25.5 C
Kollam
Monday 28th September, 2026 | 05:00:39 AM
Home News Breaking News കൊല്ലത്ത് ശക്തമായ മഴയില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസിലേയ്ക്ക് കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

കൊല്ലത്ത് ശക്തമായ മഴയില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസിലേയ്ക്ക് കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

പുനലൂര്‍: ശക്തമായ മഴയില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസിലേയ്ക്ക് കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. പുനലൂര്‍, നെല്ലിപള്ളിയില്‍ ആണ് സംഭവം. വൈകിട്ടുണ്ടായ ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് മതിലും സര്‍വീസ് സ്റ്റേഷന്‍ കെട്ടിടവും ഇടിഞ്ഞുവീഴുകയായിരുന്നു. ഇവിടെ നിറുത്തിയിട്ടിരുന്ന ലോറിക്ക് മുകളിലേക്കാണ് കോണ്‍ക്രീറ്റ് പാളിയും മതിലും തകര്‍ന്നുവീണത്. ലോറിക്കുള്ളില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ മരിച്ചു. ലോറിയുടെ ക്യാബിനുള്ളില്‍ ഉണ്ടായിരുന്ന വന്‍മള വള്ളിഅയ്യത്ത് പുത്തന്‍വീട്ടില്‍ സിജു തോമസ്(42) ആണ് മരിച്ചത്.

Also Read:

ടോറസിന് മുകളില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം വീണതിനെ തുടര്‍ന്ന് വാഹനത്തിന്റെ ക്യാബിന്‍ പൂര്‍ണ്ണമായും കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഉള്ളിലാവുകയായിരുന്നു.