന്നംകുളത്തേക്കുള്ള റോഡിനു സമീപത്താണ് പ്രതിയുടെ വീട്. ഇയാളെ വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.