കുന്നത്തൂരിൽ വ്യാപകനാശം വിതച്ച് വേനൽ മഴ;ഭരണിക്കാവിൽ വെള്ളക്കെട്ട്

ശാസ്‌താംകോട്ട:വേനൽ മഴയ്ക്കൊപ്പം ആഞ്ഞു വീശിയ ശക്തമായ കാറ്റിൽ കുന്നത്തൂർ താലൂക്കിൽ വ്യാപകനാശം വിതച്ചു. മരം കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞു വീണും നിരവധി വീടുകൾ തകർന്നു.കാർഷിക മേഖലയിലും ലക്ഷങ്ങളുടെ നാശമാണ് സംഭവിച്ചിട്ടുള്ളത്.പലയിടത്തും മരങ്ങൾ ഇലക്ട്രിക് ലൈനുകളിലേക്ക് വീണ് വൈദ്യുതിയും മുടങ്ങി. ശക്തമായ മഴയിൽ ഭരണിക്കാവ് ടൗണിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗതത്തിന് തടസമായി.കാൽനട യാത്രക്കാർക്കു പോലും സഞ്ചരിക്കാൻ ബുദ്ധിമുട്ടായിരുന്നു.കൊല്ലം തേനി ദേശീയ പാതയിൽ ഭരണിക്കാവിന് സമീപം പുന്നമൂട്ടിൽ വൈകിട്ട് 5.30 ഓടെ കൂറ്റൻ തണൽ മരം കടപുഴകി.കറിനു മുകളിലേക്കാണ് മരം … Continue reading കുന്നത്തൂരിൽ വ്യാപകനാശം വിതച്ച് വേനൽ മഴ;ഭരണിക്കാവിൽ വെള്ളക്കെട്ട്